സല്‍മാന്റെ പ്രൊഫൈലില്‍ 'ജനഗണമന'യുടെ പ്രവാഹം
തിരുവനന്തപുരം: സിനിമാ തീയറ്ററിലും പിന്നീട് ഫേസ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ച സന്‍മാന്‍ സല്‍മാന്റെ പ്രൊഫൈലില്‍ ജനഗണമനയുടെ പ്രവാഹം. ദേശീയഗാനമായ ജനഗണമനയെ അപമാനിച്ചതിന് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സല്‍മാന്റെ ഫേസ്ബുക്ക് പേജില്‍ ദേശീയഗാനം കമന്റായി വീഴാന്‍ തുടങ്ങിയത്. ദേശീയഗാനത്തെ അപമാനിച്ച നിന്റെ പ്രൊഫൈല്‍ ഭാരതമക്കള്‍ പൂട്ടിക്കുമെന്ന ഭീഷണി സന്ദേശവും കമന്റുകളിലുണ്ട്.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയ്ക്ക് മുമ്പായി തീയറ്ററില്‍ ദേശീയ ഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ സല്‍മാനും കൂട്ടുകാരും എഴുന്നേറ്റ് നിന്നില്ല എന്നും കൂവി എന്നുമാണ് പരാതി. തീയറ്ററില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി സല്‍മാനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തതായാണ് വിവരം. സല്‍മാന്റെ ഒരു സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കിലിട്ടത്.

ഫേസ്ബുക്കില്‍ തമ്പാട്ടി തമ്പാട്ടി എന്ന പ്രൊഫൈല്‍ ഉടമയുടെ പോസ്റ്റില്‍ അശ്ലീലമായ കമന്റിട്ട് ഇയാള്‍ ദേശീയ പതാകയെയും അപമാനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ പ്രൊഫൈല്‍ ഫോട്ടോ ആയി ദേശീയപതാക വെച്ചവരെ അധിക്ഷേപിച്ചായിരുന്നു തമ്പാട്ടി തമ്പാട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റിന് കീഴില്‍ സല്‍മാന്‍ സല്‍മാന്‍ സ്വാതന്ത്ര്യദിനത്തെ അപമാനിക്കുന്ന തരത്തില്‍ കമന്റിട്ടിരുന്നു.
ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിച്ച സല്‍മാന്‍ സല്‍മാനെ രാജ്യദ്രോഹി എന്നാണ് കമന്റുകളിലൂടെ മറ്റ് ഫേസ്ബുക്ക് യൂസര്‍മാര്‍ വിളിക്കുന്നത്. ഗാസ ഫ്രീഡം എന്നെഴുതി പലസ്തീന്‍ കൊടി കവര്‍ ചിത്രമാക്കിയതിനും സല്‍മാന് ഫേസ്ബുക്കില്‍ കണക്കിന് ചീത്ത കിട്ടുന്നുണ്ട്. നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകളും സല്‍മാന്റെ ഫേസ്ബുക്ക് പേജില്‍ കാണാം. ദേശീയപതാകയെ അപമാനിച്ച് പോസ്റ്റിട്ട പെണ്‍കുട്ടികള്‍ക്കെതിരെയും കേസെടുത്തേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications