• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോപ്പുലർ ഫ്രണ്ട് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ പ്രിയംവദ എന്ന ജേർണലിസ്റ്റിനോടുള്ള ചോദ്യങ്ങൾ വൈറൽ!!

  • By Desk

കേരളത്തിലെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംബന്ധിച്ച് ഇന്ത്യ ടുഡേ ചാനലിന് വേണ്ടി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ മാധ്യമപ്രവർത്തകയോടുള്ള ചോദ്യങ്ങൾ വൈറലാകുന്നു. സത്യസരണിയിൽ എത്തി അഭിമുഖങ്ങൾ എടുത്ത പ്രിയംവദ എന്ന മാധ്യമപ്രവർത്തകയോടാണ് കേസീ നസീർ നസീ എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കാന്‍ നടക്കുന്ന 'തേജസ് മാനേജിങ് എഡിറ്റർ' അഹമ്മദ് ശരീഫ്?

സത്യസരണിയിലെ കാഴ്ചകൾ സത്യസന്ധമായിട്ടല്ല പ്രിയംവദയും ഇന്ത്യ ടുഡേയും പുറത്ത് വിട്ടത് എന്ന ആരോപണവും പോസ്റ്റിലുണ്ട്. എന്തുകൊണ്ടാണ് തന്റേതായി ഷൂട്ട് ചെയ്ത വിഷ്വലുകൾ പുറത്ത് വിടാത്തത് എന്നും നസീർ ചോദിക്കുന്നുണ്ട്. ഇത്തരം മാധ്യമപ്രവർത്തനത്തെക്കാൾ നല്ലത് പിമ്പിന്റെ പണിയാണെന്ന് മാനേജ്മെന്‍റിനോട് പറയണമെന്ന് വാട്സ് ആപ്പിൽ അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടടക്കം നസീറിന് പറയാനുള്ളത് കാണൂ...

മാധ്യമസംഘം സത്യസരണിയിൽ

മാധ്യമസംഘം സത്യസരണിയിൽ

ഇന്ത്യാ ടുഡേ ടി.വി യുടെ ചെന്നൈ ഓഫീസിൽ നിന്ന് പ്രിയംവദ സത്യസരണിയിൽ ക്യാമറാമാനോടൊപ്പം വന്നിരുന്നു. രണ്ടര മണിക്കൂറോളം സമയം അവരും ക്യാമറാമാനും അവിടെ ചെലവഴിക്കുകയും ചെയ്തു. അറിയേണ്ട കാര്യങ്ങളൊക്കെ ചോദിച്ചും കണ്ടും വിലയിരുത്തിയും കാമറയിൽ പകർത്തിയും ഭക്ഷണം കഴിച്ചുമാണ് ഇന്ത്യാ ടുഡേ സംഘം മടങ്ങിയത്. - ഇങ്ങനെയാണ് നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

'ഐസിസ് റിക്രൂട്ടിംഗ് കേന്ദ്ര'ത്തിലേക്ക്

'ഐസിസ് റിക്രൂട്ടിംഗ് കേന്ദ്ര'ത്തിലേക്ക്

അതിനു ശേഷമാണ് അവർ എന്നെയും സൈനബ ടീച്ചറെയും ഇന്റർവ്യൂ ചെയ്യാൻ എത്തിയത്. വന്നിറങ്ങിയ ഉടനെ അവർ പങ്കുവെച്ചത് "പോലീസിനു പോലും കടന്നു ചെല്ലാൻ സാധിക്കാത്ത ഐസിസ് റിക്രൂട്ടിംഗ് കേന്ദ്ര" ത്തിലേക്ക് "അതിസാഹസികമായി" "കമാണ്ടോകളുടെ സഹായത്തോടെ" കടന്നു ചെന്ന് സകലതും കാമറയിൽ പകർത്തിയതിനെ കുറിച്ചായിരുന്നു.

"ജിഹാദി ക്വീൻ" സൈനബയെക്കുറിച്ച്

അടക്കാനാവാത്ത അവരുടെ അടുത്ത അതിശയം "ജിഹാദി ക്വീൻ" സൈനബയെ നേരിട്ട് കണ്ടപ്പഴായിരുന്നു. I really exclaimed...! Is this the jihadi queen?? Is this the master brain of forcible, indoctrinated conversions,???? Actually horrible pictures of sainaba and Sathyashrani have been supplied to me. But both are entirely different... I really exclaimed... - ഇതാണ് സൈനബയെക്കുറിച്ച് പ്രിയംവദ പറഞ്ഞത് എന്ന് നസീർ പറയുന്നു.

