പാണക്കാട് തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഫെസ്ബുക്കില്‍ തോന്നും പോലെ പോസ്റ്റ് ഇടുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക. പണി കിട്ടുമെന്ന് അടുത്തിടെ നടന്ന സംഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. ഇപ്പോഴിതാ മലപ്പുറം സ്വദേശിയും കുടുങ്ങിയിരിക്കുകയാണ്. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടതിന് മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് മലപ്പുറം കൂട്ടലങ്ങാടി കുറവ സ്വദേശി അബ്ദുള്‍ അസീസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പാണക്കാട് തങ്ങളുടെ ഫോട്ടോയില്‍ കൃത്രിമം കാട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊളത്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ് അബ്ദുള്‍ അസീസിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്തതിനുശേഷം ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയാണ് ചെയ്തത്. അബ്ദുള്‍ അസീസിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.