ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് തന്റേതല്ലെന്ന് ലക്ഷ്മി... ആ പോസ്റ്റിന് പിന്നില്‍ ആര്?
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത ഏറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന് തമ്പി ബാലഭാസ്കറിന്റെ മാനേജര്‍ ആയിരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേസില്‍ ഇതുവരെ പിടിയിലാകാത്ത വിഷ്ണുവുമായും ബാലഭാസ്കറിന് അടുത്ത ബന്ധം ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടേത് എന്ന പേരില്‍ ആയിരുന്നു ആ കുറിപ്പ്. പ്രകാശന് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.

ഈ പോസ്റ്റ് വീണ്ടും വിവാദമായിരുന്നു. പ്രകാശന് തമ്പിയേയും വിഷ്ണുവിനേയും അറിയില്ലെന്ന രീതിയില്‍ ലക്ഷ്മി പ്രതികരിച്ചു എന്നായിരുന്നു ആക്ഷേപം. ഇവരെ അറിയില്ല എന്നല്ല, ഇവര്‍ ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ല എന്നാണ് താന്‍ പറഞ്ഞത് എന്ന് ലക്ഷ്മി പ്രതികരിക്കുകയും ചെയ്തു.
ഇപ്പോള്‍ മറ്റൊരു വിവാദമാണ് വാര്‍ത്തകളില്‍ നിറയുന്നത്. തന്റേതെന്ന പേരില്‍ ബാലഭാസ്കറിന്റെ പേജില്‍ വന്ന കുറിപ്പ് പോസ്റ്റ് ചെയ്തത് താന്‍ അല്ലെന്നാണ് ലക്ഷ്മി പറയുന്നത്. കൊച്ചിയിലെ ഏജന്‍സിയാണ് അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്നാണ് വിശദീകരണം. പ്രകാശന് തമ്പിയുടേയും വിഷ്ണുവിന്റേയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ലക്ഷ്മി വ്യക്തമാക്കുന്നുണ്ട്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications