കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഈ സ്ത്രീകളെയോർത്ത്.... വൈറലായി കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിറയെ ആരോഗ്യമന്ത്രി കെക ശൈലജയ്ക്കുള്ള കൈയ്യടികളാണ്. മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളോട് നൂറ് ശതമാനം നീതി പുലർത്താൻ ആരോഗ്യ മന്ത്രിക്ക് സാധിച്ചിരിക്കുകയാണ്. കൈക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചയാൾക്ക് ഒരു നിമിഷം പോലും വൈകാതെയാണ് മന്ത്രി സഹായം എത്തിച്ചത്.

ഇതിന് പിന്നാലെയാണ് വാഹനാപകടത്തിൽ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആധുനിക കൃത്രിമ കൈയ്യെത്തിച്ച് നൽകിയത്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ മന്ത്രിയുടെ ഇടപെടലിനെ പുകഴ്ത്തുകയാണ് മലയാളികൾ. ഇന്ത്യയുടെ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും മനുഷത്വപരമായ തന്റെ ഇടപെടലുകളുടെ പേരിൽ വാർത്തകളിൽ നിറയുന്ന മന്ത്രിയാണ്. ഇരുവരുടെയും പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

അനുജത്തിയുടെ കുഞ്ഞിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജിയാസ് മാടശ്ശേരി എന്നയാള്‍ മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ സഹായം അഭ്യര്‍ത്ഥിച്ച് കമന്‍റ് ഇട്ടത്. തുടർന്ന് കുഞ്ഞിന് ഉടൻ തന്നെ സൗജന്യ ചികിത്സ ഒരുക്കുമെന്നും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നൽകിയത്. ദ്രുത ഗതിയിലുള്ള ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനപ്രവാഹമാണ്.

ആരോഗ്യമന്ത്രിയാകാൻ അർഹത

ആരോഗ്യമന്ത്രിയാകാൻ അർഹത

ഡോ. ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. മന്ത്രി ശൈലജ ടീച്ചർ.. എല്ലാം കൊണ്ടും ആരോഗ്യമന്ത്രിയായിരിക്കുവാൻ അർഹതയുള്ള വ്യക്തിത്വം. എത്ര മനോഹരമായിട്ടാണ് തന്റെ കടമ നിറവേറ്റുന്നത്. അഭിമാനമുണ്ട് ഒരു സ്ത്രീ നമ്മെ പുളകം കൊള്ളിക്കുന്നതിൽ. സുഷമ സ്വരാജ് ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികൾക്ക് പൊടുന്നനെ പരിഹാരം കണ്ടെത്തിയത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്.

അതിശയിപ്പിക്കുന്നു

അതിശയിപ്പിക്കുന്നു

ഇപ്പോൾ മറ്റൊരു സ്ത്രീയും നമ്മെ അതിശയിപ്പിക്കുകയാണ്. വാഹനാപകടത്തിൽ കൈ നഷ്ട്ടപ്പെട്ട യുവാവിന് 5 ലക്ഷം വില വരുന്ന കൃത്രിമ കൈ കൊടുത്തിരിക്കുന്നു. ബി കോം വിദ്യാർഥിയാണ്. എല്ലാ ദിവസവും ടീച്ചറുടെ ഫേസ്ബുക്ക് പേജ് ശോഭനമായ വാർത്തകൾ കൊണ്ട് നിറയുന്നു. അത് വായിക്കുവാൻ നാം കാത്തിരിക്കുന്നു. അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോർത്തു.

കൂടുതൽ സ്ത്രീകൾ വരട്ടെ

കൂടുതൽ സ്ത്രീകൾ വരട്ടെ

കൂടുതൽ സ്ത്രീകൾ അധികാരത്തിലേക്ക് വരട്ടെ. അഴിമതിയും, ചെളി വാരിയെറിയലും കുറയും എന്ന് ഉറപ്പ്. ജനങ്ങളുടെ കഷ്ട്ടപാടുകൾ കേൾക്കുവാനും അത് പരിഹരിക്കുവാനും സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്ന് പല ജനപ്രധികളും ഇനിയും തിറിച്ചറിയേണ്ടിയിരിക്കുന്നുവെന്നെഴുതിയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ. ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Facebook post appreciating health minister KK Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X