കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായി'; സഫയുടെ ചിത്രം വച്ച് എംഎല്‍എയുടെ വ്യാജപ്രചരണം

Google Oneindia Malayalam News

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശത്തിനിടെ മലപ്പുറത്ത് അദ്ദേഹത്തിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയായ കരുവാരക്കുണ്ട് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി സഫ ഫെബിന്‍റെ ചിത്രം ഉപോയഗിച്ച് എന്‍ഡിഎ എംഎല്‍എയുടെ വ്യാജ പ്രചരണം. എന്‍ഡിഎയുടെ സഖ്യകക്ഷിയാ ശിരോമണി അകാലി ദള്ളിന്റെ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ മഞ്ജീന്ദര്‍ സിങ് സിര്‍സ ഇത്തരമൊരു വ്യാജപ്രചാരണത്തിന് പിന്നില്‍.

മലപ്പുറത്ത് നടന്ന ചടങ്ങിനിടെ രാഹുല്‍ ഗാന്ധിക്കൊപ്പം സഫ വേദിയില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് തന്‍റെ ഔദ്യോഗകി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മഞ്ജീന്ദറിന്‍റെ പ്രചാരണം. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഹുലിനൊപ്പമുള്ള ചിത്രം

രാഹുലിനൊപ്പമുള്ള ചിത്രം

രാഹുല്‍ഗാന്ധിക്കൊപ്പം സഫ നില്‍ക്കുന്ന ചിത്രവും പൗരത്വ നിയമഭേദഗതിക്കെതിരായി ദില്ലിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ചിത്രവും ചേര്‍ത്തുവെച്ചാണ് മഞ്ജീന്ദറിന്‍റെ ട്വീറ്, പ്രക്ഷോഭത്തില്‍ പങ്കെടുത്ത കുട്ടിയും സഫയും ഒരാളാണെന്ന തരത്തിലായിരുന്നു മഞ്ജീന്ദറിന്‍റെ ട്വീറ്റ്.

ഇപ്പോള്‍ നമുക്ക് അറിയാം

ഇപ്പോള്‍ നമുക്ക് അറിയാം

''ഇപ്പോള്‍ നമുക്ക് അറിയാം, ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന്''-എന്നായിരുന്നു സഫയുടെ ദില്ലിയിലെ പ്രക്ഷോഭത്തിന്‍റെയും ചിത്രം പങ്കുവെച്ച് മഞ്‍ജീന്ദര്‍ ട്വീറ്റ് ചെയ്തത്. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്ത് വിദ്വേഷ, വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

പ്രക്ഷോഭങ്ങളുമായി ബന്ധമില്ലാത്ത സഫയുടെ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് കൃത്യമായ രാഷ്ട്രീയ-വര്‍ഗ്ഗീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തി.

പരാതി നല്‍കി

പരാതി നല്‍കി

പ്രചാരണം ശ്രദ്ധയില്‍പ്പെട്ട സഫയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മലപ്പുറം കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പ്രക്ഷോഭവുമായി ബന്ധമില്ലാത്ത സഫയുടെ, രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് കുഞ്ഞിമുഹമ്മദ് പരാതിയില്‍ പറയുന്നത്.

ട്വീറ്റ് നീക്കം ചെയ്തു

ട്വീറ്റ് നീക്കം ചെയ്തു

ദല്ലി സിഖ് ഗുരുദ്വാര മാനേജദിങ് കമ്മറ്റി പ്രസിഡന്‍റും രജൗറി ഗാര്‍ഡനിലെ എംഎല്‍എയുമായ മഞ്ജീന്ദര്‍ സിങ് സീര്‍സയോടെ പോസ്റ്റ് നീക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിമുഹമ്മദിന്‍റെ പരാതിയില്‍ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. വിമര്‍ശനം ശക്തമായതോടെ മഞ്ജീന്ദര്‍ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്.

പ്രചാരണം

സിര്‍സയുടെ ട്വീറ്റ് ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം

 അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം! അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം!

 നരേന്ദ്ര മോദിയുടെ ദില്ലി റാലി ഇന്ന്; വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനിയില്‍ കനത്ത സുരക്ഷ നരേന്ദ്ര മോദിയുടെ ദില്ലി റാലി ഇന്ന്; വധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനിയില്‍ കനത്ത സുരക്ഷ

English summary
fact check; nda mla tweet against safa febin on caa protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X