കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപാനന്ദഗിരിയെ ചിന്മയാ മിഷൻ പുറത്താക്കിയെന്ന പ്രചാരണം പച്ചക്കള്ളം; വാസ്തവം ഇതാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങളും സജീവമായിരുന്നു. സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിച്ചവരെ കരിവാരിത്തേക്കാനും ആക്രമിക്കാനും സോഷ്യൽ മീഡിയിലൂടെ ആഹ്വാനങ്ങൾ നടന്നു. ശബരിമല വിഷയത്തിൽ തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ചയാളാണ് സന്ദീപാനന്ദഗിരി.

സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യയ്ക്ക് പുറമെ അദ്ദേഹത്തിന്റെ ആശ്രമത്തിന് നേരെ ആക്രമണവും ഉണ്ടായി. പികെ ഷിബുവെന്നാണ് സന്ദീപാനന്ദഗിരിയുടെ യഥാർത്ഥപേരെന്നായിരുന്നു ഒരു പ്രചാരണം. സന്ദീപാനന്ദഗിരി കാപട്യക്കാരനാണെന്നും ചിന്മയ മിഷനിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നുമാണ് മറ്റൊരു പ്രചാരണം. എന്നാൽ ഈ വാദവും പൊളിഞ്ഞടിയുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ.

കള്ള സ്വാമിയാണെന്ന്

കള്ള സ്വാമിയാണെന്ന്

പുരോഗമനപരമായ ചില നിലപാടുകളുടെ പേരിൽ തുടക്കം മുതലെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് സന്ദീപാനന്ദഗിരി. 2014ൽ അദ്ദേഹത്തിനെതിരെ ആക്രമണവും നേരിട്ട് ആക്രമണവും ഉണ്ടായിട്ടുണ്ട്. ശബരിമലയിലെ സന്ദീപാനന്ദഗിരിയുടെ നിലപാടുകൾ തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ഉത്തരംമുട്ടിക്കുന്ന അദ്ദേഹത്തിന്റെ ചോദ്യങ്ങളോട് വ്യക്തിഹത്യ നടത്തിയും വ്യാജപ്രചാരണങ്ങൾക്കൊണ്ടുമാണ് ഒരുവിഭാഗം മറുപടി പറഞ്ഞത്.

ചിന്മയയിൽ നിന്നും പുറത്താക്കി

ചിന്മയയിൽ നിന്നും പുറത്താക്കി

സംഘപരിവാർ നടത്തിയ നിരവധി പ്രചാരണങ്ങളിൽ ഒന്നായിരുന്നു സന്ദീപാനന്ദഗിരിയെ ചിന്മയാ മിഷനിൽ നിന്നും പുറത്താക്കുകയായിരുന്നു എന്നത്. ചാനൽ ചർച്ചകളിൽ പോലും ചിലർ ഈ വാദം ഉന്നയിച്ചു. ചിന്മയാ യുവകേന്ദ്രത്തിന്റെ പ്രധാന പ്രവർത്തകനായിരുന്ന സന്ദീപാനന്ദഗിരി സന്യാസം സ്വീകരിച്ചതും അവിടെ നിന്നാണ്.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

ചിന്മയാ മിഷനിൽ നിന്നും സന്ദീപാനന്ദഗിരി സ്വമേധയാ പുറത്ത് പോവുകയായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രാഗത്ഭ്യവും പ്രതിഭയുമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് ചിന്മയാ മിഷൻ തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ചിന്മയാ മിഷന് വേണ്ടി സ്വാമി തേജോമയാനന്ദയാണ് പത്രക്കുറിപ്പ് ഇറക്കിയത്.

പത്രക്കുറിപ്പ്

പത്രക്കുറിപ്പ്

ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയാ മിഷൻ വിടാൻ തീരുമാനിച്ച വിവരം ഞാൻ നിങ്ങളെ ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും നാം ശുഭാശംസകള്‍ നേരുന്നതോടൊപ്പം ഈശ്വരന്റെയും പൂജ്യഗുരുദേവ് ചിന്മയാനന്ദസ്വാമികളുടേയും അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു, സ്വാമി തേജോമയാനന്ദ. ഇതായിരുന്നു ചിന്മയാ മിഷൻ ഇറക്കിയ പത്രക്കുറിപ്പ്.

ആശ്രമത്തിലെ ആക്രമണം

ആശ്രമത്തിലെ ആക്രമണം

സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലുള്ള ആശ്രമത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് വണ്ടികൾ പെട്രോളൊഴിച്ച് കത്തിച്ചു. വണ്ടികൾ പൂർണമായും കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ സംഘപരിവാർ സംഘടനയാണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു. എന്നാൽ അമിത് ഷാ കേരളത്തിൽ വന്ന ദിവസം തന്നെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സന്ദീപാനന്ദഗിരിയുടെ അറിവോടെയാണ് ഇത് സംഭവിച്ചതെന്നുമാണ് ബിജെപി നേതാക്കൾ ആരോപിച്ചത്.

ദേശാഭിമാനിയിലെ വാർത്താ

ദേശാഭിമാനിയിലെ വാർത്താ

ആശ്രമം ആക്രമിച്ച സംഭവത്തെ കുറിച്ച് ദേശാഭിമാനിയിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ ചില വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ആക്രമണം നടക്കുന്നതിന് മുൻപ് തന്നെ ദേശാഭിമാനിയിൽ വാർത്ത വന്നു എന്ന തരത്തിലായിരുന്നു പ്രചാരണം. 27ാം തീയതി പുലർച്ചെ നടന്ന ആക്രമണം രാത്രിയിൽ അച്ചടിച്ച പത്രത്തിൽ എങ്ങനെ വന്നു എന്നായിരുന്നു ചോദ്യം. എന്നാ്ല‍ 28ാം തീയതിയിലേ ദേശാഭിമാനി പത്രത്തിന്റെ പേരിലായിരുന്നു വ്യാജ പ്രചാരണം.

ചിത്തിര ആട്ടത്തിന് മലയില്‍ കടുത്ത നിയന്ത്രണം.. സന്നിധാനത്ത് മാത്രം ഇരുന്നൂറോളം പോലീസ്ചിത്തിര ആട്ടത്തിന് മലയില്‍ കടുത്ത നിയന്ത്രണം.. സന്നിധാനത്ത് മാത്രം ഇരുന്നൂറോളം പോലീസ്

പിണറായി വിജയന് അക്കമിട്ട് ഉപദേശങ്ങളുമായി വിടി ബൽറാം, ധാർഷ്ഠ്യവും ധിക്കാരവും പിടിവാശിയും!പിണറായി വിജയന് അക്കമിട്ട് ഉപദേശങ്ങളുമായി വിടി ബൽറാം, ധാർഷ്ഠ്യവും ധിക്കാരവും പിടിവാശിയും!

English summary
fake news on sandheepanandha giri, chinmaya mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X