Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈസല്‍ ഇ കൊട്ടിക്കോളന് പിവി സാമി സ്മാരക പുരസ്‌കാരം

കോഴിക്കോട്: കെഇഎഫ് ഹോള്‍ഡിംഗിസിന്റെയും ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്റെയും സ്ഥാപക ചെയര്‍മാനായ ഫൈസല്‍ ഇ. കൊട്ടിക്കോളന് വ്യവസായ രംഗത്തേയും മാനുഷികപ്രവര്‍ത്തനങ്ങളിലേയും സംഭാവനകള്‍ക്കുള്ള 2016ലെ പി.വി.സാമി സ്മാരക പുരസ്‌കാരം കൈമാറി. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു.

എം.പിമാരായ എം.പി. വീരേന്ദ്രകുമാര്‍, എം.കെ.രാഘവന്‍, പിവി അബ്ദുല്‍ വഹാബ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സ്ഥാപകനായ പി.വി.സാമിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ഓരോ വര്‍ഷവും വ്യത്യസ്ത മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ് സമ്മാനിക്കുന്നത്. മാതൃഭൂമി എം.ഡിയും ചെയര്‍മാനും എംപിയുമായ എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ.ഡോ.സി.കെ.രാമചന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനായി ഫൈസല്‍ ഇ. കൊട്ടിക്കൊളനെ തിരഞ്ഞെടുത്തത്.

ആധുനിക അടിസ്ഥാനസൗകര്യങ്ങളിലെ നൂതന കാഴ്ചപ്പാടുകളും കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ കര്‍ക്കശമായ വികസന പ്രവര്‍ത്തനങ്ങളുമാണ് ഫൈസലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സമൂഹത്തില്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ ആരോഗ്യപരിരക്ഷാ മേഖലകളില്‍, അനുകൂലമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടാണ് തന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നതെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഫൈസല്‍ പറഞ്ഞു.

faizale-kottikollon

ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നതിലൂടെ താന്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും തന്റെ വിശ്വാസത്തേയും പ്രയത്‌നങ്ങളേയും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും വ്യത്യസ്ത സമൂഹങ്ങളില്‍ ചിലതരത്തിലെങ്കിലും അനുകൂല പ്രതികരണമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് തങ്ങളാലാവും വിധം സേവനം തിരികെ നല്‍കാന്‍ താനും ഭാര്യ ഷബാനയും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അടിസ്ഥാനസൗകര്യവികസന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് കൃഷ്ണഗിരിയില്‍ 650 കോടി രൂപ മുടക്കി ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കെഇഎഫ് ഇന്‍ഫ്ര വണ്‍ എന്ന പേരില്‍, ഫൈസല്‍, ഇന്‍ഫ്രാ പാര്‍ക്കില്‍ നിക്ഷേപം നടത്തിയത്. ഓട്ടോമോട്ടീവ് ബിസിനസ് പോലെ കംപോണന്റ് ബേസ് മോഡുലാര്‍ ഫോര്‍മാറ്റിലേക്ക് ഇന്‍ഡ്യയിലെ നിര്‍മാണമേഖലയെ മാറ്റിത്തീര്‍ക്കുന്നതിനായി ലോകത്ത് ലഭ്യമായി ആധുനിക സാങ്കേതികവിദ്യകളാണ് കെഇഎഫ് ഇന്‍ഫ്ര (കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിഭാഗം) ഉപയോഗിക്കുന്നത്.

നിര്‍മാണത്തിലെ ഈ നൂതനരീതിയിലൂടെ പരമ്പരാഗത നിര്‍മാണരീതികളേക്കാള്‍ 50 ശതമാനം വേഗതയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കെഇഎഫിന് കഴിയുന്നുണ്ട്. ഇത് വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷാ രംഗങ്ങളില്‍ കൂടുതല്‍ പ്രയോജനകരമാകുന്നതിലൂടെ ഇന്ത്യയുടെ വളര്‍ച്ചയില്‍ അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. 2007ല്‍ ഭാര്യ ഷബാന ഫൈസലുമായി ചേര്‍ന്ന് ആരംഭിച്ച ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനെ തടസ്സമില്ലാതെ പിന്തുണയ്ക്കുംവിധത്തിലാണ് ഫൈസല്‍ തന്റെ സ്ഥാപനത്തേയും ജീവനക്കാരേയും നയിക്കുന്നത്.

