Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് നേതാക്കള്‍ മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്നു..!! ചൊറിയുന്ന ലീഗുകാരെ ചൊറിഞ്ഞ് പോസ്റ്റ്!

മലപ്പുറം: വനിതാലീഗ് നേതാവായിരുന്ന ഖമറുന്നീസ അന്‍വറിനെ പുറത്താക്കിയ മുസ്ലംി ലീഗ് നടപടിക്ക് പിന്നാലെ ലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മകന്‍ അസ്ഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ വിമര്‍ശിക്കുന്ന ലീഗ് അണികള്‍ക്ക് നേരെയും പോസ്റ്റില്‍ വെല്ലുവിളികളുണ്ട്. അതേസമയം ഈ ഫേസ്ബുക്ക് പേജ് വ്യാജമാണെന്നും പ്രചരണമുണ്ട്.

Read Also: മൂന്നാറില്‍ മെഗാസ്റ്റാറിനും ഏക്കർ കണക്കിന് കയ്യേറ്റ ഭൂമി..?? മണിയുടെ സഹോദരനും..!! പട്ടിക പുറത്ത്..!!

Read Also: ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കും!! സിനിമയുടെ മറവില്‍ നടക്കുന്നത്..! സംവിധായകന്‍ പിടിയിൽ!!

ലീഗിനകത്ത് നടക്കുന്നത്

മുസ്ലിം ലീഗിനകത്ത് അനിസ്ലാമിക നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റില്‍. ലീഗുകാരേ, നിനക്ക് ചൊറിയേണ്ട ഒരു ആവശ്യവുമില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

മദ്യപാനവും വ്യഭിചാരവും

മുസ്ലിം എന്ന പേര് വെച്ച് മുസ്ലിംമിന് നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗരതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം. ആരെയെങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങള്‍ ചെയ്തതിന് പുറത്താക്കിയിട്ടുണ്ടോ എന്നും അസ്ഹര്‍ ചോദിക്കുന്നു.

തെറ്റ് എന്താണ്

ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിലോ സംഭാവന നല്‍കുന്നതിലോ ഉള്ള തെറ്റ് എന്താണെന്നും അസ്ഹര്‍ ചോദിക്കുന്നു. പാണക്കാട് തങ്ങന്മാര്‍ ഇതേ പരിപാടിക്ക് സംഭാവന ചോദിച്ച് ചെന്നാല്‍ കൊടുക്കുമായിരുന്നില്ലേ എന്നും ചോദ്യമുണ്ട്.

പൊളിച്ചടുക്കി തരാം

അനിസ്ലാമികമായ കാര്യങ്ങള്‍ ചെയ്തതിന് ഇതുവരെ പുറത്താക്കിയത് സേട്ടു സാഹിബിനെ മാത്രമാണ്. എത് എന്തിനാണെന്ന് അറിയാമല്ലോ എന്നും അസ്ഹര്‍ ചോദിക്കുന്നു. ചൊറിയുന്ന ലീഗുകാര്‍ക്ക് തെളിവ് സഹിതം പാര്‍ട്ടി നേതാക്കളെ പൊളിച്ചടുക്കി കൊടുക്കാം എന്നും വെല്ലുവിളിയുണ്ട്.

വ്യാജ പോസ്റ്റെന്ന്

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. അസ്ഹര്‍ എം പള്ളിക്കല്‍ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഖമറുന്നീസയുടെ മകന്റേത് അല്ലെന്നും കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്

പോസ്റ്റിന് വൻപിന്തുണ

ഖമറുന്നീസ അന്‍വറിനെ പുറത്താക്കിയതിന് ശേഷം ഈ പോസ്റ്റ് വന്‍തോതില്‍ പ്രചരിക്കുകയാണ്. ബാബാ രാംദേവിനൊപ്പം സാദിഖലി തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോയും ലീഗിനെതിരായ പോസ്റ്റുകളും ഈ പേജിലുണ്ട്. ഖമറുന്നീസ അന്‍വറിന്റെ മൂത്ത മകനാണ് അസ്ഹര്‍.

എന്തുകൊണ്ട് ഖമറുന്നീസ മാത്രം

ഈ പോസ്റ്റിന് പിന്തുണയും ഏറെ ലഭിക്കുന്നുണ്ട്. കെഎം ഷാജി അടക്കമുള്ള ലീഗ് നേതാക്കള്‍ ബിജെപിയെ പ്രകീര്‍ത്തിച്ചിട്ടും നടപടിയില്ലായിരുന്നു. ഖമറുന്നീസയ്ക്ക് എതിരെ മാത്രം എന്തുകൊണ്ട് നടപടിയെന്ന് ലീഗ് അണികള്‍ പോലും ചോദിക്കുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+