ദിലീപിന്റെ പകയുടെ ഇര മഞ്ജുവും..?? ദിലീപ് മുൻഭാര്യയോട് ചെയ്തത്..!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് താരസംഘടനയായ അമ്മ അടക്കം മലയാള സിനിമയിലെ ഭൂരിപക്ഷവും ദിലീപിനൊപ്പമായിരുന്നു. അപൂര്‍വം ചില കോണുകളില്‍ നിന്ന് മാത്രമാണ് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ അറസ്‌ററ് നടന്നതോടെ അമ്മ അടക്കം നിലപാട് മാറ്റി. ദിലീപ് ഒതുക്കിയവരും ഇല്ലാതാക്കിയവരും അടക്കം പലരും ആരോപണങ്ങളുമായി മുന്നോട്ട് വന്നു. സിനിമാമംഗളത്തിന്റെ പഴയ ലേഖകന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദിലീപിന്റെ പകയുടെ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണ്.

ദിലീപിന് കച്ചിത്തുരുമ്പ്..! നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുമ്പോൾ മഞ്ജു വാര്യർ ദിലീപിനൊപ്പം..!

ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!

വൈറലായി പോസ്റ്റ്

വൈറലായി പോസ്റ്റ്

1992ല്‍ സംവിധായകന്‍ കമലിന്റെ സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച ദിലീപിന്റെ വളര്‍ച്ചയെക്കുറിച്ചുള്ളതാണ് ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന്റെ ചില പ്രതികാരകഥകളും ഈ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെയ്ക്കുന്നു.

വിനയന് കിട്ടിയ പണി

വിനയന് കിട്ടിയ പണി

അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദിലീപിനെ വളരെ അധികം സഹായിച്ച ആളായിരുന്നു സംവിധായകന്‍ വിനയന്‍. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നപ്പോള്‍ വിനയന് പണിയും കിട്ടിയെന്ന് പോസ്റ്റില്‍ പറയുന്നു.

മാക്ട പിളർത്തി ഫെഫ്ക

മാക്ട പിളർത്തി ഫെഫ്ക

ഇരുവരുടേയും പിണക്കം വളര്‍ന്നാണ് ഒടുവില്‍ മാക്ട പിളര്‍ന്ന് ഫെഫ്ക എന്ന പുതിയ സംഘടന പിറന്നത്. ദിലീപിന്റെ അനിഷ്ടം പിടിച്ചുപറ്റിയ തിലകനും തുളസീദാസും കരിയറില്‍ പിന്നെ ഒന്നുമല്ലാതായി എന്നും ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠാപുരം പറയുന്നു.

മഞ്ജുവിനെ ഒന്നുമല്ലാതാക്കാൻ

മഞ്ജുവിനെ ഒന്നുമല്ലാതാക്കാൻ

ദിലീപമായി പിരിഞ്ഞതോടെയാണ് മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. തന്റെ 35ാം വയസ്സില്‍ സിനിമയില്‍ വീണ്ടും അസ്തിത്വം ഉറപ്പിക്കാന്‍ മഞ്ജു പാടുപെടുന്ന ഘട്ടത്തില്‍ അവരെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

അവസരം കൊടുക്കരുതെന്ന്

അവസരം കൊടുക്കരുതെന്ന്

എത്രയോ സംവിധായകരോട് മഞ്ജുവിനെ കാസ്റ്റ് ചെയ്യരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവത്രേ. അതുകൊണ്ടുതന്നെ രണ്ടാം വരവില്‍ മഞ്ജുവിന് അവസരം കൊടുക്കാന്‍ പലരും മടിച്ചുവെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സ്വത്തുക്കൾ തിരികെ നൽകി

സ്വത്തുക്കൾ തിരികെ നൽകി

മഞ്ജുവിന്റെ പേരില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ മുഴുവനും മീനാക്ഷിയുടെ പേരില്‍ എഴുതിക്കൊടുത്താണത്രേ വെറും കയ്യോടെ മഞ്ജു ഇറങ്ങിപ്പോന്നത്. അങ്ങനെ ചെയ്തത് കൊണ്ടാണ് മീനാക്ഷിയെ ഒപ്പം നിര്‍ത്താന്‍ ദിലീപ് തയ്യാറായതെന്ന ആരോപണവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

പിണക്കങ്ങള്‍ പ്രതികാരത്തിലെത്തുമ്പോള്‍

പിണക്കങ്ങള്‍ പ്രതികാരത്തിലെത്തുമ്പോള്‍

പിണക്കങ്ങള്‍ പ്രതികാരത്തിലെത്തുമ്പോള്‍ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും പിന്നീടുണ്ടായ ശത്രുതയെക്കുറിച്ചും പരാമര്‍ശമുണ്ട്. മഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് പോലെ ആ നടിയുടെ കരിയര്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചോ എന്നറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠാപുരം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠാപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook Post of a Journalist on Manju Warrier and Dileep is viral
Please Wait while comments are loading...