കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!

Google Oneindia Malayalam News

Recommended Video

cmsvideo
അണികളുടെ സദാചാരബോധം, സ്വരാജിനെതിരെ ആഞ്ഞടിച്ച് RMP പ്രവർത്തകൻ | Oneindia Malayalam

കോഴിക്കോട്: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടക്കുന്നുണ്ട്. സംഘി-കൊങ്ങി ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ഷാനി ഡിജിപിക്ക് പരാതി നല്‍കുകയുണ്ടായി. രൂക്ഷ പ്രതികരണവുമായി സ്വരാജും രംഗത്ത് വന്നു. ഇതൊരു വശം.

അമ്മയിലെ അധികാരം പിടിക്കാൻ മമ്മൂട്ടിയും ഗണേഷ് കുമാറും തുറന്ന പോരിൽ.. പ്രശ്നം ഈഗോയെന്ന് പ്രമുഖ നടൻഅമ്മയിലെ അധികാരം പിടിക്കാൻ മമ്മൂട്ടിയും ഗണേഷ് കുമാറും തുറന്ന പോരിൽ.. പ്രശ്നം ഈഗോയെന്ന് പ്രമുഖ നടൻ

മറുവശത്ത് നേതാവിന് വേണ്ടി വാദിക്കുന്ന എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും അടങ്ങുന്ന സൈബര്‍ സംഘം എതിര്‍പക്ഷത്തുള്ള സ്ത്രീകളെ മൂന്നാം കിട നിലവാരത്തില്‍ അധിക്ഷേപിക്കുകയാണ്. സ്വന്തം കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും മറ്റുള്ളവന്റെ കാര്യത്തില്‍ സദാചാരപ്പോലീസ് ചമയുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു. സ്വരാജ് വിഷയത്തിന് മറുപടിയായി ആര്‍എംപി നേതാവ് കെകെ രമയെ സൈബര്‍ സഖാക്കള്‍ അപമാനിച്ചതിനെതിരെ വിമര്‍ശനം ഉയരുകയാണ്.

കെകെ രമയ്ക്ക് അധിക്ഷേപം

കെകെ രമയ്ക്ക് അധിക്ഷേപം

എം സ്വരാജ് വിഷയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന സംവാദത്തിനിടെയാണ് ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെക രമയെ അപമാനിക്കുന്ന പരാമര്‍ശമുണ്ടായത്. ആസ്ഥാന വിധവ ബൈക്കില്‍ ശിബിയുമായി കറങ്ങുന്നതൊന്നും ഞങ്ങള്‍ വേറൊരര്‍ത്ഥത്തിലും എടുത്തിട്ടില്ല എന്നോര്‍ക്കുന്നത് നല്ലതാണ് എന്നതായിരുന്നു കമന്റ്.

ആസ്ഥാന വിധവയുടെ കറക്കമെന്ന്

ആസ്ഥാന വിധവയുടെ കറക്കമെന്ന്

മഹേഷ് സര്‍ഗ എന്ന സിപിഎം അനുഭാവിയുടെ പ്രൊഫൈലില്‍ നിന്നാണ് ഇത്തരമൊരു കമന്റ് പ്രത്യക്ഷപ്പെട്ടത്. കമന്റിന് ലൈക്കുകളുമായി വന്നതും ഇടത് അനുയായികള്‍ തന്നെ. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് എം സ്വരാജിന് വേണ്ടി വാദിക്കാന്‍ എന്ത് അവകാശമാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. സഹസഖാക്കളെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആര്‍എംപി പ്രവര്‍ത്തകനായ ഷിനു കുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മറുപടിയുമായി പോസ്റ്റ്

മറുപടിയുമായി പോസ്റ്റ്

എം സ്വരാജും ഷാനി പ്രഭാകറും ലിഫ്റ്റിൽ ഒരുമിച്ച് നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ദ്വയാർത്ഥ പ്രയോഗങ്ങൾ ചേർത്തുള്ള പോസ്റ്റുകളിട്ടും , അശ്ശീലച്ചുവയോടെ കമന്റുകളിട്ടും അവരെ അപമാനിച്ചവർക്കെതിരെ സ്വരാജിന്റെ പോസ്റ്റ് വായിച്ചിട്ട് മണിക്കൂറുകളാവുന്നേയുള്ളൂ. അതേ സ്വരാജിന്റെ പാർട്ടിയുടെ പ്രവർത്തകന്റെ കമന്റാണ് സ്ക്രീൻ ഷോട്ടിൽ..!! 'ആസ്ഥാന വിധവ' എന്നത് സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ സഖാവ് കെ.കെ രമക്ക് ചാർത്തിക്കൊടുത്ത പേരാണ്.

