കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയാനുള്ളത് പരസ്യമായി തന്നെ പറയും, ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ; മാസ് ഡയലോഗുമായി ഗോകുല്‍

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടതാരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. പ്രേക്ഷകര്‍ എപ്പോഴും ഓര്‍ക്കുന്ന നിരവധി വേഷങ്ങളാണ് സുരേഷ് ഗോപി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നീണ്ട കാലത്തെ ഇടവെളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയില്‍ സജീവമയാത.് എന്നാല്‍ ഇടയ്ക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ സുരേഷ് ഗോപി നിലവില്‍ രാജ്യസഭാംഗമാണ്. രാഷ്ട്രീയ പ്രവേശനത്തോടെ താരം വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്.

suresh gopi

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോകുല്‍ അച്ഛന് പിന്തുണയായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധികളുടെ ഈ സമയത്ത് അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലതും മനപ്പൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുമ്പോഴും പറയാനുള്ളത് പരസ്യമായി തന്നെ അച്ഛന്‍ പറയുന്നത് കാണുമ്പോള്‍ മനസുനിറയുന്നെന്ന് ഗോകുല്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സിനിമയിലെ ചിത്രം പങ്കുവച്ചാണ് ഗോകുല്‍ ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ട അച്ഛാ എന്നും ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചില സമയങങ്ങളില്‍ നല്ല കാര്യങ്ങള്‍ തകര്‍ന്നു പോകുന്നത് കൂടുതല്‍ നല്ല കാര്യങ്ങള്‍ വന്നു ചേരാനാണെന്ന മെര്‍ലിന്‍ മണ്‍റോയുടെ വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു ഗോകുലിന്റെ പോസ്റ്റ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിനിടെ പൊലീസ് സ്വീകരിച്ച നടപടിയെ പിന്തുണച്ച് സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ സമൂഹത്തെ നിയന്ത്രിക്കാന്‍ പൊലീസ് ബലപ്രയേഗവും മോശം ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ തല്ലിയാലേ ആളുകള്‍ നന്നാവൂ എന്നുണ്ടെങ്കില്‍ കുറ്റം പറയാനാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പൊലീസിന് മുന്നില്‍ ഒരു നിയന്ത്രണവും വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരീരത്തിലെ അവയവങ്ങള്‍ക്ക് പരിക്കേല്‍ക്കാത്ത രീതിയില്‍ തല്ലുന്നതിനും കുഴപ്പമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മനോരമ ന്യൂസ് ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.കൊല്ലം പാരിപ്പള്ളിയില്‍ പഴം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ പൊലീസ് സുരേഷ് ഗോപി കളിക്കുകയാണെന്ന വിമര്‍ശനത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊളിക്കണമെന്നായിരുന്നു.

English summary
Facebook Post Of Son Gokul In Support Of Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X