• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. മലയന്‍ കുഞ്ഞ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ട കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് ഫഹദ് ഫാസിലിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സെറ്റിട്ട വീടിന് മുകളില്‍ നിന്നും ഫഹദ് ഫാസില്‍ താഴേക്ക് വീഴുകയായിരുന്നു. പരിക്കറ്റേ താരത്തിനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ഫഹദ് ഫാസിലിന് പരിക്ക്

ഫഹദ് ഫാസിലിന് പരിക്ക്

വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് മലയന്‍ കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടത്തെ തുടര്‍ന്ന് ചിത്രീകരണത്തിന് അണിയറ പ്രവര്‍ത്തകര്‍ ഇടവേള നല്‍കി.

മലയന്‍ കുഞ്ഞ്

മലയന്‍ കുഞ്ഞ്

ഫഹദ് ഫാസില്‍ തിരിച്ചെത്തിയതിന് ശേഷമായിരിക്കും ചിത്രീകരണം പുനഃരാരംഭിക്കുക. ഫഹദ് നായകനാവുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകനും അദ്ദേഹത്തിന്‍റെ പിതാവുമായ ഫാസിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

ഈരാറ്റുപേട്ട, പൂഞ്ഞാർ

ഈരാറ്റുപേട്ട, പൂഞ്ഞാർ

ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻ.ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതിന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. അതീജീവനം പ്രമേയമാക്കിയുള്ള ചിത്രമാണ് മലയന്‍ കുഞ്ഞ്. പ്രകൃതി ദുരന്തമാണ് കഥാവിഷയം. സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ അണിയറയില്‍

ചിത്രത്തിന്‍റെ അണിയറയില്‍

മേക്കബ് രഞ്ജിത് അമ്പാടിയും വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണനും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. തിയേറ്റര്‍ റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസിനും

ടൊവിനോ തോമസിനും

നേരത്തെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിനും പരിക്കേറ്റിരുന്നു. കള എന്ന ചിത്രത്തിന് വേണ്ടി ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിക്കുയും പിന്നീട് സുഖം പ്രാപിക്കുകയുമായിരുന്നു.

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

cmsvideo
  ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും | Filmibeat Malayalam

  English summary
  fahadh faasil injured while malayankunju movie shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X