കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് വ്യാജമുട്ട വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പരിശോധനാ ഫലം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് വ്യാജമുട്ടയെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. തൃശൂര്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് മുട്ടകള്‍ വ്യാജമല്ലെന്ന് വ്യക്തമായത്.

സമാനരീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ തന്നെ 12 സാമ്പിളുകള്‍ പരിശോധിച്ചിരുന്നതായും അതില്‍ ഒരു മുട്ടപോലും കത്രിമമല്ലെന്നും, യഥാര്‍ഥ മുട്ടയാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലും മുട്ടകള്‍ കൃത്രിമമല്ലെന്ന് കണ്ടെത്തി.

kerala-chinese-egg

കേടായ മുട്ടയാണ് വ്യാജമുട്ടയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ പൗള്‍ട്രി സയന്‍സിന്റെ ഡയറക്ടറായിരുന്ന ഡോ. ജോര്‍ജ് ടി ഉമ്മന്‍ പറയുന്നത്. മുട്ടകള്‍ കേടാകാതിരിക്കാന്‍ ദീര്‍ഘനാള്‍ ഫ്രീസറില്‍ സൂക്ഷിക്കുകയും പിന്നീടു വിതരണത്തിനായി വാഹനത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ മുട്ടയുടെ ഘടനയില്‍ മാറ്റം വരാമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ മുട്ട കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ല. മാത്രമല്ല ചൈനയില്‍നിന്നും മുട്ട ഇറക്കുമതി ചെയ്യുന്നുമില്ല. ഇറക്കുമതി ചെയ്യണമെങ്കില്‍ മദ്രാസ് തുറമുഖം വഴിയേ സാധിക്കൂ. അവിടുത്തെ തുറമുഖം വഴി മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

English summary
Fake Chinese eggs story is found baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X