Get Updates
Get notified of breaking news, exclusive insights, and must-see stories!

'നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന സഖാവ് മമ്മൂട്ടി'! കോൺഗ്രസ് നേതാവിനെതിരെ ഫാൻസ്

കോഴിക്കോട്: സൂപ്പർ താരങ്ങളെ തൊട്ടാൽ അപ്പോൾ ഫാൻസ് തേനീച്ചക്കൂട്ടം പോലെ ഇളകി വരുന്നത് പതിവായിരിക്കുകയാണ്. താരങ്ങളെയോ അവരുടെ സിനിമകളെയോ വിമർശിക്കാൻ പാടില്ല എന്നതാണ് അവസ്ഥ. വിമർശിച്ചാൽ സംഘടിത ആക്രമണമാണ് സൈബറിടത്തിൽ നേരിടേണ്ടി വരുന്നത്.

നടന്‍ മമ്മൂട്ടിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് നേര്‍ക്ക് മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണം. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ കെപി നൗഷാദ് അലിക്കാണ് മമ്മൂട്ടിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ തെറിവിളി കേള്‍ക്കുന്നത്. നൗഷാദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

രൂക്ഷമായ വിമർശനം

രൂക്ഷമായ വിമർശനം

'' അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നൽകി പി.രാജീവിനോട് പരസ്യമാക്കാൻ പറഞ്ഞവൻ മമ്മൂട്ടി. ഗുജറാത്തിൽ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവൻ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടിൽ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാൻ മാധ്യമങ്ങളെ ചട്ടം കെട്ടിയവൻ മമ്മൂട്ടി.

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി

നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി

ഷുഹൈബും പെരിയയും ടിപിയുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിർമ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയൻ സഖാവ് മമ്മുട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കൾ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാൽ ബാലൻസ്ഡ് ആവുമെന്ന് കരുതിയാൽ നീ പോ മോനേ ദിനേശാ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ!

തെറിവിളികളും അസഭ്യം പറച്ചിലും

തെറിവിളികളും അസഭ്യം പറച്ചിലും

ഈ പോസ്റ്റിട്ടതിന് പിന്നാലെ മമ്മൂട്ടി ആരാധകര്‍ നൗഷാദ് അലിയുടെ ഫേസ്ബുക്ക് പേജില്‍ കൂട്ടമായി തെറിവിളികളും അസഭ്യം പറച്ചിലുമായി എത്തി. തന്റെ ഭാര്യയേയും കുട്ടികളേയും വരെ അസഭ്യം പറയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്ന് നൗഷാദ് അലി പറയുന്നു. സോഷ്യല്‍ മീഡിയ ആക്രമണത്തിന് എതിരെ നൗഷാദ് അലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സൈബര്‍ ആക്രമണം പതിവ്

സൈബര്‍ ആക്രമണം പതിവ്

സിനിമാ താരങ്ങളെ വിമര്‍ശിച്ചാല്‍ ഫാന്‍സ് കൂട്ടമായി വന്ന് സൈബര്‍ ആക്രമണം നടത്തുന്നത് മലയാളത്തില്‍ പതിവായിരിക്കുകയാണ്. നേരത്തെയും മമ്മൂട്ടി ഫാന്‍സ് ഇത്തരത്തില്‍ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിട്ടുണ്ട്. നടി ലിച്ചി, പാര്‍വ്വതി എന്നിവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുളളവരാണ്. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിനാണ് പാര്‍വ്വതി സൈബര്‍ ഇടത്തില്‍ നാളുകളോളം ആക്രമിക്കപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ കെപി നൗഷാദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+