"നാണം കെട്ട ജലീല്‍, ഇനിയെങ്കിലും നാടകം നിര്‍ത്തി രാജിവെക്കൂ'.. വൈറലായി പോസ്റ്റ്
ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി കെടി ജലീലിനെ പരിഹസിച്ച് മുസ്ലീം യൂത്ത് ലീഗ് സീനയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം. മുഖ്യമന്ത്രിക്കും അബീദിനും വരെ തെറ്റ് ബോധ്യപ്പെട്ടു ഇനിയെങ്കിലും നാണം കെട്ട ജലീല്‍ നാടകം നിര്‍ത്തി രാജി വെയ്ക്കണമെന്ന് നജീബ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ

പിണറായി വിജയന് ബോധ്യപ്പെട്ടു.മുഖസ്തുതിക്കാരൻ
കുറ്റക്കാരനാണെന്ന്. അദ്ധേഹം ന്യായീകരിക്കാൻ വന്നില്ല.
കെ.ടി അദീബിന് ബോധ്യപ്പെട്ടു.കൊച്ചാപ്പ കുറ്റക്കാരനാണെന്ന്.അതിനാൽ അദ്ധേഹം രാജി വെച്ചു.
ഒടുവിൽ സ്വന്തം മകൾക്കും ബോധ്യപ്പെട്ടു.ഉപ്പ കുറ്റക്കാരനാണെന്ന്.അതിനാൽ അവർ ന്യായീകരണ പോസ്റ്റ് പിൻവലിച്ചു.നാണം കെട്ട ജലീൽ,
ഇനിയെങ്കിലും നാടകം നിർത്തി രാജിവെക്കൂ..
അഭിമാനവും ധാർമ്മികതയും അന്തസ്സുള്ളവർക്ക് പറഞ്ഞതായതിനാൽ അതുണ്ടോ എന്ന് ചോദിക്കുന്നില്ല..
"അവർ ജനങ്ങളിൽ നിന്ന് ഒളിച്ചു വെക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ തീർച്ചയായും അവർക്ക് അല്ലാഹുവിൽ നിന്ന് ഒളിച്ചു വെക്കാൻ ആവുകയില്ല''.
വിശുദ്ധ ഖുർആൻ( 4:108.)












Click it and Unblock the Notifications