വിഡി സതീശനെ പുകഴ്ത്തി ഫഹദ് ഫാസിൽ; രണ്ട് പേരും നല്ല നടൻമാർ എന്ന് കമൻ്റുകൾ
എറണാകുളം: മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ച് നടൻ ഫഹദ് ഫാസിൽ. മുഖ്യമന്ത്രി എല്ലാവരുടെയും സ്വന്തമാണെന്നും അദ്ദേഹത്തെ കാണുമ്പോഴെല്ലാം വളരെ ഊർജമാണെന്നും നടൻ പറഞ്ഞു. എറണാകുളത്ത് നടന്ന പ്ലാറ്റിനം ജൂബിലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
' ഓരോ പ്രാവശ്യം അദ്ദേഹത്തെ കാണുമ്പോഴും അദ്ദേഹം തരുന്ന ഊർജ്ജം അത് ഞാൻ അഭിനയിച്ച സിനിമ ആയാലും നിർമ്മിച്ച സിനിമ ആയാലും അദ്ദേഹം തരുന്ന ഫീഡ്ബാക്ക് അത് ഒരു ഭയങ്കര പോസിറ്റീവ് നോട്ടിലാണ്. ഉമാ തോമസ് മാഡത്തിൻ്റെ ഒരു ഫങ്ഷനിലാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. ഏതാണ്ട് രണ്ടു വർഷമായി. അന്ന് സാർ ആവേശത്തെ പറ്റി സംസാരിച്ചു. സിനിമ ഇഷ്ടപ്പെടുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വളരെ ശക്തിയും സന്തോഷവും തരുന്ന ഒരു കാര്യമാണ് 'ഗവർണൻസ് വിത് എംപതി'. അത് ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിലും ഒരു മാതൃക ആവട്ടെ എന്ന് ആശംസിക്കുകയാണ്',ഫഹദ് പറഞ്ഞു.
അതേസമയം ഫഹദിൻ്റെ വീഡിയോക്ക് താഴെ താരത്തെ പരിഹസിച്ചും വിമർശിച്ചും ചിലർ കമൻ്റുമായി എത്തി. രണ്ട് പേരും നല്ല നടൻമാരാണെന്ന് മനസിലായി എന്നായിരുന്നു ചിലരുടെ പരിഹാസം. 'പരിപാടിക്ക് വിളിച്ചു മുഖ്യൻ അടുത്തുണ്ടെങ്കിൽ ആരായാലും ഇത് തന്നെ അല്ലേ പറയുക. പിണറായി ആയപ്പോൾ അന്ന് മൂപ്പരെ പൊക്കി പറഞ്ഞു. ഗോപാലകൃഷ്ണനെ മമ്മൂക്ക പോലും പുകഴ്ത്തി പറഞ്ഞില്ലേ. പിന്നെ ഇതൊക്കെ എന്ത്', എന്നായിരുന്നു മറ്റൊരു കമൻ്റ്.
ചില കമൻ്റുകൾ ഇങ്ങനെ
'അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ഭാഗ്യം കിട്ടിയ കുറേ ആളുകൾ ഉണ്ട് കേരള നാട്ടിൽ. അസാധാരണമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നവർ ,ആശുപത്രിയിൽ ചെന്നാൽ മരുന്ന് ഇല്ലാതെ ബുദ്ധിമുട്ടുന്നവർ, പ്രവാസി പെൻഷൻ കിട്ടാത്തത് മൂലം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നവർ, കിടപ്പാടം നഷ്ടപ്പെട്ടവർ അങ്ങനെ ഒത്തിരി ആളുകൾ ഈ ആറുമാസത്തിനിടയിൽ ഉണ്ടായിട്ടുണ്ട്', ഒരാൾ കുറിച്ചു.
'പാണക്കാർക്കും ബിസിനെസ്സുകാർക്കും VD സവർക്കർ പൊളിയാണ്. പാവപ്പെട്ടവരുടെ അവസ്ഥ നാട്ടിൽ ഇറങ്ങി അന്വേഷിച്ച അറിയാം'
'എന്തോന്ന് ഊർജ്ജമാണ് നുണ പറയാനുള്ള ഊർജ്ജമോ... ശരിക്കും സിനമയിലെ പോലെ തന്നെ ഡയലോഗും കൊള്ളാം.. അഭിനയവും കൊള്ളാം'.
ഇങ്ങനെ പോകുന്നു കമൻ്റുകൾ.


Click it and Unblock the Notifications
