കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈക്ക് എണ്ണി പുളകം കൊളളുന്ന എംഎൽഎ, 'വ്യത്യസ്തനാമൊരു കോൺഗ്രസുകാരൻ, പോസ്റ്റ് വൈറൽ

Google Oneindia Malayalam News

കാസർഗോഡ് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ സിപിഎമ്മിന് എതിരെ നിരന്തരം വിമർശനം ഉന്നയിക്കുകയാണ് തൃത്താല എംഎൽഎ വിടി ബൽറാം. സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊണ്ട് മലയാളത്തിലെ എഴുത്തുകാരും സാംസ്ക്കാരിക നായകരും മിണ്ടുന്നില്ല എന്ന് ബൽറാം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഇതേക്കുറിച്ച് ബൽറാം കമന്റും ഇട്ടിരുന്നു.

ഈ കമന്റിന് പോസ്റ്റിനേക്കാൾ ലൈക്ക് കിട്ടിയത് കോൺഗ്രസുകാർ ആഘോഷമാക്കുന്നുണ്ട്. എന്നാൽ ബൽറാമിനെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുയാണ് സിപിഎമ്മിന്റെ എംപിയായ എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:

ലൈക്ക് എണ്ണി പുളകം കൊള്ളുന്നു

ലൈക്ക് എണ്ണി പുളകം കൊള്ളുന്നു

മനോരമയും കെ.എസ്.യു.വിൽ നിന്നൊട്ടും വളർന്നിട്ടില്ലാത്ത എം.എൽ.എ.യും ലൈക്കെണ്ണി പുളകം കൊള്ളുകയാണ്. 'വ്യത്യസ്തനാമൊരു കോൺഗ്രസുകാരൻ' എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയിൽ എം.എൽ.എ.യുടെ തനിനിറം പലപ്പോഴും പുറത്തുചാടും.

കെഎസ്യു നിലവാരം

കെഎസ്യു നിലവാരം

മഹാനായ ഏ.കെ.ജി.യെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചുവച്ച കെ.എസ്.യു. നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോൾ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യു. നിലവാരത്തിൽ നിന്നാണ്.

അത് സംഘപരിവാർ ഹോബി

അത് സംഘപരിവാർ ഹോബി

മലയാളത്തിലെ എഴുത്തുകാരൊന്നും സി.പി.എമ്മിനെ വിമർശിക്കുന്നില്ലത്രേ. ഈ വാദത്തിന്റെ പാറ്റന്റ് സംഘപരിവാറിനാണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭർത്സിക്കലും സംഘപരിവാർ ഹോബിയാണ്. അത് ഈ ' വ്യത്യസ്തനാം കോൺഗ്രസു' കാരന്റെയും ഇഷ്ടവിനോദമത്രേ. മലയാളത്തിലെ എഴുത്തുകാർ സി.പി.എം.നെ വിമർശിച്ചിട്ടില്ലെന്ന്!

ഇതൊന്നും വായിച്ചിട്ടില്ലേ

ഇതൊന്നും വായിച്ചിട്ടില്ലേ

കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സി.പി.എം. നെ വിമർശിച്ചെഴുതിയതെങ്കിലും ഇയാൾ വായിച്ചിട്ടില്ലേ? അരുന്ധതി റോയ് ഇ.എം.എസിനെക്കുറിച്ച് അടിസ്ഥാന രഹിതമായും വസ്തുതാ വിരുദ്ധമായും എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. ഒരു അക്കാദമിയും ആക്രമിച്ചില്ല.

അന്ന് ക്ഷമ ചോദിച്ചു

അന്ന് ക്ഷമ ചോദിച്ചു

(സക്കറിയക്കു നേരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായപ്പോൾ അത് തള്ളിപ്പറയുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നവരുടെ കൂട്ടത്തിൽ ന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്റായിരുന്ന ഞാനുമുണ്ടായിരുന്നു) . സി.പി.എം.നെയും ഇവരൊക്കെ വിമർശിച്ചിട്ടുണ്ടെന്നറിയാൻ വിമർശിച്ചെഴുതിയതെങ്കിലുമൊന്ന് വായിക്കണം.

പുസ്തകം കത്തിച്ച് വളർന്നതല്ലേ

പുസ്തകം കത്തിച്ച് വളർന്നതല്ലേ

"നെഹ്രുവിനുശേഷം ഞങ്ങളുടെ പാർട്ടിയിലാരും പുസ്തകം വായിച്ചിട്ടില്ല" എന്ന കോൺഗ്രസ്കാരനായ സുഹൃത്തിന്റെ തമാശയുടെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്. പുസ്തകം കത്തിച്ചാണ് കെ.എസ്.യു കാലം മുതൽ പരിശീലനം. ഗോദാവരി പരുലേക്കറുടെ 'മനുഷ്യനുണരുമ്പോൾ' ഇ.എം.എസിന്റെ 'ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രം' എന്നിവയൊക്കെ കത്തിച്ച് വളർന്നു വന്നതല്ലേ.

ചരട് കെട്ടി കൊണ്ട് പോയ്ക്കൊള്ളും

ചരട് കെട്ടി കൊണ്ട് പോയ്ക്കൊള്ളും

ചാർച്ച പോലെ തന്നെ ചേർച്ചയും പരിവാരത്തിന്റെ രീതികളുമായിട്ടാണ്. കെ.എസ്.യു.വിന്റെ അക്ഷരവിരോധമെന്ന ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാൻ കാരണം. തോന്നൽ മൂത്തുകഴിഞ്ഞാൽ സംഘപരിവാരം വന്ന് കയ്യിലൊരു ചരടും ബന്ധിച്ച് ടിയാനെ കൂട്ടിയങ്ങു കൊണ്ടുപോയിക്കൊള്ളും.

ഫേസ്ബുക്ക് പോസ്റ്റ്

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Facebook war over Periya Murder: MB Rajesh MP gives strong reply to VT Balram MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X