കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍ഷിദ കൊല്ലപ്പെട്ടു എന്ന് പ്രചാരണം... വര്‍ഗ്ഗീയത പരത്തുന്നതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ഗൗതമും അന്‍ഷിദയും... കുറച്ച് നാളുകളായി മത വര്‍ഗ്ഗീയതയുടെ ഇരകളായിക്കൊണ്ടിരിക്കുകയാണ് രണ്ട് പേരും. പ്രണയിച്ച് വിവാഹം കഴിച്ചു എന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഗൗതം ഹിന്ദു മത വിശ്വാസിയും അന്‍ഷിദ മുസ്ലീം മത വിശ്വാസിയും ആയിപ്പോയതാണ് പ്രശ്‌നം.

കേരളത്തിലെ പല വര്‍ഗ്ഗീയ സംഘടനകളും ഇരുവരേയും കുറിച്ച് പലതും പറഞ്ഞു കഴിഞ്ഞു. എല്ലാം അപവാദ പ്രചാരണങ്ങള്‍ തന്നെ. എന്നാലിപ്പോള്‍ കാര്യങ്ങള്‍ കേരളത്തിന്റെ അതിര്‍ത്തിയും വിട്ട് പുറത്ത് പോയിരിക്കുകയാണ്.

Goutham Anshida

അന്‍ഷിദ കൊല്ലപ്പെട്ടു എന്നാണ് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഒക്കെ അന്യ ദേശങ്ങളില്‍ പ്രചരിക്കുന്നത്. ഗൗതമും അന്‍ഷിദയും ചേര്‍ന്നുള്ള ചിത്രവും പത്ര വാര്‍ത്തയും പിന്നെ കൊല്ലപ്പെട്ട ഏതോ ഒരു പെണ്‍കുട്ടിയുടെ ചിത്രവും ചേര്‍ത്താണ് പ്രചാരണം.

ഗൗതമിനെ ആര്‍എസ്എസ്സുകാരന്‍ എന്നാണ് പോസ്റ്റുകളില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പേര് പരാമര്‍ശിക്കുന്നില്ല. ആര്‍എസ്എസ്സുകാരന്‍ മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കാര്യം കഴിഞ്ഞ ശേഷം കൊന്നു കളഞ്ഞു എന്നാണ് പറയുന്നത്. ഇത് വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ഈ പ്രചാരണത്തിനെതിരെ മലയാളികളായ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ വര്‍ഗ്ഗീയത പടര്‍ത്തുന്നതാണെന്ന് വിമര്‍ശിച്ചാണ് മലയാളം ഫേസ്ബുക്ക് പോസ്റ്റുകള്‍.

English summary
Facebook post alleges that Anshida killed after use.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X