മതം മാറിയ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പൂല്ലൂണി സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബാബുവിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പൂല്ലൂണി സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബാബുവിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഗൂഢാലോടന നടത്തിയ എട്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാം മതം സ്വീകരിച്ച പുല്ലാണി ഫൈസല്‍ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിക്കുന്നതിന്റെ തലേദിവസമായ നവംബര്‍ 19 നാണ് കൊല്ലപ്പെട്ടത്. ഫൈസലിന് പിന്നാലെ കുടുബാംഗത്തിലെ കൂടുതല്‍ പേര്‍ മതം മാറി ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്ന് നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളുള്ളതിനാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബാബുവാണ് ഫൈസലിനെ തലയ്ക്കു പിന്നില്‍ വെട്ടിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നയാള്‍ കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ പിന്നില്‍ സഹോദരി ഭര്‍ത്താവിനെ സംശയിക്കുന്നതായി അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. എട്ട് മാസം മുമ്പാണ് ഫൈസല്‍ ഗള്‍ഫില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ചത്. ഫൈസലിനൊപ്പം ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തിലെ കൂടുതല്‍ പേര്‍ മതംമാറുന്നത് തടയാനായാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ഫൈസല്‍ മരിച്ചതിന് ശേഷം അമ്മ മീനാക്ഷിയും ഇസ്ലാം മതം സ്വീകരിച്ചു. ഫെസലിന്റെ സഹോദരീ ഭര്‍ത്താവുള്‍പ്പടെ എട്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പ്രതിയെ ചൊവ്വാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications