ഫേസ്ബുക്ക് പ്രണയം; നടനെത്തേടി പെണ്‍കുട്ടി കൊല്ലത്തെത്തി
കൊല്ലം: ഫേസ്ബുക്ക് വഴി പരിചയത്തിലാകുന്നവരുമായി പ്രണയത്തിലാവുകയും പിന്നീട് കാമുകന്മാരെ തേടി വീടുവിട്ടിറങ്ങുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്ത പുതുമയല്ലാത്തതായി മാറിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ചതിക്കുഴിയില്‍ അകപ്പെടുന്നത് നിത്യ സംഭവമാണെന്ന് പോലീസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സീരിയല്‍ നടനെ തേടി പതിനേഴുകാരി പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതാണ് ഈ ഗണത്തില്‍ പെടുത്താവുന്ന അവസാനത്തെ സംഭവം. കഴിഞ്ഞദിവസം കൊല്ലത്താണ് സംഭവത്തിന്റെ ക്ലൈമാക്സ്. കാമുകനെ കാണാന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്ത് പോലീസ് ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പിന്നീട് രക്ഷിതാക്കളെ വരുത്തി പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു.

പ്ലസ്ടു കഴിഞ്ഞതേയുളളൂ പെണ്‍കുട്ടി. ഫേസ്ബുക്കില്‍ സീരിയല്‍ നടനെന്ന രീതിയില്‍ പരിചയപ്പെട്ട യുവാവുമായി കടുത്ത പ്രണയമായപ്പോള്‍ വീടുവിട്ടിറങ്ങിയതാണ്. നടനോടുള്ള ആരാധനമൂത്ത് കുറച്ചുനാള്‍ മുന്‍പ് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചിരുന്നു. ഈ നമ്പരില്‍ വിളിച്ചായിരുന്നു ഏറെനാളത്തെ സൗഹൃദം.
എന്നാല്‍, അടുത്തിടെ നടനെ ഫോണില്‍വിളിച്ചപ്പോള്‍ എടുക്കാതായതോടെയാണ് പെണ്‍കുട്ടി തേടിയിറങ്ങിയത്. ഓട്ടോ സ്റ്റാന്‍ഡില്‍ സംശയാസ്പദമായി പെണ്‍കുട്ടിയെ കണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. നടന് പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്നും എന്നാല്‍ കൊല്ലത്തെത്തിയപ്പോഴാണ് കാമുകന് വിവാഹിതനാണെന്ന് മനസിലായതെന്നും പെണ്‍കുട്ടി പറഞ്ഞു. ആലപ്പുഴ നെടുമുടി സ്വദേശിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications