Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യങ്ങൾ പുറം തള്ളേണ്ടിവരിക സ്വാഭാവികം, ആരെങ്കിലും ഏറ്റെടുക്കുന്നെങ്കിൽ നല്ല കാര്യം; കുറിപ്പുമായി സിദ്ദിഖ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെപി അനില്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ടി സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പുഴ മലനീകരണത്തെ കുറിച്ചും മാലിന്യത്തെ കുറിച്ചുമാണ് ടി സിദ്ദിഖിന്റെ പോസ്റ്റ്.പോസ്റ്റ് വൈറലായതോടെ കെപി അനില്‍കുമാറിന്റെ സിപിഎമ്മിലേക്കുള്ള പോക്കിനെ താരതമ്യം ചെയ്താണ് പലരും രംഗത്തെത്തുന്നത്.

ഇപ്പോള്‍ പുഴകള്‍ നേരിടുന്ന ഏററവുംവലിയ പ്രശ്‌നം മലിനീകരണമാണെന്നും ആ മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അത് നല്ല കാര്യമായി കരുതണമെന്നുമാണ് സിദ്ദിഖിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ഇപ്പോള്‍ പുഴകള്‍ നേരിടുന്ന ഏററവുംവലിയ പ്രശ്‌നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങള്‍... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങള്‍, രാസവസ്തുക്കള്‍ ഒഴുക്കിവിടല്‍, പ്ലാസ്റ്റിക്കും സര്‍വമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മള്‍...?

kerala

പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാല്‍ എന്തു സംസ്‌കാരവും എന്തു ജീവിതവും എന്തു ജീവനും? 'എന്നാല്‍, ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ശുദ്ധീകരണത്തിനായി മാലിന്യങ്ങള്‍ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണു. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ആ മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അത് നല്ല കാര്യമായി കരുതണം... അവരെ നമ്മള്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്.

അതേസമയം, സിദ്ദിഖിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. പലരും കെപി അനില്‍കുമാറിന്റെ സിപിഎമ്മിലേക്കുള്ള പോക്ക് താരതമ്യപ്പെടുത്തിയാണ് കമന്റ് രേഖപ്പെടുത്തുന്നത്. ഇത്രയും വേണ്ടായിരുന്നു കുളേ കാലം കൂടെ ഉണ്ടായിരുന്നതല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. എകെജി സെന്ററില്‍ വരുന്ന മാലിന്യത്തെ സംസ്‌കരിച്ചു മാലിന്യത്തെ നല്ലവളമായും, വെള്ളംശുദ്ധമാക്കി കൃഷിക്ക് ഉപയോഗിച്ചാല്‍ നല്ലവിളവെടുപ്പുനടത്താമെന്നറിയാം അതിനുള്ള തിരിച്ചറിവ് ഇല്ലാത്തതാണ് ഇന്ദിരാഭാവനും, എകെജി സെന്ററും തമ്മിലുള്ള വ്യത്യാസം എന്നായിരുന്നു മറ്റൊരാള്‍ കുറിച്ച കമന്റ്.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം, കെപിസിസിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് കെപി അനില്‍ കുമാര്‍ പാര്‍ട്ടിവിട്ടത്. താലിബാന്‍ അഫ്ഗാനിസ്ഥാനെ പിടിച്ചെടുത്തത് പോലെയാണ് കെ സുധാകരന്‍ കെിസിസിയെ പിടിച്ചെടുത്തത് എന്നാണ് അനില്‍ കുമാര്‍ ആരോപിച്ചത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ജനാധിപത്യമില്ലെന്നും നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും തന്റെ രക്തത്തിനായി ദാഹിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Congress leader KP Anilkumar quits party, joins CPM

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+