കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം

Google Oneindia Malayalam News

തിരുവനന്തപുരം: ജെഡിഎസ്സില്‍ കലാപത്തിന് വഴിമരുന്നിട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. മാത്യു ടി തോമസിനെതിരെ അടിമുടി ആരോപണങ്ങളും കൃഷ്ണന്‍ കുട്ടി ഉന്നയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തിന്റെ വികാരം അറിയിക്കുന്നതിനായി കൃഷ്ണന്‍ കുട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ കാണുന്നുണ്ട്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ധാരണ മാത്യു ടി തോമസ് പാലിക്കണമെന്നാണ് ആവശ്യം. നിലവില്‍ മികച്ച പ്രതിച്ഛായ ഉള്ള മന്ത്രിയാണ് മാത്യു ടി തോമസ്. അദ്ദേഹത്തെ മാറ്റുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിന് തുല്യമാണ്.

1

ജൂലായല്‍ ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി തോമസ് മന്ത്രിയായിട്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവുമില്ലെന്നായിരുന്നു ആരോപണം. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് പ്രധാന ആരോപണം. ബോര്‍ഡ് കോര്‍പ്പറേഷന്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മാത്യു ടി തോമസ് ഇതിനായി പരിശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. യോഗത്തിന്റെ പൊതുവികാരം പരിഗണിക്കുമെന്ന് ഡാനിഷ് അലി ഇവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ വീണ്ടും കലാപമുണ്ടായിരിക്കുന്നത്.

കൃഷ്ണന്‍ കുട്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയില്‍ കലാപം തുടര്‍ന്നാണ് അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. രണ്ടരവര്‍ഷത്തെ മന്ത്രിസ്ഥാനം എന്ന വാക്ക് തെറ്റിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം അത്തരമൊരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് മറുപക്ഷം പറയുന്നു. എന്നാല്‍ ദേവഗൗഡയെ കൃഷ്ണന്‍ കുട്ടി കാണുന്നതോടെ പാര്‍ട്ടിക്ക് പിളര്‍പ്പിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. മാത്യു ടി തോമസ് സ്വയം മന്ത്രി സ്ഥാനത്ത് നിന്ന് മാറുമോ എന്നാണ് അറിയാനുള്ളത്.

കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ രാജിവെച്ചു... കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പോ?കര്‍ണാടകത്തില്‍ ബിഎസ്പിയുടെ ഏക എംഎല്‍എ രാജിവെച്ചു... കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പോ?

ക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ പ്രതിവർഷം ചെലവാക്കുന്നത് കോടികൾ! നുണപ്രചാരണം പൊളിച്ചടുക്കി മന്ത്രിക്ഷേത്രങ്ങൾക്ക് വേണ്ടി സർക്കാർ പ്രതിവർഷം ചെലവാക്കുന്നത് കോടികൾ! നുണപ്രചാരണം പൊളിച്ചടുക്കി മന്ത്രി

English summary
faction in jds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X