കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ പറഞ്ഞിടത്ത് കുഴിച്ചപ്പോള്‍ മൃതദേഹം കിട്ടിയോ; ഉരുള്‍പൊട്ടലില്‍ പുതിയ വാദപ്രതിവാദങ്ങള്‍

  • By Desk
Google Oneindia Malayalam News

കട്ടിപ്പാറയിലെ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ 9 പേരടക്കം 14 പേരായിരുന്നു മരിച്ചത്. നിരവധി വീടുകളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി തകരുകയും ചെയ്തു. കനത്ത മഴയോടൊപ്പം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചു വന്ന മണ്ണിനടിയില്‍പ്പെട്ടാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. പോലീസും ദുരന്ത നിവാരണ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് പല മൃതദേഹങ്ങളും പുറത്തെടുത്തത്.

പ്രദേശമാകെ മണ്ണുംപാറക്കൂട്ടങ്ങളും വന്ന് അടിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കേ ദുരന്തസ്ഥലം പലസാമുദായിക നേതാക്കളും സന്ദര്‍ശിച്ചിരിന്നു. സ്ഥലം സന്ദര്‍ശിച്ച സമ്‌സ്ത ഇകെ വിഭാഗം നേതാവ് ജിഫ്രി തങ്ങള്‍ പറഞ്ഞിടത്ത് കുഴിച്ചപ്പോള്‍ മൃതദേഹം കിട്ടിയെന്ന നാസര്‍ ഫൈസി കൂട്ടത്തായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.

ആദ്യ പോസ്റ്റ്

ആദ്യ പോസ്റ്റ്

ദുരന്തസ്ഥലത്ത് മതനേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഞങ്ങള്‍ പ്രവര്‍ത്തകരും കടന്നെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ചുവെന്ന് നാസര്‍ ഫൈസി കൂടത്തായി ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മയ്യിത്തുകള്‍ ഇനിയും ലഭിക്കാത്തതിന്റെ സങ്കടങ്ങളായിരുന്നു ഗ്രാമവാസികള്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നതെന്ന് ഫൈസി കുറിപ്പില്‍ പറയുന്നു.

അവിടെ തിരഞ്ഞോളൂ

അവിടെ തിരഞ്ഞോളൂ

ഗ്രാമവാസികളുടെ ബുദ്ധിമുട്ട് കേട്ട് സയ്യിദ് ജിഫ്രി തങ്ങള്‍ പറഞ്ഞു 'നിങ്ങളിതാ അവിടെ തിരഞ്ഞോളൂ, ' കേട്ടിരുന്ന ഒരു നാട്ടുകാരന്‍ പറഞ്ഞു 'തങ്ങളേ അവിടെ സാധ്യതയില്ല ഒരു വീട്ടിലുള്ളവരെ അവിടന്നാണ് കിട്ടിയത്.ഇനിയുണ്ടാവാന്‍ സാധ്യതയില്ല''- തങ്ങള്‍ പറഞ്ഞു: 'അതൊക്കെ ആയിക്കോട്ടേ, നിങ്ങള്‍ അവിടെ തന്നെ തിരഞ്ഞോളീ' എന്ന് പറഞ്ഞു ഒരു വീട്ടില്‍ കയറി ദുആ ചെയ്ത് തിരിച്ചു പോയി എന്ന് ഫൈസി വ്യക്തമാക്കുന്നു.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

പിന്നീട് തിരച്ചില്‍ അവിടെ തന്നെ ശക്തമാക്കി. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഒന്നിന് പിറകെ മറ്റൊന്നായി ആസ്ഥലത്ത് നിന്ന് 4 മയ്യിത്തുകള്‍ കൂടി കണ്ടെടുത്തു. അല്ലാഹു അവര്‍ക്ക് മഗ്ഫിറത്തും മര്‍ഹ മത്തും നല്‍കട്ടെ. ആശ്വാസത്തിന്റേയും സമാധാനത്തിറേയും നേതൃനിരക്ക് അല്ലാഹു കരുത്ത് പകരട്ടെ എന്ന പ്രാര്‍ത്ഥനോടെയാണ് ഫൈസിയുടെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സ്ഥലം സന്ദര്‍ശിക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

