കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ രണ്ട് സ്‌കൂളുകളില്‍ ബോംബ് ഭീഷണി..ഭീതിയുടെ മുള്‍മുനയിലായി ജില്ല..!!

കളിയാക്കിയവര്‍ക്ക് എട്ടാം ക്ലാസ്സുകാരന്‍ കൊടുത്ത പണി കേട്ടാല്‍ ഞെട്ടിപ്പോകും.

Google Oneindia Malayalam News

കോട്ടയ്ക്കല്‍: മലപ്പുറത്തെ രണ്ട് സ്‌കൂളുകളില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലായി. എടരിക്കോട് പികെഎംഎച്ച്എസ്, കോട്ടൂര്‍ എകെഎംഎച്ച്എസ് എന്നീ സ്‌കൂളുകളിലാണ് ബോംബ് ഭീഷണിയുണ്ടായത്.

മലപ്പുറം അഗ്നിശമനാ വിഭാഗത്തിനാണ് സ്‌കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് രണ്ട് സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അധ്യാപകര്‍ അടക്കമുള്ളവരെയും ഒഴിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും എത്തി ഇരുസ്‌കൂളുകളിലും വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.വ്യാജബോംബ് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്കൂളുകളില്‍ ക്ലാസ്സുകള്‍ പുനരാരംഭിച്ചു.

bomb

വ്യാജബോംബ് ഭീഷണി നടത്തിയത് വെന്നിയൂര്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്നെ കളിയാക്കുന്ന കുട്ടികള്‍ക്ക് പണി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാര്‍ത്ഥി ബോംബ് ഭീഷണി നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

bomb
English summary
Bomb threat for two schools in Malappuram found to be fake. 8th standard student was found behind the threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X