വെറും ബോംബല്ല, ഇത് 'സാരി ബോംബ്'! സെക്രട്ടേറിയേറ്റിനെ നടുക്കി ബോംബ് ഭീഷണി! ....
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ ഓഫീസിലെത്തിയ പാര്‍സലില്‍ ബോംബാണെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്.
തിരുവനന്തപുരം: മാര്‍ച്ച് 13 തിങ്കളാഴ്ചയാണ് സെക്രട്ടേറിയേറ്റിനെ ആശങ്കയിലാഴ്ത്തി ആ പാര്‍സലെത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സെക്രട്ടേറിയേറ്റില്‍ പതിവ് തിരക്കില്ലായിരുന്നെങ്കിലും പെട്ടെന്നുണ്ടായ ബോംബ് ഭീഷണിയില്‍ ജീവനക്കാരും സന്ദര്‍ശകരും പരിഭ്രാന്തരായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിലെത്തിയ പാര്‍സലാണ് സെക്രട്ടേറിയേറ്റിനെ മുള്‍മുനയില്‍ നിര്‍ത്തിയത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ ഓഫീസിലെത്തിയ പാര്‍സലില്‍ ബോംബാണെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സെക്രട്ടേറിയേറ്റില്‍ പരിശോധന ആരംഭിക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും പോലീസ് കമാന്‍ഡോകളും നിമിഷങ്ങള്‍ക്കകം കന്റോണ്‍മെന്റ് ഗേറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.

പോലീസിന്റെ ജാഗ്രത...
പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത് എന്തിനാണെന്ന് ആദ്യമാര്‍ക്കും മനസിലായില്ല, പിന്നീട് ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് ഇരച്ചെത്തിയതോടെയാണ് ബോംബ് ഭീഷണിയാണെന്ന വാര്‍ത്ത പരന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പാര്‍സലില്‍ ബോംബുണ്ടെന്ന് അറിഞ്ഞതോടെ ജീവനക്കാരും സന്ദര്‍ശകരും ഭീതിയിലായി.

സുരക്ഷാ വീഴ്ചയെന്ന് വരെ...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ ഓഫീസിലെത്തിയ പാര്‍സലിലാണ് ബോംബുണ്ടെന്ന വാര്‍ത്ത പരന്നത്. തുടര്‍ന്ന് ഓഫീസിലെത്തിയ ബോംബ് സ്‌ക്വാഡും പോലീസും പാര്‍സല്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അതിനിടെ, സെക്രട്ടേറിയേറ്റില്‍ വന്‍ സുരക്ഷാ പാളിച്ചയുണ്ടായെന്ന് വരെ വിലയിരുത്തലുണ്ടായി.

ഒടുവില്‍...
പാര്‍സല്‍ തുറന്ന് ബോംബ് നിര്‍വീര്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും ബോംബ് സ്‌ക്വാഡ് ഒരുക്കിയിരുന്നു. പക്ഷേ പാര്‍സല്‍ തുറന്നപ്പോഴാണ് സംഭവം ബോംബല്ലെന്ന് ബോധ്യമായത്. ഇടതുപക്ഷ സര്‍ക്കാരിന് എബിവിപി അയച്ച സമ്മാനമാണ് പാര്‍സലിലുണ്ടായിരുന്നത്.

സ്ത്രീ വിരുദ്ധ മുഖമുള്ള സര്‍ക്കാരെന്ന്...
സ്ത്രീ വിരുദ്ധ മുഖമുള്ള സര്‍ക്കാര്‍ സാരിയുടുത്ത് നടക്കുക എന്ന കുറിപ്പും എബിവിപിയുടെ പാര്‍സലിലുണ്ടായിരുന്നു. മൂന്ന് സാരികളാണ് എബിവിപി സര്‍ക്കാരിനയച്ചത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് എബിവിപി വ്യത്യസ്തമായ സമ്മാനമയച്ച് പ്രതിഷേധിച്ചത്.












Click it and Unblock the Notifications