India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു

Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. കെ ടി ജലീലിന്റെ പരാമര്‍ശത്തിനെതികെ കഴിഞ്ഞ ജദിവസം ബല്‍റാം രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് സിറിയക് തോമസിനെതിരായി കെ ടി ജലീല്‍ നടത്തുന്ന രൂക്ഷവിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

ഈ സംഭവത്തിലാണ് ഇപ്പോള്‍ കെ ടി ജലീലിന്റെ പ്രതികരണം. രാജ്യം മുഴുവന്‍ ആദരിച്ച മഹാനായ എ കെ ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകള്‍ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ എം എല്‍ എയ്ക്ക്, അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും വന്നെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1

ലോകായുക്ത സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവായ അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്, ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നല്‍കിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കില്‍ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ എം എല്‍ എയും കൂട്ടരുമെന്ന് കെ ടി ജലീല്‍ ചോദിച്ചു.

2

ജസ്റ്റിസ് സിറിയക് തോമസിന്റെ ബന്ധുവായ ഫാ തോമസ് കോട്ടൂരിനെതിരെ നടത്തിയ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിലായത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വി ടി ബല്‍റാം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന് ഒരാള്‍ ഇട്ട കമന്റിന് ജലീല്‍ നല്‍കിയ മറുപടി എന്ന് ഉദ്ധരിച്ചുകൊണ്ടാണ് ബല്‍റാം സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്.

3

വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലംിഗത്തില്‍ ക്യാന്‍സറാ അറിഞ്ഞില്ലേ എന്നായിരുന്നു ജലീലിന്റെ മറുപടി. ഇതില്‍ പ്രതികരിച്ചാണ് ബല്‍റാം രംഗത്തെത്തിയത്. ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ എന്നാണ് ബല്‍റാം ചോദിച്ചത്. ജലീലിന് മൊത്തത്തില്‍ കിളി പോയോ എന്നും ബല്‍റാം ചോദിച്ചിരുന്നു. ഇതിന് മറുപടിയായണ് ഇപ്പോള്‍ ജലീലിന്റെ ഏറ്റവും പുതിയ പോസ്റ്റ്. ജലീലിന്റെ വാക്കുകളിലേക്ക്...

4

രാജ്യം മുഴുവന്‍ ആദരിച്ച മഹാനായ എ.കെ.ജിയെ ഇന്നുവരെ ലോകത്താരും ഉപയോഗിക്കാത്ത നികൃഷ്ട വാക്കുകള്‍ ഉപയോഗിച്ച് താറടിച്ചപമാനിച്ച തൃത്താലയിലെ തോറ്റ എം എല്‍ എയ്ക്ക്, അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും, ഒരു പാവം കന്യാസ്ത്രീയെ തലക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക്, ദൈവം കൊടുത്ത ശിക്ഷയെ കുറിച്ച്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തിയത് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഉണ്ടായത് എങ്ങിനെയാണ്?

5

ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മ്മ മുഹമ്മദ് നബിക്കെതിരെ പറഞ്ഞതും ബല്‍റാം എ.കെ.ജിക്കെതിരെ പറഞ്ഞതും തമ്മില്‍ എന്തു വ്യത്യാസം? പട്ടിണിപ്പാവങ്ങളുടെ കണ്ണിലുണ്ണിയായ സഖാവ് എ.കെ ഗോപാലന്‍ മരണ ശയ്യയില്‍ കിടന്ന സമയം. കണ്ണീര്‍ നനഞ്ഞ ഹൃദയങ്ങളുമായി ലക്ഷോപലക്ഷം മനുഷ്യര്‍ തങ്ങളുടെ വിമോചകന്റെ ആയുസ്സിനായി അവര്‍ക്കറിയാവുന്ന ഈശ്വരന്‍മാരെ നെഞ്ച് പൊട്ടി വിളിച്ച് പ്രാര്‍ത്ഥിച്ച നാളുകളില്‍ ലവലേശം മനസ്സാക്ഷിക്കുത്തില്ലാതെ കേരളക്കരയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമുണ്ട്: ''കാലന്‍ വന്ന് വിളിച്ചിട്ടും,
പോകാത്തതെന്തേ കോവാലാ'.

6

ലോകായുക്ത സിറിയക് ജോസഫിന്റെ ഉറ്റ ബന്ധുവായ അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്, ആരാലും സ്വാധീനിക്കപ്പെടാത്ത ദൈവം നല്‍കിയ രോഗം, ഒരു കുറ്റവും ചെയ്യാത്ത കമ്മ്യൂണിസ്റ്റ് അനുഭാവിക്കാണ് വന്നിരുന്നതെങ്കില്‍ അതെന്തുമാത്രം ആഘോഷമാക്കുമായിരുന്നു തൃത്താലയിലെ തോറ്റ എം എല്‍ എയും കൂട്ടരും. കിളിയല്ല കിക്കിളി തന്നെ പോയവരുടെ ചാരിത്ര്യ പ്രസംഗം കേള്‍ക്കാന്‍ നല്ല രസം.

സംഭവത്തില്‍ ബല്‍റാം പങ്കുവച്ച പോസ്റ്റ്

സംഭവത്തില്‍ ബല്‍റാം പങ്കുവച്ച പോസ്റ്റ്

ഒരു പ്രമുഖ എല്‍ഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യല്‍ മീഡിയ പ്രതികരണമാണിത്!
ചില സംശയങ്ങള്‍:
പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ?
അതോ അയാള്‍ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?
അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ?
ഇങ്ങനെ ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍-ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?
ഉണ്ടെങ്കില്‍ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങള്‍ ജലീല്‍ കണ്ടെത്തിയിട്ടുണ്ടോ?
ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ?
അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ?

'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Facebook post shared by former minister KT Jaleel criticizing VT Balram Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X