നിയമനം നേരത്തേ കഴിഞ്ഞ തസ്തികയിലേക്കോ നിങ്ങള്‍ പിഎസ്‌സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്..?
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ നടത്തിപ്പിലെഅപാകങ്ങള്‍ പുറത്തുവരുന്നു. ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചും സ്വപ്‌നങ്ങള്‍ കണ്ടും എഴുതുന്ന പിഎസ്‌സി പരീക്ഷ തട്ടിപ്പായാലോ.. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്.
ഒക്ടോബര്‍ 27ന് പിഎസ്‌സി നടത്തിയ ഇംഗ്ലീഷ് ലക്ചര്‍ഷിപ് പരീഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ദ്യോഗാര്‍ഥികള്‍ നടത്തിയ വാര്‍ത്താകുറിപ്പാണ് ഏറ്റവും സുതാര്യമെന്നും വിശ്വസ്തമെന്നും നാം കരുതിയിരുന്ന പിഎസ്‌സി പരീക്ഷയെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി നടത്തിയ പരീക്ഷ സുതാര്യമായിരുന്നില്ല എന്നാണ് പരാതി. 75 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പരീക്ഷ പലതവണ മുടങ്ങി എന്നും ആരോപണമുണ്ട്. അതും ചോദ്യപേപ്പര്‍ കൊടുത്തശേഷം.
പരീക്ഷ എഴുതിയ ഒരു ഉദ്ദ്യോഗാര്‍ഥിയുടെ അനുഭവത്തിലേക്ക്
'ഞാന്‍ പരീക്ഷ എഴുതിയത് എറണാകുളത്തെ സെന്ററിലാണ്. ഞങ്ങള്‍ രണ്ട് ബാച്ചുകളുണ്ടായിരുന്നു പരീക്ഷ എഴുതാന്‍. ആദ്യ ബാച്ച് 10 മണിക്കും രണ്ടാമത്തേത് 12.15നുമായിരുന്നു പരീക്ഷാ സമയം. ആദ്യം ഉദ്ദ്യോഗാര്‍ഥികളെ നിര്‍ദ്ദേശങ്ങള്‍ പഠിപ്പിക്കുന്നതിനായി അഞ്ചാമത്തെ നിലയിലേക്ക് കൊണ്ടുപോയി. എന്നിട്ട് ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്ന നാലാമത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പരീക്ഷ ഹാളില്‍ ഫോണ്‍ ഓഫാക്കിവയ്ക്കാന്‍ പരീക്ഷയില്‍ മേല്‍നോട്ടം വഹിക്കുന്ന ആള്‍ നിര്‍ദേശിച്ചു. 11 മണിക്കാണ് ആദ്യ ബാച്ചിന് പരീക്ഷ തുടങ്ങിയത്. 12.15ന് പരീക്ഷ അവസാനിച്ചു. അതിനിടയില്‍ പല കംമ്പ്യൂട്ടറുകളും കേടായി. പരീക്ഷ അവസാനിച്ച് ഞാന്‍ പുറത്തിറങ്ങുമ്പോഴും കേടായ കംമ്പ്യൂട്ടര്‍ ശരിയാക്കി ചില ഉദ്ദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്നതേ ഉണ്ടായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ അടുത്ത പരീക്ഷ 45 മിനിറ്റ് താമസിച്ച് 1 മണിക്കാണ് നടത്താന്‍ തീരുമാനിച്ചത്. ആ സമയമത്രയും അവര്‍ക്കവരുടെ ഫോണ്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തയസ്സവും ഉണ്ടായില്ല.'

ഇങ്ങനെ പോകുന്നു അനുഭവം. ഇനി പിഎസ്‌സിക്കുനേരെ ഉദ്ദ്യോഗാര്‍ഥി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്
1. ആദ്യ ബാച്ച് 12.15ന് പരീക്ഷ കഴിഞ്ഞിറങ്ങിയാല്‍ അടുത്ത ബാച്ചിന് പരീക്ഷ 1 മണിക്കാണ് അതിനിടയില്‍ ചോദ്യപേപ്പര്‍ കൈമാറാനും അവയുടെ ഉത്തരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റില്‍ തിരയാനും 45 മിനിറ്റ് അധികം ലഭിക്കുന്നു
2. പരീക്ഷ ഹാളില്‍ പെന്‍ ക്യാമറ, ബട്ടണ്‍ ക്യാമറ, വാച്ച് ക്യാമറ തുടങ്ങിയവ തടയാനുള്ള യാതൊരു സംവിധാനവും ഇല്ല. സിസിടിവി ക്യാമറയില്‍ ഇവയൊന്നും കണ്ടെത്താനുമാകില്ല. കൂടാതെ ആദ്യം കൊണ്ടുപോയ അഞ്ചാമത്തെ നിലയില്‍ ഫോണ്‍ നിരോധിച്ചിട്ടുമില്ല.
നിലവിലെ പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തെണമെന്നാണ് ഉദ്ദ്യോഗാര്‍ഥികളുടെ ആവശ്യം. പിഎസ്‌സി പരീക്ഷയില്‍ കണ്ണും നട്ടിരിക്കുന്ന ഉദ്ദ്യോഗാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തരുത്.












Click it and Unblock the Notifications