കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ ചോദ്യം മോഹന്‍ലാലിനെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു'; ഹരീഷ് പേരടി

  • By News Desk
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. പുസ്തകം വായനയും സിനിമ കാണലുമൊക്കെയാണ് പലരുടേയും വിനോദം. അതിനിടെ ലോക്ക്ഡൗണ്‍ കാലത്തെ വിവരങ്ങള്‍ അറിയാന്‍ നടന്‍ മോഹന്‍ലാലിന്റെ ഫോണ്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

അങ്ങിനെ മങ്ങാട്ടച്ചനെ തേടി കുഞ്ഞാലി മരക്കാറുടെ വിളിയെത്തി എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പിലാണ് ഹരീഷ് പേരടി സന്തോഷം പങ്കുവെച്ചത്. ഈ ശബ്ദം തന്നെ തേടിയെത്തുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

mohanlal

ഒരുമിച്ച് അഭിനയിച്ചപ്പോഴൊക്കെ മോഹന്‍ലാലിന്റെ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ടെന്നും നാടകത്തില്‍ നിന്നും വന്നയാളെന്ന നിലക്ക് എന്നെപോലൊരാള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

തന്റെ പുതിയ വീടിന്റെ താമസത്തിന് അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ലെന്നും അതേസമയം വീട്ടിലെ താമസത്തെക്കുറിച്ചും താമസക്കാരെ കുറിച്ചുമെല്ലാം മോഹന്‍ലാല്‍ മറക്കാതെ ചോദിച്ചുവെന്നും അത് മോഹന്‍ലാലിനെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

'അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്,ലോഹം,പുലിമുരുകന്‍,കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍ ...പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു...അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.'

അതേസമയം സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികള്‍ പുരോഗമിക്കുമ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി മെഡിക്കല്‍ ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കിയിരുന്നു.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിച്ചത്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോകോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകള്‍.

English summary
Facebook Post Of Hareesh Peradi About Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X