കേവലം രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച നാല് സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നായി മാറുകയും സ്‌കൂളുകളുടെ നവീകരണത്തിന് മാതൃകാപദ്ധതിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിനെ ആധുനികനിലവാരത്തില്‍ വികസിപ്പിക്കുന്നതിനായി സഹായിച്ചത് ഈ ഫൗണ്ടേഷനായിരുന്നു.

തനിക്കു ലഭിക്കുന്നതില്‍നിന്നൊരു ഭാഗം സമൂഹത്തിനു തിരിച്ചുകൊടുക്കുകയെന്ന ആദര്‍ശത്തിന്റെ ഭാഗമായി കെഇഎഫ് ഫൗണ്ടേഷനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും ചേര്‍ന്ന് കൃഷ്ണഗിരി വില്ലേജിലെ സര്‍ക്കാര്‍ സ്‌കൂളും ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ചു. ഡോ.എപിജെ അബ്ദുള്‍ കലാമിനാണ് ഈ സ്‌കൂള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൃഷ്ണഗിരിയിലേയും സമീപപ്രദേശങ്ങളിലേയും എട്ടു ഗ്രാമങ്ങളില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തനമാണ് ഫൗണ്ടേഷന്‍ നടത്തിവരുന്നത്.

ഗ്രാമീണരുടെ തൊഴില്‍ശേഷിയും ജീവിതശേഷിയും വര്‍ധിപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഗ്രാമത്തിലെ ആരോഗ്യ, മാലിന്യനിര്‍മാര്‍ജ്ജന പരിപാടികളിലും ഫൗണ്ടേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. അതിലെല്ലാമുപരിയായി കെഇഎഫ് ഇന്‍ഫ്രാ വണ്ണിലെ തൊഴിലവസരങ്ങള്‍ക്ക് പ്രാപ്തരാകുംവിധത്തില്‍ പ്രാദേശികതലത്തില്‍ കഴിവുള്ളവരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കാനും തൊഴില്‍ശേഷി വര്‍ധിപ്പിക്കാനും ഫൗണ്ടേഷന്‍ ശ്രമിക്കുന്നു.

ഓഫ്‌സൈറ്റ് നിര്‍മാണത്തിലും ഉല്‍പാദനത്തിലും നിര്‍ണായക ശക്തിയാണ് കെഇഎഫ് ഇന്‍ഫ്ര. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ചെലവുകുറഞ്ഞ ഭവനം എന്നീ രംഗങ്ങളില്‍ മാറ്റത്തിന്റെ ചാലകമാകുകയെന്നതാണ് കമ്പനിയുടെ അഭിലാഷം. മാതൃസ്ഥാപനമായ കെഇഎഫ് ഹോള്‍ഡിംഗ്‌സ് അടിസ്ഥാനസൗകര്യം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ലോഹസങ്കരം, നിക്ഷേപം എന്നിങ്ങനെ വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് ഇവയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 2015ല്‍ അറേബ്യന്‍ ബിസിനസ് 'വിഷനറി ഓഫ് ദി ഇയര്‍' ആയും ബിഎന്‍സി പബ്ലിക്കേഷന്‍സ് 'ഇന്നൊവേഷന്‍ സിഇഒ ഓഫ് ദി ഇയര്‍' ആയും ഫൈസല്‍ ഇ. കൊട്ടൊകൊളോനെ തിരഞ്ഞെടുത്തിരുന്നു.

യുഎഇയിലെ ഉന്നത സ്ഥാനീയരായ 100ഇന്ത്യാക്കാരില്‍ ഒരാളായി ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റും ഫൈസലിനെ അംഗീകരിക്കുകയുണ്ടായി. അറബ് രാജ്യങ്ങളില്‍ ചലനമുണ്ടാക്കാന്‍ കഴിയുന്ന 100 പ്രമുഖ കമ്പനികളൊന്നായി കെഇഎഫ് ഹോള്‍ഡിംഗ്‌സിനെ ഫോര്‍ബ്‌സ് റാങ്ക് ചെയ്തിരുന്നു. പ്രിന്‍സ് ചാള്‍സ് റെസ്‌പോണ്‍സിബിള്‍ ബിസിനസ് നെറ്റ് വര്‍ക്കിനു കീഴിലുള്ള യൂണിലിവര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് അവാര്‍ഡിലെ ആറ് ഫൈനലിസ്റ്റുകളിലൊന്നായി കെഇഎഫ് ഹോള്‍ഡിംഗ്‌സ് സ്ഥാനം പിടിച്ചതും സമീപനാളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+