മൂന്നാംകിട നിലവാരം

മൂന്നാംകിട നിലവാരം

ഒരു സ്ത്രീ, പൊതുപ്രവർത്തക തന്റെ മകന്റെ പ്രായമുള്ള പാർട്ടി സഖാവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ 'വേറെ അർത്ഥത്തിൽ' എടുക്കാതിരുന്നതിന്റെ ഔദാര്യ പ്രഖ്യാപനത്തിലെ പരിഹാസവും ഉന്നവുമൊക്കെ തിരിച്ചറിയാൻ വലിയ പ്രയാസമൊന്നുമില്ല. കമന്റിന് ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിച്ച മൂന്ന് പേരിൽ ഒരാൾ സ്വരാജ് ഭാരവാഹിയായിരിക്കുന്ന ഡിവൈഎഫ്ഐ എന്ന വിപ്ലവ യുവജനസംഘടനയുടെ ബ്ലോക് തല നേതാവും, മറ്റൊരാൾ എസ്എഫ്ഐയുടെ ജില്ലാ നേതാവുമാണ്.

സഹസഖാക്കളെ ഓർമ്മപ്പെടുത്തുക

സഹസഖാക്കളെ ഓർമ്മപ്പെടുത്തുക

അതു കൊണ്ട് തന്നെ പ്രിയ സ്വരാജ്, ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റിൽ കയറാനും, ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തുന്നത് നന്നാവും. അത് താങ്കൾക്ക് മാത്രമുള്ള അവകാശമല്ലെന്നും, മറ്റുള്ളവർ ആ അവകാശം അനുവദിച്ച് കിട്ടാൻ, സഹപ്രവർത്തകന്റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനെ വേറൊരു തരത്തിലും എടുക്കാതിരിക്കാൻ അപേക്ഷ കൊടുത്തു കാത്തു കെട്ടിക്കിടക്കുകയല്ല എന്നും അവരെ കൂടെ ഓർമ്മിക്കണമെന്നും അപേക്ഷിക്കുന്നു.

സിപിഎമ്മിന് ശത്രു

സിപിഎമ്മിന് ശത്രു

സ്നേഹപൂർവ്വം, കെ.കെ രമയെ ബൈക്കിൽ കൂടെ കൊണ്ടു പോവുകയും, നേരിൽ കാണുമ്പോ അവരെ കെട്ടിപ്പിടിച്ച് സ്നേഹം പുതുക്കുകയുമൊക്കെ ചെയ്യുന്ന മറ്റൊരുത്തൻ എന്നാണ് ഷിനു കുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ കെക രമയോട് സിപിഎം നേതാക്കളും അണികളും പൊതുവേ ശത്രുതാ മനോഭാവമാണ് വച്ച് പുലർത്തുന്നത്.

സ്വരാജ് നൽകിയ മറുപടി

സ്വരാജ് നൽകിയ മറുപടി

സോഷ്യൽ മീഡിയ അപവാദ പ്രചരണത്തിന് എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരുന്നു. സ്വരാജിന്റെ പ്രതികരണം ഇതാണ്: ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന്?

ഷാനി അടുത്ത സുഹൃത്ത്

ഷാനി അടുത്ത സുഹൃത്ത്

ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ .

ഇത് സദാചാരം കളിക്കലോ?

ഇത് സദാചാരം കളിക്കലോ?

ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം എന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്. ഭാര്യയും താനും താമസിക്കുന്ന ഫ്ലാറ്റെന്ന് എടുത്ത് പറഞ്ഞത് സദാചാരം കളിക്കലായിപ്പോയി എന്ന വിമർശനം സ്വരാജിന്റെ നേർക്കുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഷിനു കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebok post of RMP worker addressing M Swaraj MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X