ചിന്ത ജെറോമിന്റെ പിഎച്ച്ഡി: ആരോപണങ്ങള്‍ പൊളിഞ്ഞു! ജെആര്‍എഫ് ഫെല്ലോഷിപ്പ് എന്നുവരെ കൈപ്പറ്റി?

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവും ആയ ചിന്ത ജോറോമിന് കഴിഞ്ഞ ദിവസം ആയിരുന്നു ഗവേഷണ ബിരുദം ലഭിച്ചത്. ഇത് സംബന്ധിച്ച് ചിന്ത തന്നെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

അതിന് പിറകെ ചിന്തയ്‌ക്കെതിരെ ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ വേതനം കൈപ്പറ്റുമ്പോള്‍ തന്നെ ജെആര്‍എഫ് സ്‌കോളര്‍ഷിപ്പും ചിന്ത കൈപ്പറ്റി എന്നായിരുന്നു ആക്ഷേപം. ഇത് നിയമവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖയും പുറത്ത് വന്നുകഴിഞ്ഞു.

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

1

യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കെ ഗവേഷണം നടത്തി പിഎച്ച്ഡി സ്വന്തമാക്കിയതില്‍ വലിയ പ്രശ്‌നങ്ങളുണ്ട് എന്നാണ് ആക്ഷേപം. ഒന്നല്ല, പല കാരണങ്ങളാണ് ഇതില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നിപ്പിക്കുന്ന ഈ ആരോപണങ്ങള്‍ ഏറെ പ്രചരിക്കുകയും ചെയ്തു.

2

മുഴുവന്‍ സമയ പിഎച്ച്ഡി ചെയ്യുന്ന ആള്‍ മറ്റ് ജോലികള്‍ ഒന്നും ചെയ്യരുത് എന്നാണ് യുജിസിയുടെ ചട്ടം. അങ്ങനെയെങ്കില്‍ ചിന്ത ജെറോം യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കെ എങ്ങനെ ഗവേഷണം നടത്തി എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം. ഇനി പാര്‍ട്ട് ടൈം ഗവേഷക ആണെങ്കില്‍ എങ്ങനെ ജെആര്‍എഫ് ലഭിക്കുമെന്നും ചോദ്യമുണ്ട്. അതിനുള്ള ഉത്തരം പിറകേ വരുന്നുണ്ട്.

3

ജെആര്‍എഫ് (ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്) സ്റ്റൈപ്പൻഡ് കൈപ്പറ്റുന്ന ആള്‍ മറ്റ് വരുമാനങ്ങളൊന്നും കൈപ്പറ്റരുത് എന്നും ചട്ടമുണ്ട്. വരുമാനമുള്ള മറ്റ് ജോലികളൊന്നുമില്ലെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം. അങ്ങനെയെങ്കില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലുള്ള വലിയ ശമ്പളത്തിനൊപ്പം ജെആര്‍എഫ് സ്‌കോളര്‍ഷിപ്പിന്റെ പതിനായിരങ്ങള്‍ കൂടി തട്ടിയെടുത്തില്ലേ എന്നാണ് മറ്റൊരു ആക്ഷേപം.

4

എന്നാല്‍ ഈ ആക്ഷേപങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. ചിന്ത ജെറോം അവിഹിതമായി സ്‌കോളര്‍ഷിപ്പ് തുക നേടുകയോ, ചട്ട വിരുദ്ധമായി ഗവേഷണം നടത്തുകയോ ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ കുറിച്ച് ധാരണയില്ലാതെ പോയതാണ് പ്രശ്‌നമായത്.

5

2011 ല്‍ ആണ് ചിന്താ ജെറോം കേരള സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പിഎച്ച്ഡിയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് 2014 ല്‍ ആണ് ചിന്തയ്ക്ക് ജെആര്‍എഫ് ലഭിക്കുന്നത്. ജെആര്‍എഫ് ലഭിച്ചപ്പോള്‍ നേരത്തേ ചെയ്ത രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് ജെആർഎഫിന്റെ ഫെല്ലോഷിപ്പ് തുക കൈപ്പറ്റിയായിരുന്നു ഗവേഷണം തുടർന്നത്.

