തോൽവി വലിയ തിരിച്ചറിവാകണം,ജനപ്രതിനിധികൾ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം;ഹൈബി ഈഡൻ
തിരുവനന്തപുരം; തിരഞ്ഞെടുപ്പ് തോൽവി നേതാക്കൾക്കും പ്രവർത്തകർക്കും ഒരു വലിയ തിരിച്ചറിവാകണമെന്ന് ഹൈബി ഈഡൻ എംപി. വർഗീയ ഫാസിസ്റ്റുകളായ ബി.ജെ.പിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് നമ്മളാണ്.കോൺഗ്രസ് ഒരു പാർട്ടി മാത്രമല്ല. അതൊരു സംസ്ക്കാരം കൂടിയാണ്. നമുക്ക് തിരിച്ചു വന്നേ മതിയാവൂ. സംഘടന ശക്തിപ്പെടണം. ജനപ്രതിനിധികൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. തളരാതെ നമുക്ക് സധൈര്യം മുന്നോട്ട് പോകാം, ഫേസ്ബുക്കിൽ ഹൈബി കുറിച്ചു.പോസ്റ്റ് വായിക്കാം
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ജനവിധി മാനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കും സർക്കാരിനും അഭിനന്ദനങ്ങൾ.
കഴിഞ്ഞ 5 വർഷക്കാലം ക്രിയാത്മകമായ പ്രതിപക്ഷമായി നിന്ന് ഇടതു മുന്നണി സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനും അതിൽ പലതും തിരുത്തിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ അത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള സംഘടന സംവിധാനം നമുക്കില്ലാതെ പോയി. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരളത്തിലെ മുഴുവൻ നേതാക്കൾക്കും ഞാനുൾപാടെയുള്ള ജനപ്രതിനിധികൾക്കുമുണ്ട്.
ക്രൂരമായ ടി. പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷം കേരളത്തിൽ സി പി ഐ എം ഇനിയുണ്ടാകുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ അവർ അവരുടെ സംഘടനാ മികവ് കൊണ്ട് വലിയ തിരിച്ചു വരവ് നടത്തി. എന്നും ജനപക്ഷത്ത് നിൽക്കുന്ന നമ്മൾക്കോ? അത്തരത്തിൽ ഒരു മുന്നേറ്റം നടത്തുവാൻ സാധിക്കുന്നുമില്ല.
ഈ തോൽവി നേതാക്കൾക്കും പ്രവർത്തകർക്കും ഒരു വലിയ തിരിച്ചറിവാകണം. സത്യത്തിൽ വർഗീയ ഫാസിസ്റ്റുകളായ ബി.ജെ. പിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് നമ്മളാണ്. നിങ്ങൾ ചിന്തിച്ച് നോക്കൂ. കോൺഗ്രസ് ഒരു പാർട്ടി മാത്രമല്ല. അതൊരു സംസ്ക്കാരം കൂടിയാണ്. നമുക്ക് തിരിച്ചു വന്നേ മതിയാവൂ. സംഘടന ശക്തിപ്പെടണം. ജനപ്രതിനിധികൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. തളരാതെ നമുക്ക് സധൈര്യം മുന്നോട്ട് പോകാം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications