കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യനെ പച്ചയ്ക്ക് കൊല്ലുമ്പോഴും സെൽഫിയെടുക്കും,കേരളത്തിന്‍റ മനസ്സും ഉത്തരേന്ത്യൻ ഭീകരതയിലേക്ക് ??

  • By Desk
Google Oneindia Malayalam News

ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിമായ മധ്യവയസ്‌ക്കനെ ക്രൂരമായി മർദ്ദിച്ച് പച്ചയ്ക്ക് കത്തിക്കുന്ന സെൽഫിയെടുത്തയാളുടെ മനക്കട്ടിയും ക്രൂരതയുമോർത്ത് ഞെട്ടിതരിച്ചവരാണ് മലയാളികൾ. നാട്ടിലും സോഷ്യൽമീഡിയയിലും പ്രതിഷോധ കൊടുങ്കാറ്റ് പടർന്നു. മനുഷ്യാവകാശങ്ങളിൽ സാക്ഷര കേരളത്തെ കണ്ടുപഠിക്കണമെന്ന് വരെ കൊട്ടിഘോഷിച്ചു. ഭ്രാന്തുപിടിച്ച ജനക്കൂട്ടം ദുർബലനായ, മാനസാകാസ്യസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലികൊന്നപ്പോഴും ഈ സെൽഫി ആവർത്തിച്ചു. അപകടങ്ങളിൽ ജീവനുവേണ്ടി പിടയുന്നവർക്ക് മുന്നിലും തിരിഞ്ഞുനോക്കാതെയും സെൽഫിയെടുത്തും നടക്കാനുള്ള മനക്കട്ടി കേരളത്തിനുണ്ടെന്ന് പലവട്ടം തെളിയിച്ചതാണ്.

ആൾക്കൂട്ട കൊലപാതകവും സെൽഫിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുമ്പോൾ സാക്ഷര കേരളത്തിന്റെ മനോനില എത്ര അപകടകരമാം വിധത്തിലെത്തിയെന്ന് തെളിയിക്കപ്പെടുകയാണ് മധുവിലൂടെ. പതിവുപോലെ മനസ്സിൽ നന്മ വറ്റാത്ത എണ്ണപ്പെട്ട മനുഷ്യർ ആദിവാസി യുവാവിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി രംഗത്തുവന്നതോടെയാണ് സർക്കാരിന്‍റ അമരത്തിരിക്കുന്നവർ പോലും ഒന്നുപ്രതികരിച്ചത്. ശ്രീജിത്തിനെ പോലെ സോഷ്യൽ മീഡിയ വേണ്ടിവന്നു മധുവെന്ന ആദിവാസി യുവാവിന് വേണ്ടി സമൂഹത്തിന്‍റെ നാവു ചലിപ്പിപ്പിക്കാൻ.

ഇനിയും വാഴ്ത്തിപ്പാടാം ... പ്രബുദ്ധ കേരളം

ഇനിയും വാഴ്ത്തിപ്പാടാം ... പ്രബുദ്ധ കേരളം

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെരോപിച്ച് മർദ്ദിച്ചവശനാക്കിയത്. മാനസികസ്വാസ്ഥ്യമുള്ളയാളാണ് മധു. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചും പിന്നീട് മുക്കാലിയിൽ കൊണ്ടുവന്നും മർദ്ദിച്ചു. ഉടുതുണി കൈയ്യിൽ കെട്ടിയ ശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. തുടർന്ന് പൊലീസെത്തി വാഹനത്തിൽ കയറ്റിയപ്പോഴേക്കും മധു ഛർദ്ദിച്ചു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപലപനീയം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.

വരിഞ്ഞുകെട്ടിയത് നീതിബോധം

ഈ വരിഞ്ഞുകെട്ടിയിരിക്കുന്നത്‌ കേരളത്തിന്റെ നീതിബോധമാണെന്ന് മധുവിന്‍റെ ചിത്രം പങ്കുവെച്ച് വിടി ബല്‍റാം ബല്‍റാം പറഞ്ഞു.
തുറന്നുകാട്ടിയിരിക്കുന്നത്‌ നമ്മുടെ സാമൂഹ്യനെഞ്ചിലെ ഇരട്ടത്താപ്പാണ്‌.നമ്മിൽപ്പെട്ടവരെത്തന്നെ അപരവൽക്കരിച്ച്‌, ആട്ടിയോടിച്ച്‌, അവരുടേതെല്ലാം കവർന്നെടുത്ത്‌, ഒടുവിൽ അതിക്രൂരമായി തച്ചുകൊന്ന് നമ്പർ വൺ കേരളം പുരോഗമനപാതയിൽ കുതിച്ചുപായുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

അപകടകരമായ സൂചന

മധുവിന്‍റെ കണ്ണുകളിലെ നിസഹായതയും നിർദ്ദയരായ ആ ആൾക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിച്ചു.. പ്രബുദ്ധതയുടെയും രാഷ്ട്രീയസാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാം. വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാൻ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങൾ സെൽഫിയെടുത്തുല്ലസിക്കുന്ന സഹജീവികൾ അപകടകരമായ സൂചനയാണ്. ഒരുവശത്ത് മനുഷ്യാന്തസിനെ വിലമതിക്കുന്ന പ്രബുദ്ധമായൊരു ജനതയെന്ന നിലയിൽ ലോകത്തിനു മാതൃകയാകാൻ കേരളം നടത്തുന്ന ശ്രമങ്ങൾ. ആ പ്രവർത്തനങ്ങളുടെ അടിവേരു മാന്തുന്ന ഇത്തരം കൊടുംക്രൂരതകൾ മറുവശത്തെന്നും മന്ത്രി തോമസ് ഐസക് കുറിച്ചു.

സെല്‍ഫി പുരോഗമന കേരളത്തിന്‍റെ ചുമരില്‍ തൂക്കണം

ആള്‍കൂട്ട വിചാരണ നടത്തുന്നതിനിടെ എടുത്ത സെല്‍ഫി ചിത്രം പങ്കുവെച്ചാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്. ഈ സെല്‍ഫി കേരളത്തിന്‍റെ പൊതുസ്ഥാനപങ്ങളുടെ ചുവരില്‍ ഫ്രെയിം ചെയ്ത് തൂക്കണമെന്ന് സനല്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്നും സാക്ഷരരെന്നും പുരോഗമനമെന്നും പറയുന്ന കേരളത്തിന്‍റെ യഥാര്‍ത്ഥ മുഖമാണിതെന്നും എഴുതിയിട്ടുണ്ട്.

''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല''ഈ ശവം കൂടി നീ തിന്നെടാ..'' മധുവിനെ മർദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്

ആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾ

English summary
facebook post of politicians over madhus death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X