ഹാദിയയുടെ തട്ടം വലിച്ച് കീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി.. ഹിന്ദു നേതാവിന്‌റെ കൊലവിളി!!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കേരളം ഇന്നേറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കേസുകളിലൊന്നാണ് ഹാദിയയുടേത്. ഹാദിയയുടെ മതപരിവര്‍ത്തനവും വിവാഹവും അടങ്ങുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്നത് വലിയ മനുഷ്യാവകാശലംഘന വിഷയം കൂടിയാണ്. അതിനിടെ ഹാദിയയ്ക്ക് എതിരെ കൊലവിളി മുഴക്കി ഹിന്ദു പാര്‍ലമെന്റ് അംഗം രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്.

സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! വീണ്ടും പീഡനം.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

ഹാദിയയുടെ രക്തത്തിന് വേണ്ടി

ഹാദിയയുടെ രക്തത്തിന് വേണ്ടി

മതം മാറി, ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരില്‍ ഹാദിയയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടമുണ്ട്. മാസങ്ങളായി ഒരു പെണ്‍കുട്ടി തന്റെ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് തടവറയിലെന്ന പോലെ കഴിയുന്നു.

കൊലപ്പെടുത്താൻ ആഹ്വാനം

കൊലപ്പെടുത്താൻ ആഹ്വാനം

ഹാദിയയെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത് ഹിന്ദു പാര്‍ലമെന്റ് അംഗം സിപി സുഗതനാണ്. ഹാദിയയെ കൊന്ന് ജയിലില്‍ പോകാന്‍ അച്ഛന്‍ അശോകനോട് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റ്.

അധിക്ഷേപിച്ച് സുഗതൻ

അധിക്ഷേപിച്ച് സുഗതൻ

വര്‍ഗീയതും വംശീയ അധിക്ഷേപവും വധഭീഷണിയും നിറഞ്ഞിരിക്കുന്നതാണ് സിപി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഖിലയുടെ അച്ഛന്‍റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ അവളുടെ തട്ട൦ വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

ഇതിനേക്കാൽ ഭേദം മരണം

ഇതിനേക്കാൽ ഭേദം മരണം

മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ് . ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ തന്‍റെ തന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയില്‍ ആക്കിയെന്ന് ഹാദിയയെ സുഗതൻ അധിക്ഷേപിക്കുന്നു. നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് എന്നും അധിക്ഷേപമുണ്ട്.

ഹാദിയ ശത്രുപക്ഷത്തെന്ന്

ഹാദിയ ശത്രുപക്ഷത്തെന്ന്

ഹാദിയ സംസ്കാരത്തോടും, മാതൃ-പിതൃത്വത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സുഗതൻ പറയുന്നു.യുദ്ധത്തില്‍നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ് എന്നും സുഗതൻ പറയുന്നു.

സാമൂഹിക നീതി നടപ്പാക്കാം

സാമൂഹിക നീതി നടപ്പാക്കാം

അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്. കുടുംബത്തിന്‍റെ അടിസ്ഥാനം സ്നേഹവും രക്തബന്ധവു൦ സമൂഹവും അതിന്‍റെ സംസ്കാരവും എല്ലാംകൂടി ചേര്‍ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്.

ഭരണഘടനയെ ദുരുപയോഗം ചെയ്യുന്നു

ഭരണഘടനയെ ദുരുപയോഗം ചെയ്യുന്നു

അല്ലാതെ ഭരണഘടന ഉണ്ടാക്കി വെച്ചിട്ട് പിന്നെ സമൂഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത് എന്ന് സുഗതൻ പറയുന്നു. മരുന്നിന്‍റെയും മറ്റുല്‍പന്നങ്ങളുടെയും കാലാവധി തിയ്യതി നിശ്ചയിക്കുന്നതുപോലെ 18 വയസ്സ് പൂർത്തിയായാൽ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹത്തോടുമുള്ള ബന്ധം കഴിയുമെന്ന് വാദിക്കുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത് എന്നും സുഗതൻ പറയുന്നു.

നിയമത്തിന് എവിടെ പ്രസക്തി?

നിയമത്തിന് എവിടെ പ്രസക്തി?

18 വയസ്സു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18 കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമൂഹത്തി ന്‍റെ കേട്ടുറപ്പിന്‍റെയും, പൊതുജീവിതത്തിന്‍റെയും വ്യവഹാര നീതിയാണ് ഭരണഘടന.

നിർവ്വചിക്കാനാവില്ല

നിർവ്വചിക്കാനാവില്ല

അതുകൊണ്ടാണ് കോടതികള്‍ നീതിന്യായക്കോടതികള്‍ ആകുന്നത്. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്‍ മതി. മനുഷ്യന്‍റെ ജീവശാസ്ത്രപരമായ പ്രതിഭാസമായ, സ്നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ , ഇവയെല്ലാം ചേര്‍ന്നതാണ് കുടുംബം. ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിത കൊണ്ട് നിര്‍വചിക്കാന്‍ ആവില്ലെന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഹാദിയയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ്

സിപി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook post asking to kill Hadiya by CP Sugathan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്