Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍!

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രമുഖ വനിതാ നേതാവ് ശോഭ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം. ശോഭ സുരേന്ദ്രന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചാണ് ഒരുകൂട്ടം ആളുകള്‍ പ്രചാരണം നടത്തുന്നത്. ''രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള മുസ്ലിങ്ങളുടെ വോട്ടവകാശം നിരോധിക്കണം എന്ന് കോരന്റെ ആറാമത്തെ മകളും മൂന്ന് കുട്ടികളുടെ അമ്മയുമായ ശോഭാ സുരേന്ദ്രന്‍'' എന്നാണ് ജോബി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ശോഭ സുരേന്ദ്രന്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ഈ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്. 1626 പേരാണ് വസ്തുതകള്‍ പോലും അന്വേഷിക്കാതെ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുപോലെ ഒരു അമ്മയ്ക്ക് പിറന്നതില്‍ കുട്ടികളേ നിങ്ങള്‍ക്ക് ലജ്ജിക്കാം എന്ന് പറഞ്ഞ് ആളുകള്‍ ഈ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നതും കാണാം.

shobha-surendran

ബാലഗോകുലത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ശോഭ സുരേന്ദ്രന്‍ ബി ജെ പി മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ബി ജെ പി നേതാവായ കെ കെ സുരേന്ദ്രനാണ് ഭര്‍ത്താവ്. അനിയത്തിമാരൊടൊപ്പം എന്ന് പറഞ്ഞ് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് ഇത്തരത്തില്‍ ഇപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

മുസ്ലിം സമുദായത്തില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കണം എന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ മാസം ഒക്ടോബറില്‍ പറഞ്ഞിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കൂടിയത് കൊണ്ടാണ് മലപ്പുറത്തെ രണ്ടാക്കി വിഭജിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്‍ മുസ്ലിങ്ങള്‍ക്കെതിരെ സംസാരിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെതിരായ ഈ വ്യക്തിപരമായ ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+