കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം

Google Oneindia Malayalam News

തൃശൂര്‍: ഗ്രൂപ്പ് പോരുകള്‍ക്ക് ഒരിക്കലും ക്ഷാമമില്ലാതിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഘടകങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറയുന്നതായി റിപ്പോര്‍ട്ട. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുമാണ് നിലവില്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍.

ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ആ' പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കാളീശ്വരം രാജ്!ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ആ' പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കാളീശ്വരം രാജ്!

ഇതില്‍ ഐ ഗ്രൂപ്പിന്‍റെ നേതൃത്വം ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൈകളിലേക്ക് എത്തിച്ചേരുന്നുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എ ഗ്രുപ്പിലെ പല പ്രമുഖരും മുല്ലപ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗ്രൂപ്പ് വിവാദങ്ങള്‍

ഗ്രൂപ്പ് വിവാദങ്ങള്‍

പൗരത്വ ബില്ലെനെതിരായി സര്‍ക്കാരുമായി യോജിച്ച് സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ ഗ്രൂപ്പ് വിവാദങ്ങളുടെ ടെസ്റ്റ് ഡോസായാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാറുമായി യോജിച്ചു സമരം ചെയ്യുന്നതില്‍ ചെന്നിത്തല മുന്‍ കൈ എടുത്തപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു മുല്ലപ്പള്ളി ഉയര്‍ത്തിയിരുന്നത്.

എ ഗ്രൂപ്പിനെ പിളര്‍ത്തുമോ

എ ഗ്രൂപ്പിനെ പിളര്‍ത്തുമോ

കേരളത്തില്‍ പ്രത്യേക ചുമതലകള്‍ ഒന്നും ഇല്ലാത്തതിനാല്‍ മുന്‍ ഉമ്മന്‍ചാണ്ടി കേരളത്തില്‍ സജീവമല്ലെന്ന പ്രതീതിയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പിനെ പിളര്‍ത്തി സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

മുല്ലപ്പള്ളി പക്ഷത്തേക്ക്

മുല്ലപ്പള്ളി പക്ഷത്തേക്ക്

ഐ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വലം കയ്യായിരുന്ന ബെന്നി ബെഹനാനും മുല്ലപ്പള്ളി പക്ഷത്തേക്ക് ചായാനുള്ള നീക്കത്തിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായി സര്‍ക്കാറുമായി യോജിച്ച് സമരം ചെയ്യുന്നതിലുള്ള മുല്ലപ്പള്ളിയുടെ എതിര്‍പ്പിനെ ന്യായീകരിക്കുന്ന നിലപാടിയിരുന്നു ബെന്നി ബഹനാനും സ്വീകരിച്ചിരുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍

മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും നീക്കമാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് പിന്നില്‍. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തിന്‍റെ ബലത്തില്‍ പാര്‍ട്ടി കേരളാ ഘടകത്തില്‍ സ്വാധീനം ഉറപ്പിക്കാനാണ് മുല്ലപ്പള്ളിയുടെ ശ്രമം.

രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം

രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് നിലവില്‍ പാര്‍ട്ടി ചുമതലകള്‍ ഒന്നുമില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള എംപിയായതിനാല്‍ നിയമനങ്ങളിലും തീരുമാനങ്ങളിലുമെല്ലാം അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം തേടേണ്ടതുണ്ട്. ഈ സാഹചര്യവും മുല്ലപ്പള്ളിക്ക് അനൂകുല ഘടകമായി വിലയിരിത്തുന്നു.

ചെന്നിത്തലയുടെ കരുനീക്കങ്ങള്‍

ചെന്നിത്തലയുടെ കരുനീക്കങ്ങള്‍

കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയാണ് ചെന്നിത്തലയുടെ കരുനീക്കങ്ങള്‍. എ ഗ്രൂപ്പ് പിടിച്ചെടുക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തെ ഉമ്മന്‍ചാണ്ടിയും ജാഗ്രതയോടെയാണ് കാണുന്നത്. സംയുക്ത സമരനീക്കത്തില്‍ മുല്ലപ്പള്ളിയെ തള്ളിക്കൊണ്ടുള്ള നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിയും സ്വീകരിച്ചത്.

തീരുമാനം എടുക്കാനാവുന്നില്ല

തീരുമാനം എടുക്കാനാവുന്നില്ല

ഗ്രൂപ്പ് രാഷ്ട്രീയം പുതിയ തലങ്ങളിലേക്ക് മാറിയതോടെ ഒരാള്‍ക്ക് ഒരു പദവിയെന്ന നയം നടപ്പാക്കുന്നതിനും തടസ്സമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇരട്ടപദവി വഹിക്കുന്ന സ്ഥാനങ്ങളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ തീരുമാനം എടുക്കാതിരിക്കുകയാണ് നേതൃത്വം.

 'ആരിഫ് മുഹമ്മദ് ഖാന്റെ ശബ്ദം തടയാന്‍ എകെജി സെന്ററില്‍ നിന്നുള്ള ഭീഷണികള്‍ മതിയാകില്ല' 'ആരിഫ് മുഹമ്മദ് ഖാന്റെ ശബ്ദം തടയാന്‍ എകെജി സെന്ററില്‍ നിന്നുള്ള ഭീഷണികള്‍ മതിയാകില്ല'

 #IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി #IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി

English summary
Faction in Congress's Kerala wing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X