നാസര്‍ ഫൈസിയുടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ അതിനെതിരെ ദുരന്തസ്ഥലത്ത് അപ്പോള്‍ ഉണ്ടായിരുന്ന മജീദ് എന്ന വ്യക്തിയും മുജാഹിദ് വിഭാഗത്തിലെ ആളുകളും രംഗത്ത് വന്നു. ഫെയ്‌സ്ബുക്കിലെ ഒരു കുറിപ്പിലൂടെയാണ് മജീദ് നാസര്‍ ഫൈസിക്ക് മറുപടി നല്‍കുന്നത്.

തെളിവ്

തെളിവ്

കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടിയ ഭാഗത്ത് 5 പേരുടെ മൃതദേഹം കണ്ടെടുത്തത് ജിഫ്രി തങ്ങള്‍ ഇവിടെ കുഴിക്കൂ എന്ന് പറഞ്ഞ സ്ഥലത്താണെന്ന് പറഞ്ഞ് താങ്കളുടെ പോസ്റ്റ് കണ്ടു. പ്രിയപ്പെട്ട ഫൈസി ഒരു കാര്യം പറയട്ടെ നിങ്ങളുടെ ഈ ഫോട്ടോയില്‍ സൈഡില്‍ പുറകില്‍ നില്‍ക്കുന്നത് ഞാനാണ് ഞാന്‍ അവിടെ വളണ്ടിയര്‍ ആയിരുന്നു. പുറകില്‍ നില്‍ക്കുന്നത് എന്റെ സുഹൃത്ത് പോലീസുകാരനായ സാജന്‍ പുതിയോട്ടില്‍, ഇദ്ദേഹം അവിടെ ഡ്യൂട്ടിയില്‍ ആയിരുന്നു എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഫോട്ടോയില്‍ ആളുകളെ വട്ടമിട്ട് അടയാളപ്പെടുത്തിയിട്ടുമുണ്ട്.

വിഡ്ഡികളാക്കരുത്

വിഡ്ഡികളാക്കരുത്

തുടര്‍ന്നാണ് മജീദ് കാര്യത്തിലേക്ക് വരുന്നത്. നിങ്ങള്‍ വന്ന് സന്ദര്‍ശിച്ച സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മില്‍ 200 മീറ്ററില്‍ അധികം ദൂരമുണ്ട്, ഈ 200 മീറ്റര്‍ അകലെ നിന്നായിരുന്നോ ഇതാ ഇവിടെ കുഴിക്കൂ എന്ന് തങ്ങള്‍ പറഞ്ഞത്.? രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് ആളുകളെ വിണ്ഡികളാക്കരുത്. ഇത് വിശ്വസിക്കുന്ന കുറച്ച് പേര്‍ നിങ്ങളുടെ കൂടെയുണ്ടാവാം എന്നാല്‍ സത്യമറിയുന മഹാ ഭൂരിപക്ഷം പേര്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കുക എന്നും മജീദ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വീണ്ടും

വീണ്ടും

പിന്നീട് ആദ്യം മുജാഹിദ് പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ക്കാണ് നാസര്‍ ഫൈസി മറുപടി കൊടുക്കുന്നത്. അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഔബ്) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. ഉണ്ടെന്ന് തെളിയിക്കാമോ എന്നതിന് തങ്ങള്‍ പറഞ്ഞതിന് നിരവധി പേര്‍ സാക്ഷികളാണ്. അതൊക്കെ വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങള്‍ കേട്ടിട്ടില്ലെന്ന് കരുതി തങ്ങള്‍ അങ്ങനെ പറഞ്ഞില്ലെന്ന് വരുവോ എന്നും നാസര്‍ ഫൈസി ചോദിക്കുന്നു. അദൃശ്യ ബോധങ്ങള്‍ അല്ലാഹു അവനിഷ്ടപ്പെടുന്നവര്‍ക്ക് അവനിഷ്ടപ്പെടുന്ന സമയങ്ങളില്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

