ജനപ്രതിനിധികളെ ട്രോളി കാസര്‍ഗോഡ് ട്രോള്‍ ഫേസ്ബുക്ക്പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍

  • Written By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: കാസര്‍ഗോഡ് എംപിയെയും എംഎല്‍എയും, മഞ്ചേശ്വരം എംഎല്‍എയും ട്രോളി കാസര്‍ഗോഡ് ട്രോള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. ട്രോള്‍ KL14 ഗ്രൂപ്പിലാണ് കാസര്‍ഗോഡ് എംപി പി കരുണാകരനെയും, കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെയും, മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിനെയും ട്രോളുന്ന വീഡിയോ അപ്ലോഡ് ചെയ്ത്.

ദുള്‍ഖര്‍ സല്‍മാന്റെ ചാര്‍ളി സിനിമയിലെ രംഗ്ങ്ങളും, മോഹലന്‍ലാലിന്റെ വെള്ളാനകളുടെ നാട് സിനിമയിലെ രംഗങ്ങളിലും എംപിയെയും എംഎല്‍എയെും ഉള്‍പ്പെടുത്ത് ട്രോള്‍ വീഡിയോ പുറത്തിറക്കിയത്.

എംപിയും എംഎല്‍എമാരും ട്രോളര്‍മാരുടെ സ്ഥിരം ഇര

എംപിയും എംഎല്‍എമാരും ട്രോളര്‍മാരുടെ സ്ഥിരം ഇര

ട്രോള്‍ kl14 ഗ്രൂപ്പിന്റെ സ്ഥിരം ഇരകളാണ് കാസര്‍ഗോഡ് എംപി പി കരുണാകരനും, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്നും പിബി അബ്ദുള്‍ റസാഖും. കാസര്‍ഗോഡിന്റെ വികസമാണ് ഇവര്‍ക്കെതിരെയുള്ള സ്ഥിരം ആരോപണം.

ട്രോളിന് രാഷ്ട്രൂീയമില്ല

ട്രോളിന് രാഷ്ട്രൂീയമില്ല

ട്രോളുന്നതില്‍ പ്രത്യേക രാഷ്ട്രീയ ചായ് വൊന്നും ട്രോള്‍ kl14 ഗ്രൂപ്പില്‍ ഇല്ല. കിട്ടി അവസരം ജനപ്രതിനിധികളെ ട്രോളാന്‍ ട്രോളര്‍മാര്‍ ഒഴിവാക്കാറില്ല.

ജില്ലയോടുള്ള അവഗണന പ്രധാന വിഷയം

ജില്ലയോടുള്ള അവഗണന പ്രധാന വിഷയം

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസര്‍ഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണ തന്നെയാണ് ട്രോള്‍ പേജിലെ പ്രധാന ചര്‍ച്ചാ വിഷയം.

മെഡിക്കല്‍ കോളേജും ചര്‍ച്ചയാണ്

മെഡിക്കല്‍ കോളേജും ചര്‍ച്ചയാണ്

കാസര്‍ഗോഡിന് ഉക്കിനടുക്കയില്‍ അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതും മനോഹരമായ ട്രോളുകളിലൂടെയാണ് ട്രോളര്‍മാര്‍ പ്രതികരിക്കുന്നത്.

മതസൗഹാര്‍ദ്ദം

മതസൗഹാര്‍ദ്ദം

വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെയാണ് ഈ ഗ്രൂപ്പില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്.

വീഡിയോ

വീഡിയോ

ചാര്‍ളി സിനിമയിലെ ദുള്‍ഖര്‍ സല്‍മാന്റെ തല വെട്ടിമാറ്റി എംപി പി കരുണാകരന്റെ തല പ്രതിഷ്ഠിച്ച് ട്രോളര്‍മാര്‍, ലാലേട്ടന്റെ വെള്ളാനകളുടെ നാട് സിനിമയിലെ പപ്പുവിന്റെ കഥാപാത്രമാണ് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് നല്‍കിയത്.

English summary
kasaragod troll facebook page troll kl14 trolls kasaragod mp and mlas. develpoment is the main subject for trolling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്