കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: പ്രതികളുടെ ഫേസ്‌ബുക്ക്‌ എക്കൗണ്ട്‌ കട്ട്

  • By Super
Google Oneindia Malayalam News

കോഴിക്കോട്‌: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഫേസ്‌ബുക്ക്‌ പേജുകള്‍ കമ്പനി പിന്‍വലിച്ചു.പൊതുജനങ്ങള്‍ ഈ പേജുകള്‍ സന്ദര്‍ശിക്കുന്നതും ലൈക്ക്‌ ചെയ്യുന്നതും തടയാന്‍ ഫേസ്‌ബുക്ക്‌ കമ്പനി കഴിഞ്ഞ ദിവസം പേജുകള്‍ മാറ്റുകയായിരുന്നു.

ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ച ടി പി വധക്കേസിലെ മുഖ്യ പ്രതികളായ കിര്‍മ്മാണി മനോജ്‌,എം സി അനൂപ്‌,കൊടിസുനി,മുഹമ്മദ്‌ റാഫി,അണ്ണന്‍ സുനി എന്നിവരുടെ ഫേസ്‌ബുക്ക്‌ എക്കൗണ്ടുകള്‍ക്ക്‌ എതിരെ കോഴിക്കോട്‌ കമ്മീഷണര്‍ റിപ്പോര്‍ട്ട്‌ അയച്ചിരുന്നു.റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനു ശേഷം പ്രതികളുടെ എക്കൗണ്ടുകള്‍ കമ്പനി താല്‍കാലികമായി നിരോധിക്കുകയായിരുന്നു.

TP Murder Team

ടി പി വധക്കേസിലെ പ്രതികള്‍ മറ്റു ജയില്‍ പുള്ളികള്‍ക്കോപ്പം നിന്നെടുത്ത ഫോട്ടോകള്‍ നവംബര്‍ 5,ഒക്ടോബര്‍ 20,സപ്‌തംബര്‍ 14,ഓഗസറ്റ്‌ 30 എന്നീ തീയ്യതികളില്‍ ഫേസ്‌ബുക്ക്‌ പേജുകളില്‍ അപ്‌ലോടഡ്‌ ചെയ്‌തു ഇതോടെയാണ്‌ ജയിലിലെ പ്രതികളുടെ സുഖവാസത്തേക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.പ്രതികളെ ജയില്‍ മാറ്റണമെന്ന്‌ ഡി ജി പി ആവിശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.ജയില്‍ ചട്ടങ്ങള്‍ക്ക്‌ എതിരായി പ്രവര്‍ത്തിച്ച 28 ഓളം ജീവനക്കാരെ സ്ഥലം മാറ്റുകയാണ്‌ ഉണ്ടായത്‌.

കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ശനിയാഴ്‌ച്ച ജില്ലാ ജയില്‍ വാര്‍ഡര്‍മാരുടെ 3 ക്വാട്ടേഴ്‌സുകളില്‍ റെയ്‌ഡ്‌ നടത്തി എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.പ്രതികള്‍ ജയില്‍ ദൃശ്യങ്ങള്‍ പോസ്‌റ്റുചെയ്‌ത ഫേസ്‌ബുക്ക്‌ എക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള നടപടിയുടെ ഭാഗമായി തിങ്കളാഴ്‌ച്ച കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കും.കോടതി ഉത്തരവ്‌ സി ബി ഐ മുഖേന ഫേസ്‌ബുക്ക്‌്‌ കമ്പനി ആസ്ഥാനമായ കാലിഫോര്‍ണിയയിലേക്ക്‌ അയക്കും.

English summary
Facebook removed pages of accused in TP murder case.Shafi, Kodi Suni, Kirmani Manoj, Sijith, M C Anoop and Shinoj of the team involved in the TP murder case have their own facebook accounts and started using it after their arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X