സിപിഎം

സിപിഎം

പിന്നീട് ഒരു കമന്റിലാണ് മജീദിനെതിരെ നാസര്‍ ഫൈസി രംഗത്ത് വന്നിരിക്കുന്നത്. കടുത്ത സി.പി.എം പ്രവര്‍ത്തകനായ മജീദ് താമരശ്ശേരിയുടെ രാഷ്ട്രീയ വാശി തീര്‍ക്കല്‍ വിവരണം തെറ്റിദ്ധരിപ്പിക്കലും വൈരുദ്ധ്യാധിഷ്ഠിതവുമാണ് എന്ന് ഫൈസി പറയുന്നു. കൂടാതെ മജീദ് അടയാളപ്പെടുത്തിയ ഫോട്ടോയിലെ തെറ്റുകളും ഫൈസി ചൂണ്ടികാട്ടുന്നു.

മജീദ്

മജീദ്

മജീദ് മാര്‍ക്ക് ചെയ്ത് കാണിച്ചതില്‍ ധരിച്ചചുവന്ന നീല കള്ളി ഷര്‍ട്ട് ധരിച്ചയാളാണ് മജീദ് എന്നാണ്. യഥാര്‍ത്ഥത്തില്‍ അത് യൂത്ത് ലീഗ് നേതാവ് ലത്തീഫ് സാഹിബാണ്.മജീദാവട്ടെ ലത്തീഫ് സാഹിബിറേയും വിഖായ വളണ്ടിയറുടേയും ഇടയിലൂടെ തിരികി നടന്നു പോകുന്നയാളുമാണ് (ഫോട്ടോയില്‍ ചുവന്ന മാര്‍ക്കിട്ട നമ്പര്‍ 1) എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മഹത്വം

മഹത്വം

വലിയ ഒരു മഹത് വ്യക്തി ഒരു കാര്യം വ്യക്തമാക്കിയത് നാസര്‍ ഫൈസി പറഞ്ഞതിന് ഇത്രമാത്രം കുരു പൊട്ടേണ്ട കാര്യമെന്താ സഖാവേ. ഒരു കാര്യം ഷെയര്‍ ചെയ്ത് ആഘോഷിക്കുന്ന മുജാഹിദുകളും ഓര്‍ക്കണം. ആദ്യം എവിടെയെങ്കിലും നിങ്ങള്‍ വിമര്‍ശകര്‍ കൂടിയിരുന്നു ഒരു തീരുമാനത്തിലെത്തി കളവും ദുരാരോപണവും ആണെങ്കിലും ഒരു രൂപത്തില്‍ പറ. അല്ലെങ്കില്‍ ഇങ്ങിനെ പിടിക്കപ്പെടും എന്നും നാസര്‍ ഫൈസി മജീദിന് മറുപടി നല്‍കുന്നു.

വാക്കിന്‍റെ ഫലം

വാക്കിന്‍റെ ഫലം

മുജാഹിദ് പ്രവര്‍ത്തകര്‍ക്കായി ഒരു മറുപടിയായി ഒരു ഓഡിയോയും നാസര്‍ ഫൈസി എഫ്ബിയില്‍ പങ്കു വെച്ചിട്ടുണ്ട്. ജിഫ്രി തങ്ങള്‍ അങ്ങനെ പറഞ്ഞത് സത്യമാണെന്നും അതിന്റെ പേരില്‍ അദ്ദേഹ പുകഴ്ത്താന്‍ പോവുന്നില്ലെന്നും തങ്ങളുടെ വാക്കിന്റെ ഫലം കണ്ടുവെന്നും മാത്രമാണ് സൂചിപ്പിച്ചതെന്നും ഫൈസി വീഡിയോയില്‍ പറയുന്നു. തങ്ങള്‍ക്ക് അല്ലാഹു തോന്നിപ്പിച്ചു കൊടുത്ത ഒരു അറിവ് മാത്രമാണ് തങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തും. എന്തായാലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇ്‌പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റ്

മജീദിന്‍റെ മറുപടി

വീണ്ടും ഫെെസി

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
facebook-post-contreversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X