കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ ട്രോളിയ മന്ത്രി ജലീലിനെ ഭിത്തിയിലൊട്ടിച്ച് ബല്‍റാമും ഫിറോസും... പിന്നാലെ പോലീസ് കേസും

Google Oneindia Malayalam News

Recommended Video

cmsvideo
മന്ത്രി ജലീലിനെ ഭിത്തിയിലൊട്ടിച്ച് ബല്‍റാമും ഫിറോസും | Oneindia Malayalam

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പൊടിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളും സജീവം. പ്രമുഖര്‍ വരെ പ്രതികരണവുമായി രംഗത്തെത്തി.

ഇതിനിടെ, മന്ത്രി കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും യുവനേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് ആക്രമണം തുടങ്ങിയതോടെ മന്ത്രിയുടെ വാക്കുകള്‍ക്ക് പല അര്‍ഥങ്ങളും വന്നു. അതിനിടെ മന്ത്രിക്കെതിരെ പോലീസിലും പരാതി ലഭിച്ചിട്ടുണ്ട്....

മന്ത്രി ഉന്നമിട്ടത്

മന്ത്രി ഉന്നമിട്ടത്

രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഉന്നമിട്ടാണ് മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പും കൂടെ ട്രോളും അടങ്ങുന്നതായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിലെ വാചകങ്ങള്‍ ഇടതുമുന്നണിയെയും വയനാടിനെയും ഉത്തരേന്ത്യക്കാരെയും അപമാനിക്കുന്നുവെന്നാണ് ആക്ഷേപം.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ

പുലിയെ പിടിക്കാന്‍ എലിമാളത്തിലെത്തിയ രാഹുല്‍ജി!!!

പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്...
ഇതായിരുന്നു ജലീലിന്റെ പോസ്റ്റിലെ കുറിപ്പ്. ഇതോടൊപ്പം ഒരു ട്രോള്‍ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

വിവാദമായ ഭാഗങ്ങള്‍

വിവാദമായ ഭാഗങ്ങള്‍

ശ്ശെടാ... പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മത്രമല്ല ഇലക്ഷന് മല്‍സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ... എന്നായിരുന്നു ട്രോള്‍ ചിത്രത്തില്‍ കുറിച്ച വാക്കുകള്‍. മന്ത്രി ഇത്തരം പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റ് പങ്കുവച്ചത് അദ്ദേഹത്തിന്റെ യഥാര്‍ഥ മനോഭാവം പുറത്തുകാണിക്കുന്നതാണെന്നാണ് വിമര്‍ശനം.

കോണ്‍ഗ്രസ് ആരോപണം

കോണ്‍ഗ്രസ് ആരോപണം

ഹിന്ദി സംസാരിക്കുന്നവരെ ജോലിയുടെ പേരിലും വംശീയമായും അധിക്ഷേപിക്കുകയാണ് മന്ത്രി ജലീല്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിടി ബല്‍റാം എംഎല്‍എ, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ന്നിവരും മന്ത്രിക്കെതിരെ രംഗത്തുവന്നു.

ബല്‍റാം പറയുന്നു

ബല്‍റാം പറയുന്നു

ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പ്രതികരണം ബോധമില്ലാതെയാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പികെ ഫിറോസ് മന്ത്രി നടത്തിയ എലി പരാമര്‍ശത്തിനെതിരെയാണ് രംഗത്തുവന്നത്.

ഫിറോസിന്റെ പ്രതികരണം

ഫിറോസിന്റെ പ്രതികരണം

പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്... എന്നാണ് പികെ ഫിറോസ് പ്രതികരിച്ചത്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

മന്ത്രി എലിമാളം എന്ന് സൂചിപ്പിച്ചത് വയനാടിനെയാണ് എന്നതാണ് ഒരു ആക്ഷേപം. എലി എന്ന പരാമര്‍ശം സിപിഐയെയും ഇടതുമുന്നണിയെയുമാണെന്നും മറ്റൊരു ആക്ഷേപം. മണ്ഡലത്തെയും മുന്നണിയെയും ഇതര ഭാഷ സംസാരിക്കുന്നവരെയും മറ്റു പാര്‍ട്ടി നേതാക്കളെയും പരിഹസിച്ച മന്ത്രി രാജിവെക്കണമെന്നുവരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വന്നുകഴിഞ്ഞു. മന്ത്രിയുടെ പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കോണ്‍ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല്‍ പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ചരാജ്യത്തെ കോണ്‍ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല്‍ പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ച

English summary
KT Jaleel in Controversy after Facebook Post against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X