കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണുഗോപാലിനെ മുന്നില്‍ നിര്‍ത്തി കളിച്ച് ഉമ്മന്‍ചാണ്ടി; പ്രതിരോധിക്കാന്‍ എംപിമാരുടെ പുതിയ ഗ്രൂപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ട് എംപിമാര്‍ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നത് കോണ്‍ഗ്രസില്‍ വലിയ ഉള്‍പ്പോരിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍ എന്നിങ്ങനെ അഞ്ചോളം എംപിമാരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് ശ്രമം നടത്തുന്നത്. എന്നാല്‍ ഇതിന് തടയിട്ടുകൊണ്ട് ഗ്രൂപ്പിന് അധീതമായി വലിയൊരു വിഭാഗം മറുവശത്തും നിലയുറപ്പിക്കുന്നുണ്ട്. ഇതോടെയാണ് ഉള്‍പ്പോര് പുതിയ തലത്തിലേക്ക് കടന്നത്.

ലക്ഷ്യം കെസി വേണുഗോപാല്‍

ലക്ഷ്യം കെസി വേണുഗോപാല്‍

എംപിമാര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത് കെ സി വേണുഗോപാലിനെ ഉന്നമിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എംപിമാര്‍ മടങ്ങി വരുന്നതിനെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. തന്‍റെ വികാരം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ

മുല്ലപ്പള്ളിയുടെ അഭിപ്രായത്തോടൊപ്പം ദേശീയ നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനമുള്ള കെസി വേണുഗോപാലും തങ്ങളുടെ നീക്കങ്ങല്‍ക്ക് തടയിടുമെന്നാണ് എംപിമാര്‍ വിലയിരുത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് കെസി വേണുഗോപാലിന്‍റെ നീക്കങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു.

രമേശ് ചെന്നിത്തലയ്ക്കും

രമേശ് ചെന്നിത്തലയ്ക്കും

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രത്യേക താല്‍പര്യമുള്ളവര്‍ ആരും ഇല്ലെന്നുള്ളതും ഇവരുടെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു. അഭിപ്രായം പരസ്യമാക്കിയില്ലെങ്കിലും രമേശ് ചെന്നിത്തലയ്ക്കും എംപിമാരുടെ മടങ്ങി വരവിനോട് താല്‍പര്യമില്ല. കയ്പമംഗലം ലക്ഷ്യമാക്കിയുള്ള ടിഎന്‍ പ്രതാപന്‍റെ നീക്കങ്ങള്‍ക്ക് ചെന്നിത്തല ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പുതിയൊരു ഗ്രൂപ്പ്

പുതിയൊരു ഗ്രൂപ്പ്

ഇതോടെയാണ് നിലവിലെ ഗ്രൂപ് സമവാക്യത്തില്‍ നിന്നും വ്യത്യസ്തമായ പുതിയൊരു ഗ്രൂപ്പായി നില്‍ക്കാന്‍ എംപിമാര്‍ തീരുമാനിച്ചത്. ശശി തരൂര്‍, കെ സുധാകരന്‍, കെ മുരളീധരന്‍,അടൂര്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ടിഎന്‍ പ്രതാപനും എ ഗ്രൂപ്പില്‍ ഇടഞ്ഞ് നില്‍ക്കുന്ന ബെന്നി ബഹനാനും ഇവരുടെ കുടേ ചേര്‍ന്നേക്കും.

ദേശീയതലത്തില്‍

ദേശീയതലത്തില്‍

കെ സി വേണുഗോപാനെതിരെ ദേശീയതലത്തില്‍ തന്നെ ചില നീക്കങ്ങല്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് കേരളത്തിലെ നീക്കങ്ങളെന്ന് കരുതുന്നവരും ഉണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവര്‍ നേരത്തെ തന്നെ കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു.

ഗ്രൂപ്പില്ലാത്ത പിന്തുണ

ഗ്രൂപ്പില്ലാത്ത പിന്തുണ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമാണ് കെസി വേണുഗോപാലിന് ഉള്ളത്. നിലവില്‍ കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് കണ്ടാണ് ഈ പിന്തുണ.

ദേശീയതലത്തില്‍ ശക്തന്‍

ദേശീയതലത്തില്‍ ശക്തന്‍

ഈ സാഹചര്യത്തില്‍ കെസി വേണുഗോപാലിനെ ഉപയോഗിച്ച് കേരളത്തിലേക്ക് മടങ്ങാനുള്ള എംപി മാരുടെ നീക്കത്തിന് കേന്ദ്രത്തില്‍ തന്നെ തടയിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ദേശീയതലത്തില്‍ ശക്തനായി മാറിയ കെ സി വേണുഗോപാലിനെ പിണക്കാതെ ഒപ്പം നിര്‍ത്തുന്നതാണ് തങ്ങള്‍ക്ക് ഗുണകരമാവുക എന്ന് കണ്ടാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കരുക്കള്‍ നീക്കുന്നത്.

കെസി വേണുഗോപാലിനും താല്‍പര്യം

കെസി വേണുഗോപാലിനും താല്‍പര്യം

നിലവില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെസി വേണുഗോപാലിനും താല്‍പര്യം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗാന്ധി കുടുംബം കഴിഞ്ഞാല്‍ പ്രധാനിയാകാനാണ് കെ സി വേണുഗോപാല്‍ കരുക്കള്‍ നീക്കുന്നതെന്നാണ് വിരുദ്ധ വിഭാഗത്തിന്‍റെ വിലയിരുത്തല്‍. കപില്‍ സിബലും, ഗുലാംനബി ആസാദും ഇത് മുന്നില്‍ കാണുന്നുണ്ട്.

കണ്ണൂരില്‍

കണ്ണൂരില്‍

കെ സുധാകരന്‍, കെ മുരളീധരന്‍, എംകെ രാഘവന്‍ എന്നിവര്‍ നല്‍കിയ പട്ടിക കെ പി സി സി പുനഃസംഘടനയില്‍ പരിഗണിച്ചിട്ടില്ലെന്ന ആക്ഷേപം ഉണ്ട്. കെ സുധാകരന്‍റെ നോമികളെ പരിഗണിക്കാതെ, കെസി വേണുഗോപാല്‍ നിര്‍ദേശിച്ച നാല് പേര്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം നേടിയത് കണ്ണൂരില്‍ നേരത്തെ തന്നെയുള്ള ശീതസമരം ശക്തമാക്കുകയാണ്.

കെ മുരളീധരന്‍

കെ മുരളീധരന്‍

ഐ ഗ്രൂപ്പിന്റെ പേരില്‍ കെ സി വേണുഗോപാല്‍ കണ്ണൂരില്‍ ഗ്രൂപ്പ് ശക്തപ്പെടുത്തുകയാണെന്നാണ് കെ സുധാകരനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടെ കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിട്ടതും കെസി വേണുഗോപാലാണെന്ന ആരോപണം ഉണ്ട്.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

English summary
Factionalism thickens in congress: leaders want to block kc venugopal's entry in kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X