കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ; ഫേസ്ബുക്ക് അല്‍ഗോരിതം, ആശങ്കയിലെ വസ്തുതയെന്തെന്ന് പോലീസ് പറയുന്നു

Google Oneindia Malayalam News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിലെ സജീവമായിരിക്കുന്ന ചര്‍ച്ചാ വിഷയം അല്‍ഗോരിതമാണ്. ഫേസ്ബുക്കിന്‍റെ പുതിയ അല്‍ഗോരിതം പ്രകാരം ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരുടെ പോസ്റ്റുകള്‍ കാണുന്നതിനും പുതിയ വാര്‍ത്തകള്‍ അറിയുന്നതിനും തടസമാകുന്നു എന്നാണ് പ്രധാന പരാതി. ഒപ്പം തങ്ങളുടെ പോസ്റ്റ് എത്തുന്നവരുടെ എണ്ണം 25 ആയി കുറച്ചിരിക്കുന്നു എന്നതും ഉണ്ട്.

ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ തങ്ങളുടെ പോസ്റ്റ് കുറഞ്ഞോ എന്ന് സംശയം കൂടുതല്‍ പേരില്‍ ഉണ്ടാവുകയും ഇതിന് പ്രതിവിധി തേടാനും തുടങ്ങി. ഇതോടെ ' ഫേസ്ബുക്കിന്‍റെ പുതിയ നിയമത്തെ മറികടക്കാന്‍ ഈ പോസ്റ്റ് കാണുന്നവര്‍ കമന്‍റ് ബോക്സില്‍ കുത്തിയിട്ട് പോകാമോ' എന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ വ്യാപകമാവാന്‍ തുടങ്ങി. എന്നാല്‍ ഫേസ്ബുക്കിന്‍റെ അല്‍ഗോരിതത്തെ കുറിച്ച് പ്രചരിക്കുന്ന ആശങ്കകള്‍ വ്യാജമാണെന്നാണ് കേരള പോലീസും വ്യക്തമാക്കുന്നത്. കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വന്ന സന്ദേശം ഇങ്ങനെ..

"ഫേസ്ബുക്ക് അൽഗോരിതം"

ഫെയ്‌സ്‌ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ "ഫേസ്ബുക്ക് അൽഗോരിതം." കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ.

എനിക്കൊരു ഹായ് തരൂ, ലൈക് തരൂ

എനിക്കൊരു ഹായ് തരൂ, ലൈക് തരൂ

ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്..."എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.." എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

മുതലാളിയും ബുദ്ധിമുട്ടിലാകും

മുതലാളിയും ബുദ്ധിമുട്ടിലാകും

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും.

ഫിൽറ്റർ ചെയ്ത്

ഫിൽറ്റർ ചെയ്ത്

നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു. "Facebook Algorithm Hoax" എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ

ഫേസ്ബുക്ക് പോസ്റ്റ്

കേരള പോലീസ്

 ഇതുകൊണ്ടൊന്നും ജെഎൻയുവിലെ കുട്ടികൾ പിന്മാറുമെന്ന് ആര്‍എസ്എസും ബിജെപിയും കരുതേണ്ടതില്ല: ഐസക് ഇതുകൊണ്ടൊന്നും ജെഎൻയുവിലെ കുട്ടികൾ പിന്മാറുമെന്ന് ആര്‍എസ്എസും ബിജെപിയും കരുതേണ്ടതില്ല: ഐസക്

 സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി സംയുക്ത തൊഴിലാളി യൂണിയൻറെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ പ്രതീതി

English summary
fact check; Kerala Police on algorithm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X