കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടാം മാപ്പിള ലഹളയ്ക്ക് സ്‌കോപ്പുണ്ട്', 'ഹൈന്ദവര്‍ അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറക്കണം'; ഞെട്ടിക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: പൂക്കോട്ടും പാടത്ത് ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിക്കപ്പെട്ടത് ഒരു തിരുവനന്തപുരം സ്വദേശിയാണ്. രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരനുണ്ണി ആണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ക്ക് സംഘപരിവാര്‍ ബന്ധം ഉണ്ട് എന്ന രീതിയില്‍ പലരും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

'പാകിസ്താന്‍ പശുവിനെ നിര്‍ത്തിയാല്‍ നമുക്ക് പന്നിയെ നിര്‍ത്താം'!!! ട്രോളിന് മറുട്രോള്‍ പൊങ്കാല!!!'പാകിസ്താന്‍ പശുവിനെ നിര്‍ത്തിയാല്‍ നമുക്ക് പന്നിയെ നിര്‍ത്താം'!!! ട്രോളിന് മറുട്രോള്‍ പൊങ്കാല!!!

'ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടി'ചുമ്മാ തൊലിച്ച് കളയാമെന്നേയുള്ളൂ' കെ സുരേന്ദ്രനെ വീണ്ടും 'ഉള്ളിസുര' ആക്കി ബല്‍റാം, ഭീഷണിക്ക് മറുപടി

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?

എന്നാല്‍ ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. റംസാന്‍ നോമ്പ് തുടങ്ങുന്ന ദിവസം മലപ്പുറം ജില്ലയില്‍ ഇങ്ങനെ ഒരു സംഭവം നടന്നതിന് പിന്നില്‍ വര്‍ഗ്ഗീയതയാണ് എന്നായിരുന്നു ആക്ഷേപം.

പല സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇത്തരം ചര്‍ച്ചകളും നടന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും. അത്തരത്തില്‍ ഒന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് അവസാനം വരെ പറഞ്ഞെങ്കിലും കക്ഷി ഒടുവിൽ കാല് മാറ്. പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു.

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു, ശിവലിംഗം നെടുകെ പിളര്‍ത്തി

ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്ന പേരുള്ള ഒരു പ്രൊഫൈലില്‍ നിന്നാണ് ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു, ശിവലിംഗം നെടുകെ പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി- പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

ഹൈന്ദവര്‍ക്ക് അഭയാര്‍ത്ഥി കേന്ദ്രം

തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവുക എന്നാണ് അടുത്ത ആഹ്വാനം. മലബാര്‍ മതേതര ഭീകരവാദികളുടെ പിടിയിലായിക്കഴിഞ്ഞു എന്നും പറയുന്നുണ്ട്.

രണ്ടാം മാപ്പിള ലഹള

ഒരു രണ്ടാം മാപ്പിള ലഹളയ്ക്ക് എല്ലാ സ്‌കോപ്പും ഉണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരം ആയത്, ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കല്‍ ആയതുകൊണ്ടും ആണെന്നാണ് ഇയാളുടെ കണ്ടെത്തല്‍. രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരം ആകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വ്യജ പ്രചാരണം, കലാപത്തിന് ശ്രമം?

ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുക്കണം എന്നും ആവശ്യം ഉയര്‍ത്തി ഇപ്പോള്‍ തന്നെ പലരും രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റ് പിന്‍വലിച്ചില്ല

എന്തൊക്കെ പറഞ്ഞാലും തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ് ഒരു വിശദീകരണ കുറിപ്പും എഴുതിയിട്ടുണ്ട്.

മലബാറില്‍ മതേതര ഭീകരവാദം

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുനിഷ്ഠമാണത്രെ. മതേതര ഭീകരവാദം മലബാറില്‍ ശക്തമാകുന്നു എന്നാണ് താന്‍ പറഞ്ഞത്. ഇപ്പോള്‍ പിടിക്കപ്പെട്ടതും ഇത്തരത്തിലുള്ള ആളാണെന്ന് നിസംശയം പറയാമെന്നും പറയുന്നുണ്ട്.

മലബാറിലെ ഹിന്ദുക്കള്‍!!!

മലബാറിലെ ഹിന്ദു നാമധാമരികള്‍ എല്ലാം ഹിന്ദുമത വിശ്വാസികള്‍ ആണെന്ന് വിശ്വസിക്കാന്‍ സമീപകാല സംഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്.

ഐസിസും മലബാറും

ലോക ഐസിസ് മതേതരവാദത്തിന് ഭാരതത്തില്‍ നിന്ന് ഏറ്റവും സംഭാവന നല്‍കിയത് കേരളം ആണെന്നും അതില്‍ മലബാറിന്റെ വിശാല മനസ്‌കത ഏറെയാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇതില്‍ ഏറയും അന്യ മതങ്ങളില്‍ നിന്ന് ബ്രെയിന്‍ വാഷിങ്ങിലൂടേയും പ്രലോഭനങ്ങളിലൂടേയും അടര്‍ത്തിയെടുത്ത മനോരോഗികള്‍ ആയിരുന്നു എന്നും പറയുന്നുണ്ട്.

ക്ഷേത്ര ആക്രമണങ്ങള്‍

മലബാറില്‍ നടന്ന ക്ഷേത്ര ആക്രമണങ്ങളില്‍ അധികവും ചെയ്തത് നേരത്തെ പറഞ്ഞതുപോലെ ഉപയോഗിക്കപ്പെടുന്നവര്‍ ആണെന്ന് 'നിസംശയം പറയാം' എന്നാണ് ഉണ്ണികൃഷ്ണന്റെ കണ്ടെത്തല്‍. പിടിക്കപ്പെട്ടവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്ന് കൂടി അന്വേഷിക്കണമത്രെ.

മാപ്പിള ലഹള

തുര്‍ക്കിയിലെ ഖലീഫയുടെ പാത പിന്തുടര്‍ന്ന് ഇതര മതസ്ഥരെ നിര്‍ദ്ദയം കൊന്നൊടുക്കി ദൈവരാജ്യം സൃഷ്ടിച്ചത് സ്വാതന്ത്ര്യസമരമായി പ്രശംസിച്ച് പെന്‍ഷന്‍ കൊടുക്കാന്‍ പദ്ധതിയിടുന്ന നിലയിലേക്ക് കേരളം മാറിക്കഴിഞ്ഞെങ്കില്‍ ഓര്‍ക്കാന്‍ മറക്കണ്ട്, കേരളം മതേതര ഭീകരവാദത്തിന്റെ പിടിയിലാണ്. കശ്മീരിലേക്ക് ഇനി അധികം ദൂരമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.

താനൂരിലെ അരയ വംശജര്‍

മലബാറിന്റെ തീരപ്രദേശമായ താനൂരില്‍ ലനിന്ന് ഒഴിഞ്ഞ് പോവേണ്ടി വന്ന 40,000 അരയ വംശജരെ സ്മരിച്ചുകൊണ്ട് പറയട്ടെ, മലബാറില്‍ മതേതര ഭീകരവാദം അതിന്റെ അത്യുന്നത അവസ്ഥയിലാണ്. ഭീകരവാദത്തിന്റെ സുരക്ഷിത ഫാക്ടറിയും- ഉങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Facebook post on Pookkottumpadam temple attack makes controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X