ഫേസ്ബുക്കില്‍ വ്യാജ പ്രചരണം; ശ്രീനിവാസന്‍ ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: തന്റെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ നടന്‍ ശ്രീനിവാസന്‍ ഡിജിപി സെന്‍ കുമാറിന് പരാതി നല്‍കി. പരാതി പിന്നീട് സൈബര്‍ സെല്ലിന് കൈമാറി. തന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും പേരില്‍ പോസ്റ്ററുണ്ടാക്കി പ്രചരണം നടത്തുന്നു എന്നാണ് ശ്രീനിവാസന്റെ പരാതി.
ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും ചിത്രവുമായി ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്ററില്‍ ഇങ്ങിനെ പറയുന്നു. ശ്രീനിവാസന്‍:' കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു.'

വിനീത് ശ്രീനിവാസന്‍ 'എന്റെ അച്ഛന്‍ എനിക്കുതന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്'
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെയാണ് കമ്യൂണിസ്റ്റ് വിരോധം കുത്തിവെക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ പ്രചരിച്ചത്. ബിജെപി അനുഭാവികളാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് ശ്രീനിവാസന്‍ പറയുന്നു. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടിയെടുക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications