Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഖില്‍ തോമസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്: പ്രാദേശിക സിപിഎം നേതാവ് കസ്റ്റഡിയില്‍

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്. പ്രതിക്കായി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ പ്രത്യേക സംഘമാണ് നിഖിലിനായുള്ള അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ സംശയം

നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എം എസ് എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖില്‍ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയും ചെയ്തു.

nikhil-thoms-

അതേസമയം, നിഖില്‍ തോമസിനെ ഒളിവില്‍ പോവാന്‍ സഹായിച്ചെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെത്തിയാണ് നേതാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ബാലസംഘത്തിന്റെ ചുമതലുണ്ടായിരുന്ന നേതാവിന് നിഖില്‍ തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കുമെന്നാണ് സൂചന.

നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. പ്രതി തിരുവനന്തപുരം ജില്ലയില്‍ തന്നെയുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതിയെ പിന്തുണച്ച് ആദ്യം സംഘടന രംഗത്ത് എത്തിയിരുന്നെങ്കിലും തട്ടിപ്പ് ബോധ്യമായതോടെ നിലപാട് മാറ്റുകയായിരുന്നു. സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നൽകിയതെന്നും എസ്എഫ്ഐ വ്യക്തമാക്കി.

അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരളത്തില്‍ നടക്കുന്ന അന്വേഷണം മതിയെന്നാണ് സർവ്വകലാശാലയുടെ തീരുമാനം. നിയമവിദഗ്ധരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസിന‍റെ അന്വേഷണമാണ് നല്ലതെന്നും കലിംഗ സർവകലാശാല അറിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജസർട്ടിഫിക്കറ്റ് നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നും അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും സർവ്വകലാശാല വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+