6

അടുത്ത സംശയത്തിനും മറുപടിയുണ്ട്. ജെആര്‍എഫിന്റെ അടിസ്ഥാനത്തില്‍ ഗവേഷണം തുടരുന്നതിനിടെ ആണ് 2016 ല്‍ ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കുന്നത്. ഈ ഘട്ടത്തില്‍ ജെആര്‍എഫ് സ്‌കോളര്‍ഷിപ്പ് അവര്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഫുള്‍ ടൈം രജിസ്‌ട്രേഷന്‍ എന്നത് പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ ആക്കിമാറ്റാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കുകയും ചെയ്തു.

7

ചിന്ത ജെറോമിന്റെ അപേക്ഷ കേരള സര്‍വ്വകലാശാല അംഗീകരിച്ചു. 2016 ഒക്ടോബര്‍ മാസം മുതല്‍ ജെആര്‍എഫ് രജിസ്‌ട്രേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ചുരുക്കിപ്പറഞ്ഞാല്‍, യുവജന കമ്മീഷന്‍ അധ്യക്ഷയായതുമുതല്‍ ചിന്ത ജെറോം ജെആര്‍എഫ് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയിട്ടില്ല. ഫെല്ലോഷിപ്പ് തുകയിൽ അഞ്ച് മാസത്തെ കുടിശ്ശിക അവർക്ക് കിട്ടാനും ഉണ്ട്. മാത്രമല്ല, ചിന്തയുടെ അപേക്ഷ പരിഗണിച്ച സര്‍വ്വകലാശാല, ഫുള്‍ടൈം രജിസ്‌ട്രേഷന്‍ പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ ആക്കി മാറ്റുകയും ചെയ്തു.

8

ചിന്ത ജെറോമിന് പിഎച്ച്ഡി ലഭിച്ചു എന്ന വാര്‍ത്തയെ തന്നെ പരിഹസിച്ചുകൊണ്ടായിരുന്നു പലരും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നത്. സര്‍ക്കാരിലെ സ്വാധീനം കൊണ്ട് സംഘടിപ്പിച്ചതാണെന്ന മട്ടിലുള്ള പരിഹാസങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ജെആര്‍എഫോടെ ഗവേഷണം നടത്തുക എന്നത് ഏറെ മികവുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണെന്ന് ഈ മേഖലയുമായി ബന്ധമുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

9

ചിന്ത ജെറോമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആദ്യഘട്ടത്തില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. അക്കാദമിക വിദഗ്ധര്‍ എന്ന രീതിയില്‍ പേരെടുത്ത ചിലര്‍ പോലും ഈ വിവാദം ഏറ്റെടുപിടിച്ചു. എന്നാല്‍ സര്‍വ്വകലാശാല രേഖകള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നതും കേരളം കണ്ടു. ഇപ്പോള്‍ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ചിന്തയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ പോലും സത്യം പുറത്ത് വന്നപ്പോള്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

10

കേരള സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നായിരുന്നു ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയത്. 'നവലിബറല്‍ കാലഘട്ടത്തില്‍ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ ആയിരുന്നു ഗവേഷണം. കേരള സര്‍വ്വകലാശാല പ്രൊ വിസി ഡോ പിപി അജയന്‍ ആയിരുന്നു ഗൈഡ്.

11

എസ്എഫ്‌ഐയിലൂടെ ആയിരുന്നു ചിന്ത ജെറോമിന്റെ രാഷ്ട്രീയ പ്രവേശം . എസ്‌ഐഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു . മികച്ച പ്രാസംഗിക എന്ന നിലയിലും പേരെടുത്തിട്ടുണ്ട് . ഇപ്പോള്‍ ഡിവൈഎഫ്‌ഐയുടെ കേന്ദ്രകമ്മിറ്റി അംഗമാണ് . കേരള സര്‍വ്വകലാഷശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു . കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിട്ടും ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ 'കുട്ടികളുടെ പ്രധാനമന്ത്രി' ആയും തിരഞ്ഞെടുക്കപ്പെട്ടു. 2016 ൽ എൽ‍‍ഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ചിന്ത ജെറോമിനെ യുവജന കമ്മീഷൻ അധ്യക്ഷയായി നിയോ​ഗിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+