കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? സത്യം ഇങ്ങനെ!

Google Oneindia Malayalam News

Recommended Video

cmsvideo
ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? | Oneindia Malayalam

ദില്ലി: സത്യം ചെരിപ്പിട്ട് വരുമ്പോഴേക്ക് നുണ ലോകം ചുറ്റി തിരികെ എത്തുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയെ രാഷ്ട്രീയ നേട്ടങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ക്ക് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുക എന്നതൊരു പുതിയ കാര്യമേ അല്ലാതായിരിക്കുന്നു. അക്കാര്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും പിന്നിലല്ല തന്നെ. പ്രളയ ദുരന്ത കാലത്ത് പോലും ദുഷ്പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനുളള മനസ്സ് ചിലര്‍ കാണിക്കുന്നില്ല.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് വിഷയം. 'വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററിൽ ഇരുന്ന് സമൂസ കഴിച്ച് ആസ്വദിച്ച് കാണുന്ന രാഹുല്‍ ഗാന്ധി' എന്നാണ് വീഡിയോ പ്രചാരിപ്പിക്കുന്നവർ അവകാശപ്പെടുന്നത്. ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് നോക്കാം:

വയനാട് എംപിയുടെ ആകാശ സര്‍വ്വേ

വയനാട് എംപിയുടെ ആകാശ സര്‍വ്വേ

രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ കയറുന്നത് മുതലുളള 30 സെക്കന്റ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മധു പൂര്‍ണിമ കിശ്വര്‍ എന്ന ബിജെപി അനുകൂലിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പ്രധാനമായും പ്രചരിപ്പിക്കപ്പെട്ടത്. 'ഒരു തമാശക്കാഴ്ച, പ്രളയം ബാധിച്ച കേരളത്തിലെ സ്ഥലങ്ങളിലൂടെ വയനാട് എംപിയുടെ ആകാശ സര്‍വ്വേ' എന്ന കുറിപ്പിനൊപ്പമാണ് മധു പൂര്‍ണിമ വീഡിയോ പങ്കുവെച്ചത്. ഒരു മണിക്കൂറിനകം പതിനായിരക്കണക്കിന് ആളുകള്‍ ഈ വീഡിയോ കണ്ടു. പിന്നീട് ഇവര്‍ ഈ വീഡിയോ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുകയുണ്ടായി.

 'സമൂസ അത്ര പോര'

'സമൂസ അത്ര പോര'

എന്നാല്‍ അതിനകം ഈ വീഡിയോ കൊണ്ട് എന്ത് ഉദ്ദേശിച്ചുവോ അത് നടന്ന് കഴിഞ്ഞിട്ടുണ്ട്. പ്രളയം ബാധിച്ച കേരളത്തില്‍ ആകാശ സര്‍വ്വേ എന്ന പേരില്‍ സമൂസ കഴിച്ച് രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ഉല്ലാസ യാത്ര നടത്തുകയാണ് എന്ന തരത്തില്‍ വ്യാപകമായ വ്യാജപ്രചാരണമാണ് ഈ വീഡിയോ ഉപയോഗിച്ച് നടക്കുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് ചിലരേയും ഹെലികോപ്റ്ററില്‍ കാണാം. രാഹുല്‍ ഇവര്‍ക്കൊപ്പം സമൂസ അടക്കമുളള ഭക്ഷണ സാധനങ്ങള്‍ പങ്ക് വെച്ച് കഴിക്കുന്നതും ഇടയ്ക്ക് 'ഇത് അത്ര പോര' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കാണുന്നതല്ല സത്യം

കാണുന്നതല്ല സത്യം

യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര തന്നെയാണോ ഈ വീഡിയോ? അല്ല എന്നാണ് ഉത്തരം. ഉത്തര്‍ പ്രദേശിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുളളതാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. അതായത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലേത്. അന്ന് യൂട്യൂബിലടക്കം ഈ വീഡിയോ പ്രചരിച്ചിരുന്നു. 'ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂസ ആസ്വദിക്കുന്ന രാഹുല്‍ ഗാന്ധി' എന്ന പേരില്‍ എബിപി ന്യൂസ് ഈ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലില്‍ അന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വയനാടിനൊപ്പം രാഹുൽ

വയനാടിനൊപ്പം രാഹുൽ

ആഗസ്റ്റ് 11നാണ് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടില്‍ ദുരിതബാധിതരെ കാണാന്‍ എത്തിയത്. രണ്ട് ദിവസം രാഹുല്‍ വയനാട്ടിലും മലപ്പുറത്തുമായി ഉണ്ടായിരുന്നു. അതിനിടെ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങളുടെ ആകാശ സര്‍വ്വേ നടത്തിയിട്ടില്ല. എന്ന് മാത്രമല്ല 15ഓളം ദുരിതാശ്വാസ ക്യാംപുകള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ആയിരക്കണക്കിന് ദുരിത ബാധിതരെ കാണുകയും ചെയ്തിട്ടുണ്ട്. എംപി എന്ന നിലയ്ക്ക് അരി അടക്കമുളള സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിട്ടുണ്ട്. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി ഒരു തവണ കൂടി മണ്ഡലത്തിലെത്തിയേക്കും.

വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന പഴയ വീഡിയോ കാണാം

English summary
Fact Check: Did Rahul Gandhi enjoyed Samosa without paying attention to flood hit area during his aerial survey in Wayanad?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X