കുഞ്ഞാപ്പ കേട്ടില്ലേ...ഫൈസലിന്റെ ആസ്തി!! കൈവശമുള്ള പണം ഇത്രമാത്രം!! ലോണുമുണ്ട്...
നാമനിര്‍ദേശ പത്രികയോടൊപ്പമാണ് ആസ്തി വെളിപ്പെടുത്തിയത്
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് ആവേശത്തിന് തിരികൊളുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് മുമ്പാകെയാണ് ഫൈസല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. തന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ കണക്കും ഫൈസല്‍ ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.

തനിക്കും ഭാര്യക്കും കൂടി ആകെ 13.07 ലക്ഷത്തിന്റെ സ്വത്ത് ഉണ്ടെന്നാണ് ഫൈസല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഫൈസലിന്റെ കൈവശമുള്ളത് 2000 രൂപ മാത്രമാണ്. ഭാര്യയുടെ കൈവശമുള്ളത് 1000 രൂപയും.

ഫൈസലിന് 1,200 രൂപയുടെ ബാങ്ക് നിക്ഷേപമാണുള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടപ്പാള്‍ ശാഖയിലാണ് ഈ തുകയുള്ളത്. സ്വന്തം പേരില്‍ 3,06,862 രൂപയുടെ എല്‍ഐസി പോളിസി ഫൈസലിന്റെ പേരിലുണ്ട്.

15,000 രൂപ വില മതിക്കുന്ന 2006 മോഡല്‍ മോട്ടോര്‍ സൈക്കിളും നാലു ലക്ഷം രൂപ വില കണക്കാക്കുന്ന 2012 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറും തനിക്കുണ്ടെന്ന് ഫൈസല്‍ വെളിപ്പെടുത്തി.

ഭാര്യയുടെ കൈവശം 240 ഗ്രാം സ്വര്ണാഭരണമാണുള്ളത്. സ്വന്തം പേരില്‍ 7,25,062 രൂപയുടെയും ഭാര്യയുടെ പേരില്‍ 6,45,550 രൂപയുടെയും സ്വത്തുക്കളുണ്ടെന്നു രേഖയില്‍ പറയുന്നു. മറ്റെവിടെയും തന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയോ വീടോ മറ്റു വസ്തുക്കളോ ഇല്ലെന്നും ഫൈസല്‍ അറിയിച്ചു 60,000 രൂപയുടെ ബാങ്ക് ലോണ്‍ തനിക്കുണ്ടെന്ന് ഫൈസല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് 100 ശതമാനവും തനിക്കു ആത്മവിശ്വാസമുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം ഫൈസല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പ്രായമോ സീനിയോറിറ്റിയോ അല്ല കാര്യമെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. 1.71 കോടി വിലമതിക്കുന്ന സ്ഥലവും അദ്ദേഹത്തിന്റെ പേരിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയാണ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി രേഖകളിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞാലിക്കുട്ടിയേക്കാള്‍ ആസ്തിയുള്ളത് ഭാര്യ കുല്‍സുവിനാണ്. ഭാര്യയുടെ കൈവശം 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. 106 പവന് സ്വര്‍ണവും ഇവരുടെ കൈവശമുണ്ട്. 10.16 ലക്ഷം രൂപയാണ് കുല്സുവിന്റെ വാര്‍ഷിക വരുമാനം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications