കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പുതിയ ഗ്രൂപ്പ്? ആളെ കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍... പ്രതിസന്ധിയില്‍ സുരേന്ദ്രനും കൂട്ടരും

Google Oneindia Malayalam News

തൃശൂര്‍: ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പരസ്യ പ്രതികരണം നടത്തിയിരുന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം തന്നെ തരംതാഴ്ത്തി എന്നാണ് ശോഭ പറയാതെ പറഞ്ഞത്. ഈ വിഷയത്തില്‍ നേതൃത്വത്തിന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞിരുന്നു.

ശോഭ പുറത്തേക്കോ? നേതൃത്വത്തെ ഞെട്ടിച്ച് പരസ്യപ്രതികരണം, വിമർശനം; ഇപ്പോൾ മറുപടിയില്ലെന്ന് സുരേന്ദ്രൻശോഭ പുറത്തേക്കോ? നേതൃത്വത്തെ ഞെട്ടിച്ച് പരസ്യപ്രതികരണം, വിമർശനം; ഇപ്പോൾ മറുപടിയില്ലെന്ന് സുരേന്ദ്രൻ

ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...

ബിജെപിയില്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്യുന്നു എന്ന മട്ടിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടെ കൂട്ടി സമ്മര്‍ദ്ദശക്തിയാകാനാണ് ശോഭയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവഗണന

അവഗണന

പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റതോടെ തനിക്ക് നേരിടേണ്ടി വന്നത് അവഗണനയാണെന്നാണ് ശോഭയുടെ പക്ഷം. ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ, തന്റെ അനുമതിയില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കുകയായിരുന്നു എന്ന് ശോഭ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

ആദ്യമായി

ആദ്യമായി

ആദ്യമായാണ് ശോഭ സുരേന്ദ്രന്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രതികരണം പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തുന്നത്. കീഴ് വഴക്കം ലംഘിച്ചുകൊണ്ടാണ് തന്നെ സംസ്ഥാന തലത്തിലേക്ക് തരംതാഴ്ത്തിയത് എന്നാണ് ശോഭയുടെ പരാതി. ഈ വിഷയം കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നും ശോഭ വ്യക്തമാക്കി.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ്

സംസ്ഥാന ബിജെപിയ്ക്കുള്ളില്‍ നിലവില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന വിഭാഗവും പികെ കൃഷ്ണദാസ് നേതൃത്വം നല്‍കുന്ന മറ്റൊരു വിഭാഗവും. ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് കൂടി ബിജെപിയില്‍ ഉരുത്തിരിയുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

അതൃപ്തിയുള്ളവര്‍

അതൃപ്തിയുള്ളവര്‍

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിറകെ പലമേഖലകളില്‍ നിന്ന് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കുണ്ടായിട്ടുണ്ട് എന്നാണ് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞത്. അവരെ തിരിച്ചെത്തിക്കാന്‍ സുരേന്ദ്രന്‍ ഇടപെടണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ അതൃപ്തിയുള്ളവരെ തനിക്കൊപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ശോഭ സുരേന്ദ്രന്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഴുപ്പലക്കാനില്ല

വിഴുപ്പലക്കാനില്ല

തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നാണ് ശോഭ കഴിഞ്ഞ ദിവസം പറഞ്ഞത്. അതോടൊപ്പം ആരുടേയും വിഴുപ്പലക്കാനും താന്‍ ഇല്ലെന്നും പറഞ്ഞു. പൊതുരംഗത്ത് തുടരുമെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ശോഭ പ്രതികരിച്ചിട്ടില്ല. മാസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ ഒന്നും ശോഭയുടെ സാന്നിധ്യവും ഇല്ല.

പ്രതിസന്ധിയില്‍ സുരേന്ദ്രന്‍

പ്രതിസന്ധിയില്‍ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്റെ നിലപാടില്‍ ഏറ്റവും അധികം പ്രതിസന്ധി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ശോഭയുടെ ആക്ഷേപത്തെ കുറിച്ച് പ്രതികരിക്കാന്‍ കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. വി മുരളീധരന്‍ പക്ഷത്തെ ശക്തനാണ് കെ സുരേന്ദ്രന്‍.

ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല

ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല

ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ് അവയെന്നും അതേകുറിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.

അവഗണനയുടെ ആഴം

അവഗണനയുടെ ആഴം

പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷയായേക്കും എന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദേശീയ നിര്‍വ്വാഹകസമിതി അംഗമായിരുന്നു ശോഭ സുരേന്ദ്രന്‍. എന്നാല്‍ സംസ്ഥാന അധ്യക്ഷനായത് മുരളീധരപക്ഷത്തെ കെ സുരേന്ദ്രനും. പിന്നീട് ദേശീയ പുന:സംഘടനയിലും ശോഭ സുരേന്ദ്രന്‍ പൂര്‍ണമായും തഴയപ്പെട്ടു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷയാക്കിയേക്കും എന്നതും വെള്ളത്തിൽ വരച്ച വരപോലെ ആയി.

ശോഭയില്ലെങ്കിലും

ശോഭയില്ലെങ്കിലും

ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് നയിച്ചില്ലെങ്കിലും പ്രശ്‌നമൊന്നും ഇല്ലെന്നതായിരുന്നു വി മുരളീധരന്‍ പക്ഷത്തിന്റെ നിലപാട്. ശോഭ സജീവമാകാതിരുന്നിട്ടും പാര്‍ട്ടി ഒരു പ്രതിസന്ധിയും നേരിട്ടിട്ടില്ല എന്ന് മുരളീധര വിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Recommended Video

cmsvideo
Shobha Surendran Against BJP Leadership | Oneindia Malayalam
വിഭാഗീയത പുറത്ത് വിടുന്നത്

വിഭാഗീയത പുറത്ത് വിടുന്നത്

ബിജെപി വിഭാഗീയത കേരളത്തില്‍ മുമ്പും രൂക്ഷമായിരുന്നു. കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് വന്നതും ഇതേ വിഭാഗീയതയുടെ ഭാഗമായിട്ടാണെന്ന് ആരോപണമുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരുടെ പേര് ഉയര്‍ന്നുവന്നതും വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനം പുറത്ത് വന്നതും വിഭാഗീയതയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Factionalism sores in BJP, Sobha Surendran to form new group with unsatisfied - Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X