• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേലുദ്യോഗസ്ഥയെ ട്രോളി മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസറ്റ്

  • By Sanoop
Google Oneindia Malayalam News

തിരുവനന്തപുരം: തുടകത്തില്‍ തന്നെ വിവാദവുമായി രംഗപ്രവേശനം ചെയ്ത മംഗളം ചാനലിന് കഷ്ടകാലം ഒഴിഞ്ഞുപോകുന്നില്ല. ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം അത് ജീവനക്കാരുടെ പണിമുടക്കില്‍ വരെ എത്തിയിരുന്നു. വാര്‍ത്താ സംപ്രേഷണം പോലും നിലയ്ക്കുന്ന അവസ്ഥയും വന്നിരുന്നു.

ഹണി ട്രാപ്പ് വിവാദത്തില്‍പ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ന്യൂസ് എഡിറ്റര്‍ എസ്‌വി പ്രദീപാണ് ഇപ്പോള്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈയിടെ ചുമതലയേറ്റ പുതിയ സിഒഒ എതിര്‍ക്കുന്ന വിഭാഗത്തിലെ പ്രമുഖനുമായ എസ്‌വി പ്രദീപ് പരോക്ഷമായി സുനിതയെ കളിയാക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നുവേണമെങ്കില്‍ പറയാം.

പ്രശ്‌നം രൂക്ഷമായത്

പ്രശ്‌നം രൂക്ഷമായത്

ചാനലിന്റെ പുതിയ സിഒഒ ചാര്‍ജെടുത്തത് മുതലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്ന് ജീവനക്കാര്‍ പറയുന്നത്. സുനിതയെ സിഒഒ ആയി നിയമിച്ചത് മംഗളത്തിലെ ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരെ പിടിച്ചിരുന്നില്ല. അന്നു മുതല്‍ രണ്ടു വിഭാഗമായാണ് ചാനലിലെ പ്രവര്‍ത്തനം

കൈരളി ചാനലിലെ സന്ദര്‍ശനം

കൈരളി ചാനലിലെ സന്ദര്‍ശനം

ചാര്‍ജെടുത്തതിന് ശേഷം പുതിയ സിഒഒ മംഗളത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ കൈരളി ചാനല്‍ സന്ദര്‍ശിച്ചതും അവിടുത്തെ ജീവനക്കാരുമായി എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും എതിര്‍ വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു. പ്രദീപിന്റെ പോസ്റ്റിലും കൈരളി ചാനലിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഞാന്‍ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഞളിയാറില്ലെന്നും അവിടം എൻറെ ഇടനെഞ്ചിലെ വികാരമാണെന്നും പ്രദീപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ദേശാഭിമാനിയിലെ സൗഹൃദം

ദേശാഭിമാനിയിലെ സൗഹൃദം

താന്‍ ദേശാഭിമാനിയില്‍ പോകാറില്ലെന്നും ദേശാഭിമാനിയില്‍ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറുയന്ന പ്രദീപ് തന്നെ തിരിച്ചറിയുന്ന ആളുകള്‍ ഇപ്പോള്‍ ദേശാഭിമാനിയില്‍ ഉണ്ടെന്നും.അവരില്‍ ചിലര്‍ ആരാധകരാണെന്നും പ്രദീപ് പറയുന്നു. അരെ കണ്ടാല്‍ കൈകൂപ്പി പരിചയം പുതുക്കാറുണ്ടെന്നും അല്ലാതെ അവരുടെ പേര് വച്ച് സോഷ്യല്‍ മീഡിയയില്‍ ഞളിയാറില്ലെന്നുമാണ് പ്രദീപ് പറയുന്നത്. സിഒഒയെ കളിയാക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് സംസാരം.

എകെജി സെന്ററിലെ സന്ദര്‍ശനം

എകെജി സെന്ററിലെ സന്ദര്‍ശനം

താന്‍ ഒരു വട്ടം എകെജി സെന്ററില്‍ പോയിരുന്നെന്നും അത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സെല്‍ഫി എടുക്കാനായിരുന്നെന്നും പ്രദീപ് പങ്കുവെക്കുന്നു. ഇതിലും പുതിയ സിഒഒയ്ക്ക് കൊട്ട് കൊടുക്കാന്‍ പ്രദീപ് മറന്നില്ല. എകെജിസെന്റര്‍ ഗരിമ സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യനാകില്ല എന്നാണ് പ്രദീപ് പരോക്ഷമായി പരിഹസിക്കുന്നത്.

ഇന്ദിരാഗാന്ധിയെ കുറിച്ച്

ഇന്ദിരാഗാന്ധിയെ കുറിച്ച്

താന്‍ ഇന്ദിരാഭവനില്‍ പോയിട്ടില്ലെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ജീവിത പുസ്തകം മനപ്പാഠമാക്കിയിട്ടുണ്ടെന്നും പറയുന്ന പ്രദീപ്. പൊങ്ങച്ചത്തിന്റെ പെണ്‍പുലികള്‍ നന്നായി വായിച്ചു പഠിച്ചാല്‍ ഗുണം ചെയ്യും ജീവിതത്തിലും കരിയറിലും' എന്നും സ്ത്രീയായ തന്റെ മേലുദ്യോഗസ്ഥയ്ക്ക് ഉപദേശവും നല്‍കുന്നുണ്ട്.

English summary
mangalam news editor sv pradeep silently trolls higher staff in facebook page. there were many issues in channel last few months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X