കാമറയിൽ പകർത്തിയത് ഡിലീറ്റ് ചെയ്യിച്ചു

കാമറയിൽ പകർത്തിയത് ഡിലീറ്റ് ചെയ്യിച്ചു

ഈ സംസാരം ഒരു സുഹൃത്ത് മൊബൈൽ കാമറയിൽ പകർത്തുന്നത് മനസ്സിലാക്കിയ പ്രിയംവദ വളരെ ആശങ്കയോടെ no.. no.. all these are my personal opinion... Pls dnt video graph it... Pleees.... delete it Plees.... ഇങ്ങനെ കെഞ്ചിക്കരയുന്നത് കണ്ടപ്പോൾ എനിക്ക് ചുമ്മാ തോന്നിയത് ഞാൻ പ്രിയംവദയോട് ഇങ്ങനെ ചോദിച്ചു.... താങ്കൾ കണ്ടതും ബോധ്യപ്പെട്ടതും ഇങ്ങനെയൊക്കെയാണെങ്കിലും ചാനൽ മാനേജ്മെന്റിന്റെ താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും ഇതൊക്കെ എയർ ചെയ്യുന്നത്... അത് കൊണ്ടാവും ഇത്ര വെപ്രാളം അല്ലേ...????

നസീറിന്റെ ഇന്റർവ്യൂ പുറത്തുവന്നിട്ടില്ല

നസീറിന്റെ ഇന്റർവ്യൂ പുറത്തുവന്നിട്ടില്ല

എന്റെ ഇന്റർവ്യൂ ഭാഗം പുറത്തു വന്നിട്ടില്ല. അതിന്റെ കട്ടിംഗും ഒട്ടിക്കലും പൂർത്തിയായി വരുന്നുണ്ടാകും... ഭംഗിയായി ചെയ്തില്ലേൽ ചീറ്റിപ്പോകാൻ സാധ്യതയേറെയാണ്... സത്യസരണിയിലെലെ അതീവ രഹസ്യ സ്വഭാവമുള്ള കക്കൂസിനെപ്പറ്റി സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ അഭിഭാഷകനിൽ നിന്ന് ചോർത്തിയ Exclusive എന്നാണാവോ പുറത്തു വരിക...!!! വരുമ്പൊ പ്രിയംവദ മെസേജ് അയക്കുമായിരിക്കും.

വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ

വാട്സ് ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ

പിന്നീട് India Today channel, RSS ന് വേണ്ടി നടത്തുന്ന മാധ്യമ വേശ്യാവൃത്തിയുടെ പാട്രിയോട്ടിക് ദേശീയ സ്വരൂപം IndiaToday Tv യിലൂടെ പുറത്തു വന്നപ്പോൾ ഞാനവർക്ക് കുറച്ച് മെസേജുകൾ അയച്ചു. ഈ നിമിഷം വരെ മറുപടി കിട്ടിയിട്ടില്ല... (അവരുടെ കുറ്റമാകില്ല; നിസ്സഹായതയാവാം... പ്രിയംവദയെ വെറുതെ വിടുക; അവർ ഏതു നിമിഷവും പിരിച്ചുവിടപ്പെട്ടേക്കാവുന്ന ഒരു ജോലിക്കാരി മാത്രം). ഇതിനേക്കാൾ മാന്യത ഒരു Pimp ന് ഉണ്ടാകുമെന്ന് ചാനൽ മേധാവിയോട് പറയാൻ ഞാൻ പറഞ്ഞിരുന്നു.

എന്താണ് ഇന്ത്യ ടുഡേ ചെയ്തത്

എന്താണ് ഇന്ത്യ ടുഡേ ചെയ്തത്

പോപ്പുലര്‍ ഫ്രണ്ട് സംഘടിത മതപരിവര്‍ത്തനം നടത്തുന്നുണ്ട് എന്നതിന് തെളിവ് തങ്ങൾ പുറത്ത് കൊണ്ടുവന്നു എന്നാണ് ഇന്ത്യ ടുഡേ അവകാശപ്പെടുന്നത്. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ആരാണ് കുടുങ്ങിയത്

ആരാണ് കുടുങ്ങിയത്

സംഘടിതമായി മതപരിവര്‍ത്തനം കേരളത്തില്‍ നടത്തുന്നുണ്ട് എന്നാണ് ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എഎസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്.

English summary
Facebook post goews viral on India Today's sting operation on Popular Front of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X