ഷെയിനിന് എഡിറ്റ് ചെയ്ത ഭാഗം കാണണം: വഴിയിലുപേക്ഷിക്കാന്‍ നോക്കി ഫഹദ്, പൂർണ്ണമായി ഉപേക്ഷിച്ച് നിവിന്‍
ചില യുവതാരങ്ങള്‍ സിനിമ മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ വലിയ വിമർശനമായിരുന്നു കഴിഞ്ഞ ദിവസം ഫെഫ്ക ഭാരവാഹികള്‍ പത്രസമ്മേളനത്തിലൂടെ നടത്തിയത്. ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ താരങ്ങളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇനിയും ആവർത്തിച്ചാല്‍ ശക്തമായ നടപടികളിലേക്ക് പോവുമെന്നും ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏതൊക്കെ താരങ്ങള്‍ക്കെതിരെയാണ് പരാതിയെന്ന് വ്യക്തമാക്കാന്‍ ബി ഉണ്ണികൃഷ്ണന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഷെയിന് നിഗം തുടങ്ങിയവർക്കെതിരെയാണ് നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചതെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ആർഡിഎക്സ് ഷൂട്ടിങ് സമയത്ത് ഷെയിന് നിഗത്തിന്റെ ഭാഗത്ത് നിന്നും വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഫഹദിനെതിരേയും നിവിന്‍ പോളിക്കെതിരേയും നിർമ്മാതാക്കളും സംവിധായകരും നേരത്തെ തന്നെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും. ചിത്രം ഉടന്‍ തന്നെ പുറത്ത് വരും. എന്നാല്‍ മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷൂട്ടിങ് പകുതി വഴിയില്‍ എത്തിയപ്പോള്‍ ഫഹദ് ചിത്രത്തില്‍ പിന്മാറാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പിന്നീട് ഫെഫ്കയുടെ ഉള്‍പ്പടേയുള്ള ഇടപെടലിനെ തുടർന്നാണ് ഫഹദ് ചിത്രം പൂർത്തിയാക്കാന്‍ തയ്യാറായത്.
ഒരേസമയം നിരവധി സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നതായിരുന്നു ഫഹദിന്റെ അന്നത്തെ പ്രശ്നം. ഇതുകൊണ്ട് തന്നെ ഷൂട്ടിങ് സൈറ്റുകളില്‍ കൃത്യമായി എത്താനും സാധിക്കുന്നില്ല. എന്നാല്‍ അടുത്തിടെ ഇക്കാര്യത്തില്‍ ഫഹദ് ഏറെ മെച്ചപ്പെട്ടെന്നും സിനിമാ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. നേരത്തെ ജഗതി ശ്രീകുമാർ ഉള്‍പ്പടേയുള്ള താരങ്ങള്‍ ഒരേ ദിവസം തന്നെ ഒന്നില്‍ അധികം ചിത്രങ്ങളില്‍ അഭിനയിക്കുന്നത് പതിവായിരുന്നു. ന്നാൽ അക്കാര്യങ്ങൾ അവർ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളുടെ സംവിധായകരേയും അറിയിക്കുകയും അതിന് അനുസരിച്ച് ഷെഡ്യൂൾ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് നിർമ്മാതാക്കളെ ഉദ്ധരിച്ച ദ ഫോർത്ത് റിപ്പോർട്ട് ചെയ്യുന്നത്.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും

ഇപ്പോള്‍ അഭിനേതാക്കള്‍ ഒരേ സമയം തന്നെ ഒന്നില്‍ അധികം സിനിമകള്‍ ഏറ്റെടുക്കുകയും അവർത്ത് തോന്നുന്ന സമയത്ത് സെറ്റില്‍ എത്തുകയും ചെയ്യുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും നിർമ്മാതാക്കള്‍ വ്യക്തമാക്കുന്നു. കരാർ ഉറപ്പിച്ചതിന് ശേഷം മാത്രമല്ല, ഷൂട്ടിങ് തുടങ്ങിയ ചിത്രത്തില്‍ നിന്ന് വരെ ചില താരങ്ങള്‍ യാതൊരു മടിയും കൂടാതെ പിന്മാറുന്നു. ഇത്തരം പരാതിയുള്ള നിവിന്‍ പോളിക്കെതിരായിട്ടാണ്. ചിത്രീകരണം തുടങ്ങിയതിന് ശേഷമായിരുന്നു ഈ ചിത്രത്തില്‍ നിന്നുള്ള നിവിന്റെ പിന്മാറ്റം. ഇതേ തുടർന്ന് പുതിയ സംഘത്തെ വെച്ച് ആദ്യം മുതല്‍ ചിത്രീകരണം നടത്തേണ്ടി വന്നു.
വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് നിന്നും വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് വിലക്ക് അടക്കം നേരിടേണ്ടി വന്നപ്പോള്‍ സിനിമ സംഘടനങ്ങള്‍ തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഷെയിന്‍ വീണ്ടും പ്രശ്നമുണ്ടാക്കിയെന്നാണ് വാർത്ത. ചിത്രത്തില്‍ തനിക്ക് പ്രാധ്യനം കുറയുന്നുണ്ടോ എന്നതായിരുന്നു ഷെയിനിന്റെ പ്രശ്നം. നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ അടക്കം കാണണമെന്നായിരുന്നു ഷെയിനിന്റെ ആവശ്യം. ഇതേ തുടർന്നാണ് നിർമ്മാതാക്കള്‍ ഫെഫ്കയില്‍ പരാതിയുമായി എത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളുടെ ഡബ്ബിംഗ് സമയത്ത് പൂർത്തിയാക്കില്ലെന്നതും സിനിമ മേഖലയിലെ അണിയറ പ്രവർത്തകർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ചർച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മാത്രം നിസ്സഹകരണം ഉള്‍പ്പടേയുള്ള കടുത്ത നിലപാടിലേക്ക് പോവുമെന്നും ഫെഫ്ക വ്യക്തമാക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications