കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ വിമര്‍ശിച്ച വി ടി ബല്‍റാമിന് എം സ്വരാജിന്റെ മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നവകേരളയാത്ര നയിക്കുന്ന സിപിഎം പിബി അംഗം പിണറായി വിജയനെ നരേന്ദ്ര മോദി, ഹിറ്റ്‌ലര്‍, മുസ്സോളിനി തുടങ്ങിയവരോട് ഉപമിച്ച് രാഷ്ട്രീയ കൊലപാതങ്ങളുടെ ആസുത്രിതനാക്കിയ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജിന്റെ മറുപടി.

ഫേസ്ബുക്കിലൂടെയാണ് സ്വരാജ് മറുപടി നല്‍കിയിരിക്കുന്നത്. പിണറായി വിജയനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഉത്തരവാദിത്വത്തോടെ വിമര്‍ശനം ഉന്നയിക്കുന്നതിനു പകരം പിണറായിയെ വി ടി ബല്‍റാം ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറയുന്നു.

m-swaraj

പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ വന്‍ ജനസഞ്ചയം കണ്ട് അസ്വസ്ഥനായാണ് വിടി ബല്‍റാം പിണറായിയെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത്. വി.എം.സുധീരന്റെ യാത്രയെ വിലാപയാത്രയായി മാറാന്‍ കാരണം യു.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ്. അത്തരം അസ്വസ്ഥത തലയ്ക്കുപിടിച്ചതിന്റെ വെപ്രാളത്തിലാണ് ബല്‍റാം പിണറായിയെ വിമര്‍ശിക്കുന്നത്.

കേരളത്തില്‍ ചുവപ്പു തരംഗം പടരുകയും സ്വന്തം നേതാവിന്റെ ജാഥയ്ക്ക് ആളൊഴിഞ്ഞ കസേരകള്‍ ശ്രോതാക്കളാവുകയും ചെയ്യുമ്പോള്‍ ബല്‍റാമിനുണ്ടാവുന്ന പ്രയാസം മനസിലാക്കാവുന്നതാണ്. പക്ഷെ അതിനോട് പ്രതികരിക്കുമ്പോള്‍ അദ്ദേഹം ഇത്രമാത്രം ചെറുതാവാന്‍ പാടില്ലായിരുന്നു. കൊലപാതകങ്ങളുടെ സൂത്രധാരത്വവും, ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിണറായിക്കുണ്ടെന്നാണ് ബല്‍റാം പറയുന്നത്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തെളിവുകള്‍ ഹാജരാക്കി നിയമപരമായി മുന്നോട്ടു പോവുകയല്ലേ വേണ്ടത്?

സ്വന്തം പാര്‍ട്ടിക്കാരുടെ കൈകൊണ്ട് ചാവക്കാട്ടെ യുവനേതാവ് ഹനീഫ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ സമാധാനമുണ്ടാക്കാന്‍ ഇടപെടുന്നതിന് പകരം ഹനീഫയുടെ ഖബറിലെ പച്ചമണ്ണിന്റെ നനവ് മാറുന്നതിന് മുമ്പ്, എതിരാളികളെ ആക്ഷേപിക്കാനുള്ള തെളിവ് ശേഖരിക്കാന്‍ നടത്തിയ കുപ്രസിദ്ധമായ ആഹ്വാനം അറിയാതെ ഓര്‍ത്തുപോകുന്നെന്നും സ്വരാജ് ബല്‍റാമിനെ പരിഹസിച്ചു.

English summary
Facebook post; M Swaraj reply to VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X