ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?
അനുജത്തിയെ ആക്രമിച്ച വിവരം നവമി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
പത്തനംതിട്ട: ആർത്തവത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ പ്രവർത്തകരുടെ അപവാദ പ്രചരണത്തിന് ഇരയായ നവമിയുടെ അനുജത്തിക്ക് നേരെ ആക്രമണം. നവമിയുടെ അനുജത്തിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ലക്ഷ്മിയെയാണ് ഒരു സംഘം ബൈക്കിലെത്തി ആക്രമിച്ചത്.
അനുജത്തിയെ ആക്രമിച്ച വിവരം നവമി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അനുജത്തിയെ ആക്രമിച്ചത് ആർഎസ്എസ് ആണെന്ന കാര്യത്തിൽ സംശയമില്ലെന്നും, ഇത്തരം ആക്രമണങ്ങൾ കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളിൽ തളച്ചിടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണെന്നും നവമി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്...
ആർത്തവത്തെക്കുറിച്ചുള്ള നവമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്. ഈ പോസ്റ്റിന് താഴെ അസഭ്യവർഷം നടത്തിയും ഫോട്ടോഷോപ്പിൽ ചിത്രങ്ങൾ ഉപയോഗിച്ച് അപവാദം പ്രചരിപ്പിച്ചുമാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ നവമിക്ക് നേരെ സൈബർ ആക്രമണം നടത്തിയത്.

കുപ്രചരണം...
ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റും എസ്എഫ്ഐ പ്രവർത്തകയുമായ നവമിയെ അനാശ്യാസ്യത്തിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കിയെന്നാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നത്. നവമിയുടെ ചിത്രമടക്കമുള്ള പോസ്റ്റുകളായിരുന്നു ഇതെല്ലാം.

സൈബർ...
എന്നാൽ നവമിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തി. തുടർന്ന് സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണത്തിനെതിരെ നവമി പരാതി നൽകുകയും ചെയ്തു.

അനുജത്തിയെ...
ആർത്തവ പോസ്റ്റിന്റെ പേരിൽ നവമിയെയും അനുജത്തിയെയും ആർഎസ്എസ് പ്രവർത്തകർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നവമിയുടെ അനുജത്തി ലക്ഷ്മിക്ക് നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.

ബൈക്കിൽ...
പാല് വാങ്ങാനായി അടുത്ത വീട്ടിൽ പോയ ലക്ഷ്മിയെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയവർ ഇടിച്ചിടുകയായിരുന്നു. ഇതിനുമുൻപ് ലക്ഷ്മിയെ പരീക്ഷ കഴിഞ്ഞുപോകുന്നതിനിടെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പോസ്റ്റ്...
അനുജത്തിയെ ആക്രമിച്ച വിവരം നവമി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊതുസമൂഹത്തെ അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിലെ സംഭവങ്ങളുടെ തുടർച്ചയായി കൂട്ടിവായിച്ചാൽ ഇതിനുപിന്നിൽ ആർഎസ്എസ് ആണെന്നതിൽ സംശയമില്ലെന്ന് നവമി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മുന്നോട്ടുപോകാൻ...
ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളിൽ തളച്ചിടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വെറുതെയാണ്. നിങ്ങൾ ആക്രമണം തുടർന്നോളു. പക്ഷേ, അതുകണ്ട് പേടിക്കുമെന്ന് കരുതേണ്ട. ഇതേരീതിയിൽ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം-നവമി ഫേസ്ബുക്കിൽ കുറിച്ചു.
കൂടുതൽ വാർത്തകൾ:
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications